1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2021

സ്വന്തം ലേഖകൻ: അല്‍ വക്ര ആശുപത്രിയിലെ എമര്‍ജന്‍സി വകുപ്പ് ഇന്നു അര്‍ധരാത്രി മുതല്‍ അടയ്ക്കും. ആശുപത്രി ഇനി മുതല്‍ കോവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) അധികൃതര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സംഖ്യ ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കുന്നത്.

അല്‍ വക്ര ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നവര്‍ എച്ച്എംസിയുടെ മറ്റ് കേന്ദ്രങ്ങളെ സമീപിക്കണം. അടിയന്തരമായ എന്നാല്‍ ജീവനു ഭീഷണി ഉയര്‍ത്താത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ആഴ്ചയില്‍ 7 ദിവസവും രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 3.00 വരെ എച്ച്എംസിയുടെ അര്‍ജന്റ് കണ്‍സല്‍റ്റേഷന്‍ സേവനം തേടാം.

ജീവനു ഭീഷണി ഉയര്‍ത്തുന്ന ഗുരുതര ആരോഗ്യാവസ്ഥയിലുള്ളവര്‍ക്ക് ആശുപത്രികളിലേക്ക് എത്താന്‍ 999 എന്ന നമ്പറില്‍ ആംബുലന്‍സ് സേവനം തേടാം. ഗുരുതരമായ മെഡിക്കല്‍ സാഹചര്യങ്ങളില്‍ ചികിത്സ നല്‍കാന്‍ ഹമദ് ജനറല്‍ ആശുപത്രിയിലെ ട്രൂമ, എമര്‍ജന്‍സി വകുപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

അടിയന്തരമായ എന്നാല്‍ ഗുരുതരമല്ലാത്തവയ്ക്ക് ചികിത്സ തേടാന്‍ ഹെല്‍ത്ത് സെന്ററുകളിലെ അടിയന്തര പരിചരണ കേന്ദ്രങ്ങളില്‍ ഏതെങ്കിലും സന്ദര്‍ശിക്കാം. രാജ്യത്തുടനീളമായി എട്ട് അടിയന്തര പരിചരണ കേന്ദ്രങ്ങളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.