സ്വന്തം ലേഖകൻ: വെറും മൂന്ന് വര്‍ഷം കൊണ്ടാണ് ഒന്നര കോടി രൂപ വിലമതിക്കുന്ന വീടും ആഡംബര വസ്ത്രങ്ങളും 19 ലക്ഷത്തിനു മേല്‍ വിലമതിക്കുന്ന ഡിസൈനര്‍ ബാഗുകളുമെല്ലാം 19-കാരിയായ പെണ്‍കുട്ടി സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാം താരമോ സെലിബ്രിറ്റിയോ ഒന്നുമല്ലാത്ത ഇംഗ്ലണ്ട് സ്വദേശിയായ ജോര്‍ജിയ പോര്‍ട്ടൊഗാലോയാണ് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. പതിനാറാം വയസില്‍ തന്റെ കോളേജ് പഠനം താല്ക്കാലികമായി അവസാനിപ്പിച്ച …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ വീണ്ടും വൈറ്റ് ഹൗസിലെ ജീവനക്കാരനെ കടിച്ചു. നേരത്തെ വൈറ്റ് ഹൗസിലെ മറ്റൊരു ജീവനക്കാരനെ ആക്രമിച്ചതു കൊണ്ട് ബൈഡന്റെ വളര്‍ത്തു നായ മേജറിനെ പ്രത്യേക പരിശീലനത്തിന് അയച്ചിരുന്നു. ട്രെയിനിങ്ങ് കഴിഞ്ഞ് തിരിച്ചു വന്നതിന് പിന്നാലെയാണ് വീണ്ടും വളര്‍ത്തു നായ ജീവനക്കാരനെ കടിച്ചത്. ബൈഡന് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കോവിഡ് ഇളവുകൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ഔട്ട്ഡോർ സ്പോർട്ട്സുകൾക്കും ആറു പേരടങ്ങുന്ന ഗ്രൂപ്പുകൾക്കോ രണ്ടു വീടുകളിലുള്ളവർക്കോ പുറത്ത് ഒരുമിച്ച് കൂടാൻ അനുവാദം നൽകിയിരുന്നു. എന്നാൽ നിയമത്തിൽ ഇളവ് വന്നതോടെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടങ്ങൾ …
സ്വന്തം ലേഖകൻ: കോവിഡ് 19 വ്യാപനം വീണ്ടും ശക്തിപ്പെടുവാൻ സാധ്യതയുള്ളതായി സിഡിസി ഡയറക്ടർ ഡോ. റോഷ്‍ലി വലൻസ്ക്കി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നു രാജ്യ വ്യാപകമായ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കുന്നതിനെകുറിച്ചു ഉന്നത തല ചർച്ച ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി പ്രസിഡന്റ് ബൈഡൻ ഗവർണർമാരെയും, മേയർമാരേയും വിളിച്ചു. മാസ്ക്ക് ധരിക്കുന്നതു നിർബന്ധമാക്കണമെന്നു നിർദേശം നൽകി. സിഡിസി ഡയറക്ടർ നൽകിയ …
സ്വന്തം ലേഖകൻ: ജനകീയ പ്രക്ഷോഭകർക്കെതിരെ സൈനിക അതിക്രമം കൊടുമ്പിരികൊള്ളുന്ന മ്യാന്മറിൽനിന്ന് അയൽരാജ്യമായ തായ്ലൻഡിലേക്ക് അഭയാർഥി പ്രവാഹം. ഞായറാഴ്ച വിദ്യാർഥികളും കുട്ടികളും ഉൾപ്പെടെ 3000 പേരാണ് ജീവിത സമ്പാദ്യങ്ങളുമേന്തി ഇരുരാജ്യങ്ങൾക്കുമിടയിലൂടെ ഒഴുകുന്ന സൽവീൻ നദി കടന്ന് തായ്ലൻഡിലെ മാ ഹോങ്സോൻ പ്രവിശ്യയിലെത്തിയത്. പ്രതിഷേധക്കാരെ തെരുവിൽ വെടിവെച്ചുവീഴ്ത്തിവന്ന സൈനിക ഭരണകൂടം ഞായറാഴ്ച അർധരാത്രി മുതൽ വ്യോമാക്രമണവും ആരംഭിച്ചതായി ജീവകാരുണ്യ …
സ്വന്തം ലേഖകൻ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ‘അവള്‍ സ്വതന്ത്രയായി’ എന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം …
സ്വന്തം ലേഖകൻ: വേനലവധിക്കാലം ഗ്രീസിൽ ചെലവിടാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ക്വാറന്റീൻ രഹിത യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. കോവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്കാണ് ഗ്രീസിലെ ഏഥൻസ്, മിക്കൊനോസ് എന്നിവിടങ്ങളിലേക്ക് ക്വാറന്റീൻ-രഹിത യാത്രയ്ക്കുള്ള അവസരം. മൂന്നു രാത്രിയുടെ പാക്കേജിൽ പ്രഭാതഭക്ഷണം, ട്രാൻസ്ഫർ, സ്ഥലങ്ങൾ സന്ദർശിക്കാനുളള പ്രാദേശിക സഹായം എന്നിവയാണുള്ളത്. മിക്കൊനോസ് സന്ദർശിക്കുന്നവർക്ക് അവിടുത്തെ …
സ്വന്തം ലേഖകൻ: മാളുകളുടെ ശേഷിക്കപ്പുറം സന്ദര്‍ശകരെ അനുവദിക്കാതെ മാളുകളിലെത്തുന്ന ഉപഭോക്താക്കളുടെ തോത് കുറയ്ക്കണമെന്ന് അധികൃതര്‍. ഇതുസംബന്ധമായ നിയമം പാലിക്കാത്ത മാളുകള്‍ക്കെതിരെ അടച്ചുപൂട്ടലടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. മാളുകള്‍ അടയ്ക്കുകയും നിയമപരമായ പിഴകള്‍ നടപ്പാക്കുകയും ചെയ്യുമെന്ന് അല്‍ ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില മാളുകളില്‍ …
സ്വന്തം ലേഖകൻ: ഓശാന ഞായർ കുർബാനയ്ക്കിടെ ഇന്തോനേഷ്യയിലെ കത്തീഡ്രലിൽ ചാവേർ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകര സംഘടനയിൽ അംഗങ്ങളായ നവദമ്പതികളെന്ന് റിപ്പോർട്ട്. മകാസാറിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിൽ നടന്ന ആക്രമണത്തിൽ 20 പേർക്കു പരിക്കേറ്റിരുന്നു. കത്തീഡ്രലിന്റെയും സമീപമുള്ള കെട്ടിടങ്ങളുടെയും ജനലുകൾ തകരുകയും ചെയ്തു. ന്നു. ചാവേറുകളുമായി ബന്ധമുള്ള നാലു ഭീകരരെ …