സ്വന്തം ലേഖകൻ: ഓക്സ്ഫഡ്-ആസ്ട്രസെനക കോവിഡ് വാക്സിന്‍ ഉപയോഗം 60 വയസിന് മുകളിലുള്ള പൗരന്മാരിൽ മാത്രമായി പരിമിതപ്പെടുത്തി ജര്‍മ്മനി. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. വാക്സിൻ കമ്മീഷന്‍റെ നിർദേശത്തെ തുടർന്നാണ് വാക്സിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രക്തം കട്ടപിടിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് അപൂര്‍വ്വമാണെങ്കിലും ഗുരുതര പ്രശ്നമാണെന്ന് വിദ്ഗദര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജർമൻ …
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്റ്റേറ്റിൻ്റെ രണ്ടാം വരവ് ആഫ്രിക്കയിലെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് പ്രതിനിധി ജോൺ ഗോഡ്‌ഫ്രെ. മാർച്ച് 24 മുതൽ ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇതിന് അദ്ദേഹം ഉദാഹരണമായി എടുത്തു പറയുന്നത്. 2014 ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ പിടിച്ചെടുത്ത അതേ രീതിയിലാണ് ഐഎസ് ഇപ്പോൾ മൊസാംബിക്കിലെ പാൽമ നഗരത്തിലേക്കും …
സ്വന്തം ലേഖകൻ: വിദേശ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുത്ത് ഒസിഐ പുതുക്കാനായി കാത്തിരിക്കുന്നവർക്കും ആശ്വാസ വാർത്തയുമായി കേന്ദ്രം. ഒസിഐ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാട്ടിലേക്കു യാത്രചെയ്യുമ്പോൾ പുതിയ പാസ്പോർട്ടിനും ഒസിഐ കാർഡിനുമൊപ്പം പഴയ പാസ്പോർട്ടുകൂടി കരുതണമെന്ന നിബന്ധനയും റദ്ദാക്കി. വിവിധ എംബസികൾ ഇതുസംബന്ധിച്ച് സർക്കുലറും പുറപ്പെടുവിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താൻ നയതന്ത്ര ചർച്ചകൾ പുന:രാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇംറാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാർച്ച് 23ന് നരേന്ദ്ര മോദി ഇംറാൻ ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംറാന്‍ ഖാൻ അയച്ചത്. പാക് …
സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡില്‍ പൗരന്മാരുടെ മണിക്കൂറിലെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി (മണിക്കുറില്‍ 1468 രൂപ). രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും ഈടാക്കുന്ന ടാക്‌സിലും വന്‍ വര്‍ദ്ധനയാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വരുത്തിയിരിക്കുന്നത്. ഇനിമുതല്‍ അതിസമ്പന്നരില്‍ നിന്നും 39 ശതമാനം ടാക്‌സ് ഈടാക്കും എന്നാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രാബല്യത്തിൽ വന്ന മിനിമം വേതന നിയമത്തിെൻറ ഗുണഭോക്താക്കളാകുന്നത് നാലു ലക്ഷം തൊഴിലാളികളും വിദേശങ്ങളിലെ അവരുടെ കുടുംബങ്ങളുമെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ആൽഥാനി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾ, പരാതികൾ, അന്വേഷണങ്ങൾ തുടങ്ങിയവക്ക് 16008 എന്ന …
സ്വന്തം ലേഖകൻ: ഓടിപ്പോകുകയോ ജോലി തുടരാൻ വിസമ്മതിക്കുകയോ കരാർ കാലാവധി പൂർത്തിയാക്കാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന വീട്ടുജോലിക്കാർക്കെതിരെ തൊഴിലുടമക്ക് നഷ്ടപരിഹാരമായി ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്താൻ ആലോചിക്കുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 500 റിയാലിൽ താഴെ പ്രീമിയത്തോടെ രണ്ട് വർഷത്തേക്കായിരിക്കും പോളിസി കാലാവധി. ഇക്കാര്യത്തിൽ ആവശ്യമായ പഠനങ്ങൾ നടത്തിയ ശേഷം സൗദി സെൻട്രൽ ബാങ്കുമായി …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമാണെന്നും കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഇത്രയേറെ രോഗികൾ ഗുരുതരാവസ്ഥയിൽ എത്തിയിരുന്നില്ലെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകി. മാർച്ച് മുതൽ കോവിഡ് ഐസിയുവിൽ …
സ്വന്തം ലേഖകൻ: സൗദി ജവാസാത്തിന്‍റെ ഓൺലൈൻ സർവീസ് പോർട്ടലായ അബ്ഷീറിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി. പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ സേവനങ്ങൾ സുഗമമാക്കാൻ ആഭ്യന്തര മന്ത്രാലയം വിവിധ ആപ്ലിക്കേഷനിലൂടെ നൽകുന്ന ഓൺലൈൻ സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ തുടർച്ചയാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. യോഗ്യതകൾ ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷ നൽകൽ, ഇംഗ്ലീഷ് പേര് തിരുത്തൽ, സോഷ്യൽ സ്റ്റാറ്റസ് …
സ്വന്തം ലേഖകൻ: വേഗത്തിൽ പണക്കാരാകാമെന്ന ഓൺലൈൻ വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് യുഎഇ സർക്കാരിൻ്റെ മുന്നറിയിപ്പ്. ഓൺലൈൻ നിക്ഷേപ സംവിധാനങ്ങൾ വ്യാപകമാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് യു.എ.ഇ ടെലി കമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ റഗുലേറ്ററി വകുപ്പും സെക്യൂരിറ്റിസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും അപായ സൂചന നൽകിയിരിക്കുന്നത്. വലിയലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളെ ശ്രദ്ധിക്കണമെന്നും ഒാൺൈലനിൽ വിൽക്കപ്പെടുന്ന ഉൽപന്നങ്ങളുടെ ൈലസൻസും ആധികാരികതയും പരിശോധിക്കണമെന്നും …