
സ്വന്തം ലേഖകൻ: യുഎസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹിൽ ബിൽഡിങ്ങിനു പുറത്ത് സുരക്ഷ ചെക്പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ യുവാവ് നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയുടെ അനുയായി ആണെന്ന് പൊലീസ്. നോവ ഗ്രീൻ എന്നുപേരുള്ള ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഈ സംഘടനയുടെ നേതാക്കളായ ലൂയി ഫറാഖാെൻറയും ഇലിജ മുഹമ്മദിെൻറയും പ്രഭാഷണങ്ങൾ ആണുള്ളത്.
താൻ ഫറാ ഖാെൻറ അനുയായി ആണെന്ന് നോവ ഗ്രീൻ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനാണ് ആക്രമണം. പാർലമെൻറ് മന്ദിരത്തിെൻറ സെനറ്റ് ഭാഗത്തെ റോഡിലെ ബാരിേക്കഡിേലക്കാണ് അക്രമി കാർ ഇടിച്ചുകയറ്റിയത്. ബാരിക്കേഡിനു സമീപം കാവൽ നിൽക്കുകയായിരുന്ന രണ്ട് പൊലീസുദ്യോഗസ്ഥർക്ക് ഇടിയിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വില്യം ഇവാൻസ് പിന്നീട് ആശുപത്രിയിൽ മരിച്ചു.
ബാരിക്കേഡിൽ ഇടിച്ചശേഷം കാറിൽനിന്ന് പുറത്തിറങ്ങിയ അക്രമി കത്തിയുമായി പൊലീസിനുനേരെ പാഞ്ഞടുത്തു. തുടർന്ന് പൊലീസ് വെടിയുതിർക്കുകയായിരുന്നു. 18 വർഷം സർവിസിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായ ഇവാൻസിെൻറ മരണത്തിൽ പ്രസിഡൻറ് ജോ ബൈഡൻ, വൈസ് പ്രസിഡൻറ് കമല ഹാരിസ് എന്നിവർ കടുത്ത ദുഃഖം രേഖപ്പെടുത്തി.
ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിനുശേഷം ഇത് രണ്ടാം തവണയാണ് കാപിറ്റൽ ഹില്ലിനു സമീപം സുരക്ഷ പാളിച്ചയുണ്ടാവുന്നത്. യു.എസ് പാർലമെൻറ് മന്ദിരത്തിെൻറ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്നാണ് സുരക്ഷ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല