1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2021

സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്കെ (പ്രവാസി ഭാരത സഹായ കേന്ദ്രം) വഴി പരിശോധിക്കാൻ സാധിക്കുമെന്ന് അധികൃതർ. തൊഴിൽതട്ടിപ്പ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്.

ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പിബിഎസ്കെ ആപ്പിൽ അപ് ലോഡ് ചെയ്താൽ മാത്രം മതി. കോൺസുലേറ്റ് അധികൃതർ ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് ഉദ്യോഗാർഥികളെ അറിയിക്കുമെന്ന് കോൺസൽ സിദ്ധാർഥ കുമാർ ബറെയ് ലി വ്യക്തമാക്കി.

ഇന്ത്യക്കാർ ധാരാളം പേരാണ് തൊഴിൽ തട്ടിപ്പിന് ഇരയാകുന്നതെന്നും അതിന് പരിഹാരമെന്ന നിലയിലാണ് സേവനമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനകം ധാരാളം പേർ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ ഇത് പ്രയോജനപ്പെടുത്തണമെന്നാണ് നിർദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ തർക്കം, നിയമസഹായം, തൊഴിൽ സംബന്ധമായ മറ്റു വിഷയങ്ങൾ എന്നിവയെല്ലാം പരിഹരിക്കാൻ പിബിഎസ്കെയിൽ സംവിധാനമുണ്ട്. സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ, വിവാഹ സംബന്ധമായ പ്രശ്നങ്ങൾ, മരണ റജിസ്ട്രേഷൻ തുടങ്ങി വിവിധ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്. പ്രശ്നത്തിൽ അകപ്പെടുന്നവർക്കു പിബിഎസ്കെ ജീവനക്കാരോട് ആപ്പ് വഴി സംസാരിക്കാനും സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.