1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പു പറഞ്ഞു
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പു പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭാഷണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു റിപബ്ലിക്കനായ ട്രംപിന്റെ വാക്കുകള്‍. ‘ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. പരിശുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. തെറ്റുപറ്റാത്ത പൂര്‍ണതയുള്ള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും …
കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം, അവസാന പട്ടികയില്‍ ഭോപ്പാല്‍ സ്വദേശിനിയായ 17 കാരിയും
കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം, അവസാന പട്ടികയില്‍ ഭോപ്പാല്‍ സ്വദേശിനിയായ 17 കാരിയും
സ്വന്തം ലേഖകന്‍: കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം, അവസാന പട്ടികയില്‍ ഭോപ്പാല്‍ സ്വദേശിനിയായ 17 കാരിയും. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് നിര്‍ദേശിക്കപ്പെട്ടവരില്‍ ഭോപ്പാല്‍ കാര്‍മ്മല്‍ കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കനുപ്രിയ ഗുപ്ത അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചു. കുട്ടികളുടെയും അംഗപരിമിതരുടെയും അവകാശത്തിനു വേണ്ടി പോരാടുന്ന പ്രവര്‍ത്തക കൂടിയാണ് കനുപ്രിയ ‘ദ പീസ് ഗോങ്’ എന്ന …
ശിവസേനയുടെ പ്രതിഷേധം, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി രാംലീല ആഘോഷത്തില്‍ മാരീചനാകില്ല
ശിവസേനയുടെ പ്രതിഷേധം, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി രാംലീല ആഘോഷത്തില്‍ മാരീചനാകില്ല
സ്വന്തം ലേഖകന്‍: ശിവസേനയുടെ പ്രതിഷേധം, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി രാംലീല ആഘോഷത്തിനില്ല. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന രാംലീലയില്‍ നിന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പിന്മാറിയത്. സിദ്ദിഖിയുടെ സ്വദേശമായ ഉത്തര്‍ പ്രദേശിലെ ബുധാനയിലായിരുന്നു പരിപാടി നടക്കാനിരുന്നത്. സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് സിദ്ദിഖി രാംലീലയുടെ പരിശീലനത്തിന് എത്തിയത്. രാമായണത്തിലെ മാരീചന്‍ എന്ന അസുരന്റെ വേഷമാണ് സിദ്ദിഖി അവതരിപ്പിക്കാനൊരുങ്ങിയത്. …
ഹെയ്തിയില്‍ 842 ജീവന്‍ കവര്‍ന്ന മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി
ഹെയ്തിയില്‍ 842 ജീവന്‍ കവര്‍ന്ന മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി
സ്വന്തം ലേഖകന്‍: ഹെയ്തിയില്‍ 842 ജീവന്‍ കവര്‍ന്ന മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. കരീബിയന്‍ രാജ്യങ്ങളായ ഹെയ്തി, ജമൈക്ക, ഡോമിനിക്കന്‍ റിപ്പബ്‌ളിക്ക്,ബഹാമാസ് എന്നിവിടങ്ങളില്‍ കനത്തനാശം വിതച്ച മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ മാത്രം 842 പേരെ കൊന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസില്‍ ഫ്‌ളോറിഡയുടെ അറ്റ്‌ലാന്റിക് തീരത്ത് കനത്തമഴയും കാറ്റുമുണ്ടായി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ് ഫ്‌ളോറിഡയിലെ …
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 20 ഇരട്ടിയോളം വര്‍ധിപ്പിച്ച് സൗദി സര്‍ക്കാര്‍
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 20 ഇരട്ടിയോളം വര്‍ധിപ്പിച്ച് സൗദി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 20 ഇരട്ടിയോളം വര്‍ധിപ്പിച്ച് സൗദി സര്‍ക്കാര്‍. അപകടരമായ വാഹന പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള പിഴയാണ് 20 ഇരട്ടിയായി ഉയര്‍ത്തിയത്. നിയലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതുക്കിയ നിരക്കുകള്‍. ആദ്യ തവണ 20,000 റിയാലാണ് പിഴയടയ്‌ക്കേണ്ടത്. ഇതോടൊപ്പം വാഹനം 15 ദിവസത്തേയ്ക്ക് പിടിച്ചുവയ്ക്കുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 40,000 റിയാലായി …
ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍, പോയ വര്‍ഷം കുത്തേറ്റു മരിച്ചത് 4000 ത്തോളം പേര്‍
ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍, പോയ വര്‍ഷം കുത്തേറ്റു മരിച്ചത് 4000 ത്തോളം പേര്‍
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍, പോയ വര്‍ഷം കുത്തേറ്റു മരിച്ചത് 4000 ത്തോളം പേര്‍. ഉന്നത ജീവിത നിലവാരത്തിനും സുരക്ഷക്കും പേരുകേട്ട ലണ്ടനില്‍ കുറ്റവാളികള്‍ പെരുകകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഠാര ആക്രമണങ്ങള്‍ക്ക് പുറമേ വെടിവപ്പുകളും വര്‍ദ്ധിച്ചു.തോക്കു കൈവശം വക്കാന്‍ അനുവാദമില്ലാത്ത ലണ്ടനില്‍ വെടിവപ്പു സംഭവങ്ങള്‍ ആശങ്കയോടെയാണ് അധികൃതര്‍ …
യുകിപ് പാര്‍ട്ടിയുടെ ഉന്നത നേതാവിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ സഹപ്രവര്‍ത്തകന്റെ മര്‍ദ്ദനം
യുകിപ് പാര്‍ട്ടിയുടെ ഉന്നത നേതാവിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ സഹപ്രവര്‍ത്തകന്റെ മര്‍ദ്ദനം
സ്വന്തം ലേഖകന്‍: യുകിപ് പാര്‍ട്ടിയുടെ ഉന്നത നേതാവിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ മര്‍ദ്ദനം.ബ്രെക്‌സിറ്റ് വിരുദ്ധ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയുടെ (യുകിപ്) പ്രമുഖ നേതാവായ സ്റ്റീവന്‍ വൂള്‍ഫിനെയാണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ട്ടി പ്രസിഡന്റാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വൂള്‍ഫിന് ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് പരിക്കേറ്റത്. പാര്‍ലമെന്റിലെ യുകിപ് എംപിമാരുടെ യോഗത്തില്‍ …
മാത്യു കൊടുങ്കാറ്റ് നാശം വിതക്കുന്നു, ഹെയ്തിയില്‍ 108 പേര്‍ മരിച്ചു, ഫ്‌ലോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
മാത്യു കൊടുങ്കാറ്റ് നാശം വിതക്കുന്നു, ഹെയ്തിയില്‍ 108 പേര്‍ മരിച്ചു, ഫ്‌ലോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: മാത്യു കൊടുങ്കാറ്റ് നാശം വിതക്കുന്നു, ഹെയ്തിയില്‍ 108 പേര്‍ മരിച്ചു, ഫ്‌ലോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മാത്യു കൊടുങ്കാറ്റ് അടുത്തെത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 220 കിലോ മീറ്ററില്‍ ചുഴറ്റിയടിക്കുന്ന കാറ്റ് ഫ്‌ലോറിഡയുടെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളൈന എന്നിവിടങ്ങളിലെ തീരമേഖലകളില്‍നിന്ന് 20 …
ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി
ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി
സ്വന്തം ലേഖകന്‍: ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു വെള്ളി നേടിയത്. 188.8 ആണ് ജിത്തുവിന്റെ സ്‌കോര്‍. ഈ വിഭാഗത്തില്‍ ചൈനയുടെ വീ പാംഗിനാണ് സ്വര്‍ണം. 190.6 ആണ് ചൈനീസ് താരത്തിന്റെ സ്‌കോര്‍. ഇറ്റലിയുടെ ഗിസെപെ ഗിയാര്‍ഡാനോയാണ് വെങ്കല മെഡല്‍ ജേതാവ്. റിയോ ഒളിംപിക്‌സില്‍ …
ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാന്‍ ശ്രമിച്ച വനിതകളുടെ സംഘം പിടിയില്‍
ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാന്‍ ശ്രമിച്ച വനിതകളുടെ സംഘം പിടിയില്‍
സ്വന്തം ലേഖകന്‍: ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാന്‍ ശ്രമിച്ച വനിതകളുടെ സംഘം പിടിയില്‍. 13 പേരടങ്ങുന്ന സന്നദ്ധസംഘം സഞ്ചരിച്ച ബോട്ട് ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നാവികസേന തടഞ്ഞെങ്കിലും ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. സംഘത്തിലെ മാധ്യമപ്രവര്‍ത്തകരായ രണ്ടുപേരെ എയര്‍പോര്‍ട്ടിലെ ജയിലിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ മധ്യ ഇസ്രായേലിലെ ‘ഗിവോണ്‍’ ജയിലില്‍ നാലു ദിവസത്തേക്ക് തടവിലിട്ടിരിക്കുകയാണ്. 1976 ല്‍ സമാധാന …