1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2021

സ്വന്തം ലേഖകൻ: കോവിഡ് 19 വ്യാപനം വീണ്ടും ശക്തിപ്പെടുവാൻ സാധ്യതയുള്ളതായി സിഡിസി ഡയറക്ടർ ഡോ. റോഷ്‍ലി വലൻസ്ക്കി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നു രാജ്യ വ്യാപകമായ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കുന്നതിനെകുറിച്ചു ഉന്നത തല ചർച്ച ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി പ്രസിഡന്റ് ബൈഡൻ ഗവർണർമാരെയും, മേയർമാരേയും വിളിച്ചു. മാസ്ക്ക് ധരിക്കുന്നതു നിർബന്ധമാക്കണമെന്നു നിർദേശം നൽകി.

സിഡിസി ഡയറക്ടർ നൽകിയ മുന്നറിയിപ്പിന് മണിക്കൂറുകൾക്കകമാണ് ബൈഡൻ ഗവർണർമാർക്കും, മേയർമാർക്കും ജനങ്ങൾ മാസ്ക്ക് ധരിക്കേണ്ടതിനെകുറിച്ചു വീണ്ടും വ്യക്തമായ നിർദേശം നൽകിയത്. വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടും, വൈറസ് വീണ്ടും സജീവമാകുന്നുവെന്നാണു നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

ഇതിൽ രാഷ്ട്രീയം കാണരുത്, മാസ്ക് നിർബന്ധമായും ധരിക്കുക എന്ന വിനീത അഭ്യർഥനയാണ് ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുന്നത് ബൈഡൻ പറഞ്ഞു. നമ്മുടെ മാത്രമല്ല നാം ഉൾപ്പെടുന്ന സമൂഹത്തിന്റെ സുരക്ഷ കൂടെ നാം കണക്കിലെടുക്കേണ്ടതുണ്ട് ബൈഡൻ വ്യക്തമാക്കി. ഒൻപത് സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് ആഴ്ച രോഗ ബാധിതരുടെ എണ്ണം 40% വർധിച്ചതായി സിഡിസി ചൂണ്ടികാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.