സ്വന്തം ലേഖകന്‍: താന്‍ ജയിച്ചാല്‍ മാത്രം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. ട്രംപിന്റേത് അപകടകരമായ പ്രസ്താവനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു. മിയാമിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ട്രംപിന്റെ പ്രസ്താവനയെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചത്. ട്രംപിന്റെ പരാമര്‍ശം അമേരിക്കന്‍ ജനാധിപത്യത്തെ തുരങ്കം വെയ്ക്കുന്നതാണ്. …
സ്വന്തം ലേഖകന്‍: നോബല്‍ സമ്മാന പ്രഖ്യാപനതോട് ഇതുവരെ പ്രതികരിക്കാത്ത ബോബ് ഡിലന്‍ അഹങ്കാരിയാണെന്ന് സ്വീഡിഷ് അക്കാദമി അംഗം. നൊബേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷവും ബോബ് ഡിലന്‍ പ്രതികരിക്കാത്തത് അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണെന്ന് സ്വീഡിഷ് അക്കാദമി അംഗം പെര്‍ വാസ്റ്റ്‌ബെര്‍ഗ് വ്യക്തമാക്കി. ഡിലന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലാത്തത് അവാര്‍ഡിനോടുള്ള അനാദരവാണ്. ഡിലന്‍ അക്കാദമിയുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വാസ്റ്റ്‌ബെര്‍ഗ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം. കരുത്തുറ്റ പോരാട്ടം കണ്ട മത്സരത്തില്‍ പൊരുതിക്കളിച്ച ഇറാനെ 38, 29 പോയന്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പുയര്‍ത്തിയത്. ആദ്യ പകുതിയില്‍ 13നെതിരെ 18 പോയന്റ് സ്‌കോര്‍ ചെയ്തു ലീഡ് നേടി ഇറാന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ, ലോകത്തെ മികച്ച റൈഡറായ ഇന്ത്യന്‍ താരം …
സ്വന്തം ലേഖകന്‍: ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നാലോ അഞ്ചോ പേരില്‍ നിന്നും ചാവേറാകാന്‍ തെരഞ്ഞെടുപ്പപ്പെടുന്നയാള്‍ ആഹ്ലാദം അടക്കാന്‍ കഴിയാതെ മറ്റുള്ളവരെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വെളളിയാഴ്ചയാണ് ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തോക്കുധാരികളായ നാലോ അഞ്ചോ പേര്‍ ഒരു വാഹനത്തിന് സമീപം നില്‍ക്കുന്നതും ഒരാള്‍ മുഷ്ടി …
സ്വന്തം ലേഖകന്‍: മൊസൂളില്‍ നില്‍ക്കക്കള്ളിയില്ലാതായ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ മനുഷ്യക്കവചങ്ങളായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാഖ് സേന വളഞ്ഞതോടെ ആക്രമണങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ സ്ത്രീകളേയും കുട്ടികളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതായി ഇറാഖി രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചു. മൊസൂളിലെ കൂട്ടക്കൊല നടന്ന പ്രദേശങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ ബുള്‍ ഡോസര്‍ ഉപയോഗിച്ച് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മദ്യലഹരിയില്‍ തട്ടിയെടുത്ത ഇരുനില ബസുമായി വിളയാട്ടം നടത്തിയ ഇന്ത്യക്കാരന് 21 മാസം തടവ്. ഇരുനില ബസ് തട്ടിയെടുത്ത് അപകടകരമാം വിധം ഓടിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനായ ദീപക് മല്‍ഹോത്ര (35) എന്ന യുവാവിനാണ് ഹാരോക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ദീപക് …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളായി നോര്‍വേയില്‍ എത്തുന്ന മുസ്ലീങ്ങള്‍ പന്നിയിറച്ചിയും മദ്യവും കഴിച്ച് ശീലിക്കണം, നോര്‍വെ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ആന്റി ഇമ്മിഗ്രന്റ് പ്രോഗ്രസ് പാര്‍ട്ടിയുടെ സില്‍വി ലസ്ത്വാങ്ങാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ ലസ്ത്വാങ്ങിന്റെ രാജിക്കു വേണ്ടിയുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. നോര്‍വേയിലേക്ക് കടന്നുവരുന്നവര്‍ ഇവിടെയുള്ള രീതി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയ …
സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടത്. ഗുര്‍ണം സിങ് എന്ന ഇന്ത്യന്‍ ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ, കത്തുവ ജില്ലയില്‍ …
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സില്‍ ഹൈമ ചുഴലിക്കാറ്റ്, 12 പേര്‍ മരിച്ചു, പതിനായിരക്കണക്കിന് വീടുകള്‍ നിലംപരിശായി. വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് ഏക്കര്‍ പാടത്തെ കൃഷി നശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ചുഴലിക്കാറ്റ് ഹോങ് കോംഗിലേക്ക് കടന്നിട്ടുണ്ട്. ഫിലിപ്പീന്‍സിന്റെ ഉത്തര മേഖലയിലാണ് കാറ്റ് ഏറ്റവും നാശംവിതച്ചത്. കൊര്‍ഡില്ലെറ മേഖലയില്‍ എട്ടു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. …
സ്വന്തം ലേഖകന്‍: ഐസില്‍ നിന്ന് രക്ഷപ്പെടുന്ന കുട്ടിപ്പോരാളികള്‍ക്ക് ഇറാഖി സേനയുടെ ക്രൂര മര്‍ദ്ദനം, തെളിവുമായി ആംനസ്റ്റി. ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടും ക്രൂരതകളില്‍ നിന്നും രക്ഷപ്പെട്ട് ഇറാഖിന്റെ പട്ടാള ക്യാമ്പിലെത്തുന്ന എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെ ചുറ്റികക്കടിച്ചും തലക്ക് തോക്കിന്റെ പിടിവച്ച് അടിച്ചുമാണ് സ്വീകരിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. ഐഎസ് ബന്ധം …