സ്വന്തം ലേഖകൻ: ചൊവ്വാ പേടകമായ ഹോപ് പ്രോബിലൂടെ രണ്ടാഴ്ച മുൻപ് ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യുഎഇയുടെ മറ്റൊരു ഉപഗ്രഹം (ദാബിസാറ്റ്) കൂടി കുതിച്ചുയർന്നു. അബുദാബി ഖലീഫ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 27 വിദ്യാർഥികൾ ചേർന്നു നിർമിച്ച ദാബിസാറ്റ് അമേരിക്കയിലെ സിഗ്നസ് ബഹിരാകാശ പേടകത്തിൽ നിന്നാണ് വിക്ഷേപിച്ചത്. ബഹിരാകാശ യാത്രയിൽ യുഎഇയുടെ …
സ്വന്തം ലേഖകൻ: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കർണാടകയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കർണാടകയുടെ നടപടിക്കെതിരേ അതിർത്തിയിൽ ഒരുവിഭാഗം പ്രതിഷേധിച്ചു. …
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 4345 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,313 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,71,975 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 …
സ്വന്തം ലേഖകൻ: ജൂലൈ 31 ഓടെ ബ്രിട്ടനിലെ എല്ലാ മുതിർന്ന ആളുകൾക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദീർഘകാലമായി കാത്തിരുന്ന റോഡ്മാപ്പിന്റെ സുപ്രധാന ഭാഗമായാണ് വാക്സിൻ കുത്തിവയ്പ്പിലെ ഈ നാഴികക്കല്ല്. ശരത്കാലത്തോടെ 18 വയസും …
സ്വന്തം ലേഖകൻ: ഇറാൻ ആണവക്കരാറിലേക്ക് യുഎസിനെ തിരിച്ചുകൊണ്ടുവരുന്നതിനായി യൂറോപ്യൻ യൂണിയന്റെ ഇടപെടൽ. നടപടിയോട് അനുകൂലമായിട്ടാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ പ്രതികരണം. 2015ൽ ഒപ്പുവച്ച ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്‌ഷൻ (ജെസിപിഒഎ) അഥവാ ഇറാൻ ആണവക്കരാർ പുനഃസ്ഥാപിക്കുന്നതിന് ഇറാനുമായി ചർച്ചയ്ക്കു തയാറാണെന്നു വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. എന്നാൽ, രാജ്യത്തിനുമേൽ ചുമത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ അതിവേഗം പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനം ഞായറാഴ്ച മുതൽ നടപ്പാകും. സൗദി സെൻട്രൽ ബാങ്ക് ഇൻസ്റ്റൻറ് പേയ്മെൻറ് സംവിധാനം ആരംഭിക്കും. ഇതോടെ ധനകാര്യ സ്ഥപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും വിവിധ ബാങ്കുകൾക്കിടയിൽ തൽക്ഷണം പണം കൈമാറ്റം പൂർത്തിയാക്കാൻ സാധിക്കും. ആഴ്ചയിൽ മുഴുവൻ സമയം സേവനം ലഭിക്കും.പ്രവർത്തനചെലവ് …
സ്വന്തം ലേഖകൻ: ആരോഗ്യ സുരക്ഷാ ചട്ടങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണോ പ്രവർത്തിക്കുന്നത് എന്നുറപ്പാക്കാൻ രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിലും ഹൈപ്പർമാർക്കറ്റുകളിലും പരിശോധന കർശനമാക്കി നഗരസഭ പരിസ്ഥിതി മന്ത്രാലയം. മിന്നൽപരിശോധനകളും നടത്തുന്നുണ്ട്. കഴിഞ്ഞ മാസം വിവിധ നഗരസഭകളിലായി 15,000 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. ഭക്ഷണശാലകൾ, ഭക്ഷ്യവിൽപനശാലകൾ എന്നിവിടങ്ങൾക്ക് പുറമേ കെട്ടിട നിയമ ലംഘനങ്ങളും സർക്കാർ ആസ്തികളിലെ അനധികൃത കയ്യേറ്റം കണ്ടെത്താനുമാണ് …
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് എടുത്ത ടിക്കറ്റുകളുടെ കാര്യത്തിൽ പ്രവാസികളെ പിഴിയുന്ന എയർ ഇന്ത്യയുടെ നിലപാടിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം. കൊവിഡ് പ്രതിസന്ധിയിൽ വിമാനയാത്ര സാധ്യമാകാതിരുന്നവർക്ക് ടിക്കറ്റിെൻറ തുക പൂർണമായും മടക്കി നൽകണമെന്ന് സുപ്രീം കോടതി വിധി ഉണ്ടായിട്ടും ഇതിനു തയാറാകാത്ത എയർ ഇന്ത്യയുടെ നിലപാട് കോടതി വിധിക്ക് എതിരാണെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എയർഇന്ത്യയുടെ …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. ടെലികോം, െഎ.ടി രംഗത്തെ ചില തസ്തികകൾ സ്വദേശിവത്കരിക്കാനാണ് ആലോചന.ഇതുസംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച്.ആർ മാനേജർമാരുമായി തൊഴിൽ, ഗതാഗത-വാർത്തവിനിമയ-വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറിമാർ ചർച്ച നടത്തിയതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. വിദേശികൾക്കു പകരം ഒമാനികളെ നിയമിക്കുന്നതു വഴി നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, യോഗ്യരായവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിെൻറ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് നീട്ടി. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ് ട്വിറ്ററിൽ അറിയിച്ചു. കുവൈത്തികൾക്ക് ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന് ഒരാഴ്ചത്തെ ഹോം ക്വാറൻറീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും. രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് തീർന്ന് ഫെബ്രുവരി 21 മുതൽ …