സ്വന്തം ലേഖകന്‍: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമി അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍വച്ചായിരുന്നു മരണമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍, നിര്‍മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കിരോസ്തമി ഇറാനുപുറത്ത് ഏറെ ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനായിരുന്നു. 1997 ല്‍ ടേസ്റ്റ് ഓഫ് ചെറിയെന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാന്‍ ചലച്ചിത്രോത്സവത്തിലെ …
സ്വന്തം ലേഖകന്‍: ധാക്ക റസ്റ്റോറന്റിലെ ഭീകരാക്രമണം, ആക്രമികളെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ അറസ്റ്റിലായതായി സൂചന. ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ വെള്ളിയാഴ്ച ഭീകരാക്രമണം നടത്തിയത് റോഹന്‍ ഇംതിയാസ്, ഷമീം മുബഷിര്‍, നിബ്രാസ് ഇസ്‌ലാം, ഖൈറുല്‍ ഇസ്‌ലാം പായല്‍ എന്നിവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട അക്രമികളുടെ ചിത്രവും ഫേസ്ബുക്കിലെ ഇവരുടെ ചിത്രങ്ങളും ഒത്തുനോക്കിയാണ് അക്രമികള്‍ …
സ്വന്തം ലേഖകന്‍: യുകിപ് നേതാവ് നിഗല്‍ ഫറാഷ് പാര്‍ട്ടി സ്ഥാനം രാജിവച്ചു, ബ്രെക്‌സിറ്റ് നേടിയതോടെ തന്റെ രാഷ്ട്രീയ ലക്ഷ്യം നേടിയതായി പ്രഖ്യാപനം. ബ്രിട്ടീഷ് ദേശീയവാദ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകിപ്) നേതാവും ബ്രെക്‌സിറ്റ് പ്രചാരണത്തിന്റെ കുന്തമുനയും ആയിരുന്ന നിഗല്‍ ഫറാഷ് ബ്രിക്‌സിറ്റ് ഫലം അനുകൂലമായ സാഹചര്യത്തിലാണ് രാജിവക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നും ബ്രിട്ടനെ പുറത്തത്തെിക്കാന്‍ കഴിഞ്ഞതോടെ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ദൈവത്തിന്റെ പേരില്‍ ബിയര്‍, നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധവും ഹര്‍ജിയും. ഗോഡ്ഫാദര്‍ എന്നു പേരുള്ള ബിയറാണ് തലസ്ഥാനത്തെ വിശ്വാസികളെ മുറിവേല്‍പ്പിച്ച് വില്‍പ്പനക്കെത്തിയത്. ഈ ബീയര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ വെള്ളിയാഴ്ച ഒരു പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു. ഈ ബ്രാന്‍ഡ് നെയിമിലുള്ള ബിയര്‍ തലസ്ഥാനത്ത് നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കണം എന്നാണ് …
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 ആം സ്ഥാനത്ത്. യു.കെയാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 61 ആം സ്ഥാനത്തായിരുന്നു. 2007 വരെ ആദ്യ അമ്പത് രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യ. 2004 ല്‍ 37 മതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെന്‍ട്രല്‍ ബാങ്കായ എസ്.എന്‍.ബിയാണ് പുതിയ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്. ടൂബ ഗോണ്ടാല്‍ എന്ന 22 കാരിയാണ് ജിഹാദി മാച്ച് മേക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് ശേഷം ഉം മുത്താന അല്‍ ബ്രിട്ടാനിയാ എന്ന പേരു സ്വീകരിച്ച ടൂബ കെംസ്‌കോട്ട് സെക്കന്‍ഡറി …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കിലിസ് പ്രവിശ്യയില്‍ റമദാന്‍ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം അഭയാര്‍ഥികളുടെ ഭാവിയില്‍ സുപ്രധാനമായേക്കാവുന്ന പ്രസ്താവന നടത്തിയത്. നല്ലൊരു വാര്‍ത്ത പറയാന്‍ പോവുകയാണ് താന്‍ എന്ന മുഖവുരയോടെയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിന്റെ …
സ്വന്തം ലേഖകന്‍: ഇമെയില്‍ വിവാദം, ഹിലരി ക്ലിന്റണെ എഫ്ബിഐ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികൂടിയായ ഹിലരിയെ എഫ്ബിഐ ചോദ്യം ചെയ്തത്. വാഷിംഗ്ടണിലെ എഫ്ബിഐ ആസ്ഥാനത്തു നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറോളം നീണ്ടു. എഫ്ബിഐയോട് …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ സ്ത്രീ രൂപത്തിലുള്ള ദിവ്യ പഴമുണ്ടായതായി വാര്‍ത്ത, സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ദിവ്യ പഴമെന്ന പേരില്‍ സ്ത്രീരൂപമുള്ള പഴത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. തായ്‌ലന്‍ഡില്‍ നിന്നാണ് സ്ത്രീയുടെ ആകൃതിയോടു കൂടിയ പഴങ്ങള്‍ ഉണ്ടാകുന്ന മരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വീഡിയോയില്‍ പച്ച നിറത്തിലുള്ള സ്ത്രീരൂപം പൂണ്ട …
സ്വന്തം ലേഖകന്‍: ധാക്ക റെസ്റ്റോറന്റിലെ ഭീകരാക്രമണം, പിന്നില്‍ ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശില്‍ 20 ബന്ദികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അല്ലെന്നും ബംഗ്ലാദേശില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു. സംഭവത്തിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി …