1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാനിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം: ബൈഡനോട് വിയോജിപ്പ് വ്യക്തമാക്കി ബോറിസ് ജോൺസൺ
അഫ്ഗാനിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം: ബൈഡനോട് വിയോജിപ്പ് വ്യക്തമാക്കി ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: അഫ്ഗാനിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റത്തിൽ ബൈഡനോട് വിയോജിപ്പ് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുഎസ് സേനയെ പിൻവലിക്കാനുള്ള സമയപരിധി നീട്ടാണമെന്നും ജോൺസൺ ബൈഡനോട് അഭ്യർഥിച്ചു. ഏകപക്ഷീയമായി സൈന്യത്തെ പിൻവലിക്കാനുള്ള യുഎസിൻ്റെ തീരുമാനം അഫ്ഗാനിസ്ഥാനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടതായി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള മുതിരന്ന് യുകെ നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് പ്രശ്നത്തിൽ ജോൺസൻ്റെ …
“ഓഗസ്റ്റ് 31 നകം രാജ്യം വിടണം,“ യുഎസിന് താലിബാൻ്റെ അന്ത്യശാസനം; താലിബാനിൽ വിശ്വാസമില്ലെന്ന് ബൈഡൻ
“ഓഗസ്റ്റ് 31 നകം രാജ്യം വിടണം,“ യുഎസിന് താലിബാൻ്റെ അന്ത്യശാസനം; താലിബാനിൽ വിശ്വാസമില്ലെന്ന് ബൈഡൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്ന് യു.എസിന് താലിബാന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാന്‍ വളരെ വേഗത്തില്‍ …
“സ്ത്രീകളുടെ മൃതദേഹങ്ങ ളെപ്പോലും താലിബാൻ മതഭ്രാന്തന്മാർ വെറുതെ വിട്ടില്ല,“ വെളിപ്പെടുത്തലുമായി യുവതി
“സ്ത്രീകളുടെ മൃതദേഹങ്ങ ളെപ്പോലും താലിബാൻ മതഭ്രാന്തന്മാർ വെറുതെ വിട്ടില്ല,“ വെളിപ്പെടുത്തലുമായി യുവതി
സ്വന്തം ലേഖകൻ: യുഎസ് സൈന്യത്തിൻ്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ പൂർണമായും ഏറ്റെടുത്തതോടെ ജനങ്ങൾ പലായനം ചെയ്യുകയാണ്. താലിബാൻ രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ത്രീകളും പെൺകുട്ടികളുമാണ് ക്രൂര പീഡനങ്ങൾക്ക് ഇരയാകുന്നത്. ഗുരുതരസാഹചര്യം തുടരുന്ന അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തം പൗരന്മാരെ മടക്കിയെത്തിക്കുകയാണ്. ഇവർക്കൊപ്പം എത്തിയ ഒരു യുവതി നടത്തിയ വെളിപ്പെടുത്തൽ വാത്തകളിൽ നിറയുകയാണ്. …
അഫ്ഗാൻ ദുരന്തത്തിൻ്റെ മുഖചിത്രത്തിലെ ആ കുഞ്ഞ് എവിടെ? ലോകം ചോദിക്കുന്നു; കരുതലായ് യുഎസ് സൈന്യം
അഫ്ഗാൻ ദുരന്തത്തിൻ്റെ മുഖചിത്രത്തിലെ ആ കുഞ്ഞ് എവിടെ? ലോകം ചോദിക്കുന്നു; കരുതലായ് യുഎസ് സൈന്യം
സ്വന്തം ലേഖകൻ: കാബൂള്‍ വിമാനത്താവളത്തിന്‍റെ സുരക്ഷാ മതിലിനു മുകളിലൂടെ അമ്മ നല്‍കിയ പെണ്‍കുഞ്ഞിനെ പിതാവിനെ ഏല്‍പ്പിച്ചുവെന്ന് യുഎസ് സൈന്യം. വിമാനത്താവളത്തിലെ നോര്‍വീജിയന്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ നല്‍കിയ ശേഷമാണ് നടപടിയെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”കുഞ്ഞിന് അസുഖമാണെന്നും ചികില്‍സിക്കണമെന്നുമാണ് മാതാവ് സൈന്യത്തോട് അഭ്യര്‍ത്ഥിച്ചത്. വിമാനത്താവളത്തിലെ …
യുഎഇയിൽ സ്​കൂൾ തുറക്കൽ: വിദ്യാർഥികൾക്കുള്ള കോവിഡ് പ്രോട്ടോകോൾ പുറത്തിറക്കി
യുഎഇയിൽ സ്​കൂൾ തുറക്കൽ: വിദ്യാർഥികൾക്കുള്ള കോവിഡ് പ്രോട്ടോകോൾ പുറത്തിറക്കി
സ്വന്തം ലേഖകൻ: യുഎഇയിലെ സ്​കൂളുകളിലും കോളജുകളിലും പ്രവേശിക്കുന്നതിന്​ വിദ്യാർഥികൾ പാലിക്കേണ്ട വാക്​സിനേഷൻ, പി.സി.ആർ പരിശോധന മാനദണ്ഡങ്ങൾ പറുത്തിറക്കി. ഇതനുസരിച്ച്​ അക്കാദമിക വർഷം ആരംഭിച്ച്​ 30 ദിവസത്തെ ഗ്രേസ്​ പീരിയഡിന്​ ശേഷം 12 വയസ്സിന്​ താഴെയുള്ള വാക്​സിനെടുക്കാത്ത കുട്ടികളും മുകളിലുള്ള വാക്​സിനെടുത്ത കുട്ടികളും എല്ലാ മാസവും പി.സി.ആർ പരിശോധനക്ക്​ വിധേയരാകണം. 12 വയസ്സിൽ കൂടുതലുള്ള വാക്​സിനെടുക്കാത്ത​ കുട്ടികൾ …
