1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2021

സ്വന്തം ലേഖകൻ: യുഎസിൽ എച്ച്–1ബി അടക്കം തൊഴിൽവീസകൾക്ക‌ു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി അവസാനിച്ചു. ഇത് ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്കു ഗുണകരമാകും. കഴിഞ്ഞ വർഷം ജൂണിലാണു ട്രംപ് തൊഴിൽവീസകൾക്കു നിരോധനം കൊണ്ടുവന്നത്. കഴിഞ്ഞ ഡിസംബർ 31നു വിലക്കിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. എന്നാൽ, മാർച്ച് 31 അർധരാത്രി കഴിഞ്ഞിട്ടും വിലക്ക് പുതുക്കി ബൈഡൻ ഭരണകൂടം ഉത്തരവ് നൽകിയില്ല.

നിരോധനം പിൻവലിക്കുമെന്നു ജോ ബൈഡൻ നേരത്തേ പറഞ്ഞിരുന്നു. യുഎസ് കമ്പനികൾക്കു വിദേശികളായ വിദഗ്ധ ജീവനക്കാരെ നിയോഗിക്കാനുള്ള തൊഴിൽ വീസയാണു എച്ച്–1ബി. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആയിരക്കണക്കിന് ഐടി പ്രഫഷനലുകളെ യുഎസ് ടെക് കമ്പനികൾ നിയമിക്കുന്നത് ഈ വീസ പ്രകാരമാണ്. വിലക്ക് നീങ്ങിയതോടെ, യുഎസ് എംബസികൾ എച്ച്–1ബി വീസകൾ വീണ്ടും നൽകിത്തുടങ്ങും.

ബൈഡന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഫെഡറൽ സ്റ്റുഡന്റ് ലോൺ ഫൊർഗിവനസ് പദ്ധതിയുടെ ഭാഗമായി 1.3 ബില്യൻ ഡോളർ കടം എഴുതിതള്ളുവാൻ ഭരണകൂടം തീരുമാനിച്ചു. 230,000 വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ഫെഡറൽ ലോൺ എഴുതിതള്ളിയ പല വിദ്യാർഥികൾക്കും വീണ്ടും ലോൺ ബാലൻസ് കാണിക്കുന്നതായി പരാതിയുയർന്നിരുന്നു. വിദ്യാർഥികൾക്കു ലോൺ നൽകിയവർ അവരുടെ വിവരങ്ങൾ ശരിയായി പുതുക്കി സൂക്ഷിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കോവിഡ് 19 എമർജൻസിയുടെ ഭാഗമായി ലഭിച്ച ഫണ്ട് ഇത്തരം ലോൺ കമ്പനികൾ ശരിയായി വിനിയോഗിക്കാത്തതും കാരണമായി പറയുന്നു.

സ്റ്റുഡന്റ് ലോൺ ഒഴിവാക്കി കിട്ടിയ വിദ്യാർഥികൾക്ക് പുതിയ ലോണിന് അപേക്ഷിക്കുവാനുള്ള അവസരം നിഷേധിച്ചിട്ടില്ല. സ്റ്റുഡന്റ് ലോൺ ഫൊർഗിവ്നസ്സ് ആവശ്യം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച വെർമോണ്ടിൽ നിന്നുള്ള സെനറ്റർ ബർണി സാന്റേഴ്സ് ശക്തമായി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് യുവജനങ്ങളുടെയും, വിദ്യാർഥികളുടേയും വോട്ടുകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് സമാഹരിക്കുവാൻ കഴിഞ്ഞത് ബൈഡന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.