1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്ട്ര വലതുപക്ഷ തീവ്രവാദ സംഘടനയുടെ തലവൻ പിടിയിൽ; പ്രായം 13!
അന്താരാഷ്ട്ര വലതുപക്ഷ തീവ്രവാദ സംഘടനയുടെ തലവൻ പിടിയിൽ; പ്രായം 13!
സ്വന്തം ലേഖകൻ: ഫ്യുവര്‍ക്രിജ് ഡിവിഷന്‍ എന്ന ഓണ്‍ലൈന്‍ വലതുപക്ഷ തീവ്രവാദ സംഘടനയുടെ നേതാവിനെ പികൂടി. എസ്റ്റോണിയന്‍ അധികൃതരാണ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഓണ്‍ലൈന്‍ സംഘത്തലവനെ കഴിഞ്ഞ ദിവസം പിടികൂടിയത്. വെറും 13 വയസ്സ് മാത്രമായിരുന്നു നേതാവിന്റെ പ്രായം. ദെ സ്പീഗല്‍ എന്ന ജര്‍മ്മന്‍ മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കമാന്‍ഡര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന …
ലോക്ഡൗണ്‍ മൂലം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെ; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ലോക്ഡൗണ്‍ മൂലം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെ; കേന്ദ്ര ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുമായിരുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് 19-നെ പ്രതിരോധിക്കാന്‍ ലോക്ഡൗണും മറ്റ് നിയന്ത്രണ നടപടികളും അത്യന്താപേക്ഷിതമായിരുന്നെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ 586 കൊവിഡ് ആശുപത്രികളാണുള്ളത്. ഒരുലക്ഷം ഐസൊലേഷന്‍ ബെഡുകളും 11,500 …
പരിചരിക്കാനും ക്ലീനിംഗ് ജോലികൾക്കും റോബോട്ടുകൾ; ആരോഗ്യമേഖലയിൽ വരാനിരിക്കുന്നത്…
പരിചരിക്കാനും ക്ലീനിംഗ് ജോലികൾക്കും റോബോട്ടുകൾ; ആരോഗ്യമേഖലയിൽ വരാനിരിക്കുന്നത്…
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യന്ത്രമനുഷ്യർ നിർണായക സേവനങ്ങളാണു നൽകുന്നത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിലെ താൽക്കാലിക ആശുപത്രികളിലൊന്നിൽ റോബട്ടുകൾ രോഗീശുശ്രൂഷ വരെ ചെയ്തു. രോഗികൾ കയ്യിൽ ധരിച്ച സ്മാർട് ബാൻഡ് റിമോട്ട് നിയന്ത്രിത റോബട്ടുകളെ വച്ചു പരിശോധിച്ചാണു മെഡിക്കൽ സംഘം ശരീരോഷ്മാവും രക്തസമ്മർദ്ദവും അളന്നത്. ‘ക്ലൗഡ് ജിഞ്ചർ’ എന്ന റോബട് …
കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗമുക്തി
കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കംമൂലം രോഗം ബാധിച്ചെന്നും …
കൊവിഡ് വാക്‌സിൻ സെപ്തംബറോടെ തയ്യാറാകും; 80 ശതമാനം പൂര്‍ത്തിയായെന്ന് ശാസ്ത്രജ്ഞര്‍
കൊവിഡ് വാക്‌സിൻ സെപ്തംബറോടെ തയ്യാറാകും; 80 ശതമാനം പൂര്‍ത്തിയായെന്ന് ശാസ്ത്രജ്ഞര്‍
സ്വന്തം ലേഖകൻ: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വാക്‌സിന്‍ കണ്ടുപിടുത്തം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രൊഫസര്‍ സാറാ ഗില്‍ബേര്‍ട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും. ലോകമൊട്ടാകെ കൊവിഡ് ബാധിച്ച് ഒരുലക്ഷത്തോളം പേര്‍ മരിച്ച സാഹചര്യത്തില്‍ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ആഗോള ശ്രമത്തിന്റെ …
“ഇതാണ് മാതൃക,” കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രശംസിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്
“ഇതാണ് മാതൃക,” കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രശംസിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്നതാണെന്നാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ വിലയിരുത്തല്‍. നേരത്തെ തന്നെ രോഗം കണ്ടെത്താനുള്ള സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള കരുതല്‍, സജീവമായ സാമൂഹിക പിന്തുണ എന്നിവ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കണ്ടു …
പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ്
പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ്
സ്വന്തം ലേഖകൻ: കോവിഡ് -19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് …
ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ; ചില മേഖലകളിൽ ഇളവിന് സാധ്യത
ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ; ചില മേഖലകളിൽ ഇളവിന് സാധ്യത
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് സമവായം ആയത്. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതാകും ഉചിതമെന്ന് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് ഔദ്യോഗിക വിവരം. അതേ സമയം ചില മേഖലകൾക്ക് കൂടി ഇളവ് നല്കാൻ സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്. ഇത് സംബന്ധിച്ച …
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് മാറ്റി; ഡെർബിയിൽ കൂത്താട്ടുകുളം സ്വദേശി മരിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് മാറ്റി; ഡെർബിയിൽ കൂത്താട്ടുകുളം സ്വദേശി മരിച്ചു
സ്വന്തം ലേഖകൻ: കൊവിഡ് 19നെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. അസുഖം ഭേദപ്പെടുന്നതുവരെ അദ്ദേഹത്തിന് സൂക്ഷ്മ നിരീക്ഷണം നല്‍കും. “ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി, അവിടെ അദ്ദേഹത്തിനെ സൂക്ഷ്മ നിരീക്ഷണം ലഭിക്കും,” സർക്കാൻ പ്രസ്താവനയയിലൂടെ അറിയിച്ചു. ആരോഗ്യ നില …
മദീനയിൽ കടുത്ത നിയന്ത്രണങ്ങൾ; ബഹ്‌റൈനിൽ പൊതുമാപ്പ്; ഖത്തർ പ്രവാസികൾക്ക് ഹെൽപ്പ്‌ലൈൻ
മദീനയിൽ കടുത്ത നിയന്ത്രണങ്ങൾ; ബഹ്‌റൈനിൽ പൊതുമാപ്പ്; ഖത്തർ പ്രവാസികൾക്ക് ഹെൽപ്പ്‌ലൈൻ
സ്വന്തം ലേഖകൻ: മദീനയിലെ പ്രധാന ഭാഗങ്ങള്‍ പൂര്‍ണമായും അടച്ചു. അവശ്യ വസ്തുക്കൾക്കായി പോലും പുറത്തിറങ്ങാൻ പാടില്ല. ഇവിടെ വീടുകളിലേക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും മന്ത്രാലയം നേരിട്ടെത്തിക്കും. അല്‍ശുറൈബാത്ത്, ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു ഭാഗം, ബനീ ഖുദ്ര എന്നീ മേഖലകളിലാണ് കര്‍ഫ്യൂ കര്‍ശനമാക്കി അടച്ചത്. അനിശ്ചിത കാലത്തേക്കാണ് തീരുമാനം. മദീനയില്‍ ഇന്ന് 78 കോവിഡ് …