കോവിഡ് യാത്ര വിലക്ക്: ടൂറിസ്​റ്റ്​ വിസയുള്ള ഇന്ത്യക്കാർക്ക് നേരിട്ടല്ലാതെ ദുബായിൽ എത്താം
കോവിഡ് യാത്ര വിലക്ക്: ടൂറിസ്​റ്റ്​ വിസയുള്ള ഇന്ത്യക്കാർക്ക് നേരിട്ടല്ലാതെ ദുബായിൽ എത്താം
സ്വന്തം ലേഖകൻ: ഇന്ത്യൻ പാസ്​പോർട്ടുള്ള യാത്രക്കാർക്ക്​ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ വരാം. എന്നാൽ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ്​ യാത്ര ചെയ്യാൻ അനുമതി. ഇന്ത്യയിൽ നിന്ന്​ ​അധികം വൈകാതെ നേരിട്ട്​ ടൂറിസ്​റ്റ്​ വിസയിൽ യുഎഇയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ്​ ആയിരങ്ങൾ. ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ എത്താൻ അനുമതിയുണ്ടെന്ന്​ വിമാന കമ്പനികളാണ്​ …
ഡെൽറ്റ വകഭേദം സൗദിയിലെ എല്ലാ പ്രവിശ്യകളിലും എത്തിയതായി ആരോഗ്യ മന്ത്രാലയം
ഡെൽറ്റ വകഭേദം സൗദിയിലെ എല്ലാ പ്രവിശ്യകളിലും എത്തിയതായി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. ഈ വൈറസ് ബാധ തടയാൻ ഒരു ഡോസ് വാക്‌സിൻ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിവർത്തനം ചെയ്ത ഡെൽറ്റ മ്യുട്ടെന്റിന്റെ വ്യാപന …
സൗദിയില്‍ പൊതു സ്ഥലങ്ങളിൽ ഇറക്കം കുറഞ്ഞ ഷോര്‍ട്സ് ധരിച്ചാൽ 5000 റിയാല്‍ പിഴ
സൗദിയില്‍  പൊതു സ്ഥലങ്ങളിൽ ഇറക്കം കുറഞ്ഞ ഷോര്‍ട്സ് ധരിച്ചാൽ 5000 റിയാല്‍ പിഴ
സ്വന്തം ലേഖകൻ: പൊതു ഇടങ്ങളില്‍ ഇറക്കം കുറഞ്ഞ ഷോര്‍ട്ടുകള്‍ ധരിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹമായ കുറ്റവുമാണെന്ന് അധികൃതര്‍. സൗദി പബ്ലിക് ഡികോറം സൊസൈറ്റിയുടെ മുന്‍ തലവന്‍ ബദര്‍ അല്‍ സയാനിയാണ് ഒരു ടിവി അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതു ഇടങ്ങളില്‍ സഭ്യേതരമായ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെടുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ടുള്ള 2019ലെ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഷോര്‍ട്ട്‌സ് ധരിക്കുന്നതും കുറ്റകരമാണെന്ന് പറയുന്നത്. …
സൗദിയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10 വര്‍ഷം തടവും മൂന്ന് കോടി റിയാല്‍ വരെ പിഴയും
സൗദിയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10 വര്‍ഷം തടവും മൂന്ന് കോടി റിയാല്‍ വരെ പിഴയും
സ്വന്തം ലേഖകൻ: മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമം കൂടുതല്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കും നിയമ ലംഘനങ്ങള്‍ക്കും വന്‍തുക പിഴയും തടവും ലഭിക്കുന്ന രീതിയില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് അധികൃതര്‍. പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും അപകടപ്പെടുത്തുന്ന രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് മൂന്ന് കോടി റിയാല്‍ പിഴയും 10 …
അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തിയ 146 ഇന്ത്യക്കാര്‍ കൂടി ഖത്തർ വഴി നാട്ടിലേക്ക് തിരിച്ചു
അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തിയ 146 ഇന്ത്യക്കാര്‍ കൂടി ഖത്തർ വഴി  നാട്ടിലേക്ക് തിരിച്ചു
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തലസ്ഥാനമായ കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങിയതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നല്‍കിയ ഖത്തര്‍ അധികൃതര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും എംബസി നന്ദി പറഞ്ഞു. ഇവരുടെ യാത്രയ്ക്കാവശ്യമായ രേഖകള്‍ എംബസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദോഹയിലേക്ക് …