1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2016

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു, ഏഴു പേര്‍ ഗുരുതരാവസ്ഥയില്‍. ജര്‍മനിയിലെ ബോഹും നഗരത്തില്‍ ബെര്‍ഗ്മാന്‍ഷില്‍ ആശുപത്രിക്ക് തീപിടിച്ചാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.30 നാണ് ആശുപത്രിയിലെ ഒരു മുറിയില്‍ തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ കിണഞ്ഞു ശ്രമിച്ചാണ് തീയണച്ചത്. ഇരുനൂറിലധികം അഗ്‌നിശമന സേനാംഗങ്ങളും പൊലീസുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു അഗ്‌നിശമന സേനാ തലവന്‍ പറഞ്ഞു. ആശുപത്രിയുടെ ഒരു നില മുഴുവന്‍ കത്തി നശിച്ചപ്പോള്‍ നിരവധി വിലപിടിപ്പുള്ള ഉപകരണങ്ങളും രേഖകളും ചാമ്പലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.