
സ്വന്തം ലേഖകൻ: മാളുകളുടെ ശേഷിക്കപ്പുറം സന്ദര്‍ശകരെ അനുവദിക്കാതെ മാളുകളിലെത്തുന്ന ഉപഭോക്താക്കളുടെ തോത് കുറയ്ക്കണമെന്ന് അധികൃതര്‍. ഇതുസംബന്ധമായ നിയമം പാലിക്കാത്ത മാളുകള്‍ക്കെതിരെ അടച്ചുപൂട്ടലടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി.
മാളുകള്‍ അടയ്ക്കുകയും നിയമപരമായ പിഴകള്‍ നടപ്പാക്കുകയും ചെയ്യുമെന്ന് അല്‍ ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില മാളുകളില്‍ തിരക്ക് അനുഭവപ്പെട്ടതായി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അല്‍ ഹുസൈന്‍ കുറിച്ചു. ഇക്കാര്യത്തില്‍, മാളിന്റെ ശേഷി കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ നിരീക്ഷണം നടത്തുകയും മുന്നറിയിപ്പ് പാലിക്കാത്ത മാളുകള്‍ അടയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്യും. തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി തിരക്കേറിയ മാളുകളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല