1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2021

സ്വന്തം ലേഖകൻ: വേ​ഗ​ത്തി​ൽ​ പ​ണ​ക്കാ​രാ​കാമെന്ന ഓൺ​ലൈ​ൻ വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ കുടുങ്ങരുതെന്ന് യുഎഇ സർക്കാരിൻ്റെ മു​ന്ന​റി​യി​പ്പ്​. ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ സം​വി​ധാ​ന​ങ്ങൾ വ്യാപകമാകുന്നതിൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ യു.​എ.​ഇ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ റ​ഗു​ലേ​റ്റ​റി വ​കു​പ്പും സെ​ക്യൂ​രി​റ്റി​സ്​ ആ​ൻ​ഡ്​ ക​മ്മോ​ഡി​റ്റീ​സ്​ അ​തോ​റി​റ്റി​യും അ​പാ​യ സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ലി​യ​ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന നി​ക്ഷേ​പ​ങ്ങ​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഒാ​ൺ​ൈ​ല​നി​ൽ വി​ൽ​ക്ക​പ്പെ​ടു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ​ൈല​സ​ൻ​സും ആ​ധി​കാ​രി​ക​ത​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അധികൃതർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇൗ ​വി​ഷ​യ​ത്തി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ‘ഒാ​ൺ​ലൈ​ൻ നി​ക്ഷേ​പ​ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച്​ ജാ​ഗ്ര​ത്താ​കു​ക’ എ​ന്ന​പേ​രി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. ഒാ​ൺ​ലൈ​ൻ സു​ര​ക്ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ കാ​മ്പ​യി​നെ​ന്ന്​ ന​യ​രൂ​പ​വ​ത്​​ക​ര​ണ വ​കു​പ്പ്​ സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ അ​ൽ സ​റൂ​നി പ​റ​ഞ്ഞു.

ഒാ​ൺ​ലൈ​ൻ നി​ക്ഷേ​പ​ങ്ങ​ൾ അ​ടു​ത്ത​കാ​ല​ത്താ​യി വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വ​ള​രെ വി​ശാ​ല​മാ​യ മേ​ഖ​ല​യാ​യ​തി​നാ​ൽ വ്യാ​ജ​ന്മാ​രു​ടെ​യും ത​ട്ടി​പ്പു​കാ​രു​ടെ​യും വ​ല​യി​ൽ വീ​ണു​പോ​കാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നും ശ​രി​യാ​യ ഒാ​ൺ​ലൈ​ൻ സം​രം​ഭ​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള വ​ഴി​ക​ൾ ബോ​ധ​വ​ത്​​ക​രി​ക്കാ​നു​മാ​ണ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ധാ​രാ​ളം വ്യാ​ജ പ​ര​സ്യ​ങ്ങ​ളും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന കാ​മ്പ​യി​നു​ക​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ത്ത​ത്. ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗം ശ​ക്​​ത​മാ​വു​ക​യും ഒാ​ൺ​ലൈ​ൻ നി​ക്ഷേ​പ​ പ​ദ്ധ​തി​ക​ൾ വ്യാ​പ​ക​മാ​വു​ക​യും ചെ​യ്​​ത യു.​എ.​ഇ​യി​ൽ വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്​.

ഒാ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ൽ പ​ല​തും രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​നി​ന്ന്​ നി​യ​ന്ത്രി​ക്കു​ന്ന​താ​യ​തി​നാ​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തും പ​ല​പ്പോ​ഴും സാ​ധ്യ​മാ​കാ​തെ വ​രു​ക​യും​ചെ​യ്യും. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​ന​മു​ണ്ടാ​യ​തോ​ടെ ലോ​ക​ത്താ​ക​മാ​നം ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര​വും നി​ക്ഷേ​പ​ സം​രം​ഭ​ങ്ങ​ളും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചൂ​ഷ​ണ​സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. സാ​മ്പ​ത്തി​ക​സ​ഹാ​യം തേ​ടി​യും നി​ക്ഷേ​പ​വാ​ഗ്​​ദാ​നം ന​ൽ​കി​യും ലോ​ട്ട​റി വി​ജ​യി​ച്ച​താ​യി അ​റി​യി​ച്ചും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ഹാ​ക്ക്​ ചെ​യ്​​തും നി​ര​വ​ധി ത​ട്ടി​പ്പു​ക​ളാ​ണ്​ ദി​നം​പ്ര​തി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​ത്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികളും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.