1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 2541 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 44,779 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4658. ചികിത്സയിലായിരുന്ന 1660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

കോഴിക്കോട് 568
എറണാകുളം 268
കണ്ണൂര്‍ 264
കൊല്ലം 215
തൃശൂര്‍ 201
മലപ്പുറം 191
തിരുവനന്തപുരം 180
കാസർകോട് 131
കോട്ടയം 126
പാലക്കാട് 115
ആലപ്പുഴ 81
വയനാട് 77
പത്തനംതിട്ട 72
ഇടുക്കി 52

നെഗറ്റീവായവർ

തിരുവനന്തപുരം 130
കൊല്ലം 142
പത്തനംതിട്ട 63
ആലപ്പുഴ 79
കോട്ടയം 174
ഇടുക്കി 88
എറണാകുളം 176
തൃശൂര്‍ 163
പാലക്കാട് 54
മലപ്പുറം 173
കോഴിക്കോട് 202
വയനാട് 34
കണ്ണൂര്‍ 92
കാസർകോട് 90

രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 2261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 161 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 545, എറണാകുളം 257, കണ്ണൂര്‍ 213, കൊല്ലം 209, തൃശൂര്‍ 191, മലപ്പുറം 181, തിരുവനന്തപുരം 130, കാസർകോട് 115, കോട്ടയം 120, പാലക്കാട് 44, ആലപ്പുഴ 75, വയനാട് 72, പത്തനംതിട്ട 62, ഇടുക്കി 47 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, തൃശൂര്‍ 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം.

ഇതോടെ 27,274 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,00,186 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിവിധ ജില്ലകളിലായി 1,42,761 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,455 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 4306 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 9 പ്രദേശങ്ങളെ ഒഴിവാക്കി; നിലവില്‍ ആകെ 357 ഹോട്സ്‌പോട്ടുകൾ.

രാജ്യത്ത് സെപ്തംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 89,129 പുതിയ കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20 ന് ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബര്‍ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാങ്ങളിലെ കോവിഡ് വ്യാപനം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ 90 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നോ ആണ്‌.

മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 47,827 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതലുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ മാത്രം 8,648 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.