1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2021

സ്വന്തം ലേഖകൻ: ആരോഗ്യ സുരക്ഷാ ചട്ടങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണോ പ്രവർത്തിക്കുന്നത് എന്നുറപ്പാക്കാൻ രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിലും ഹൈപ്പർമാർക്കറ്റുകളിലും പരിശോധന കർശനമാക്കി നഗരസഭ പരിസ്ഥിതി മന്ത്രാലയം. മിന്നൽപരിശോധനകളും നടത്തുന്നുണ്ട്. കഴിഞ്ഞ മാസം വിവിധ നഗരസഭകളിലായി 15,000 ഫീൽഡ് പരിശോധനകളാണ് നടത്തിയത്.

ഭക്ഷണശാലകൾ, ഭക്ഷ്യവിൽപനശാലകൾ എന്നിവിടങ്ങൾക്ക് പുറമേ കെട്ടിട നിയമ ലംഘനങ്ങളും സർക്കാർ ആസ്തികളിലെ അനധികൃത കയ്യേറ്റം കണ്ടെത്താനുമാണ് പരിശോധന നടത്തിയത്. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പരിശോധനാ സംവിധാനം മുഖേന 12,000 പരിശോധനകളും നടത്തി. 2,841 ലംഘനങ്ങളും കണ്ടെത്തി.

നഗരസഭകളിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാത്രം റസ്റ്ററന്റുകൾ, വിൽപന ശാലകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളിൽ മാത്രമായി 8,400 പരിശോധനകളാണ് നടത്തിയത്. ദോഹ നഗരസഭ നടത്തിയ 3,350 പരിശോധനകളിൽ 196 ലംഘനങ്ങൾ കണ്ടെത്തി. അൽ വക്രയിൽ 54, അൽ ഷമാലിൽ 3 എന്നിങ്ങനെയാണ് ലംഘനങ്ങളുടെ കണക്കുകൾ.

നഗരസഭകളിലെ ജനറൽ മോനിറ്ററിങ് വിഭാഗം നടത്തിയ 2,784 ഫീൽഡ് പരിശോധനകളിൽ പൊതുശുചിത്വ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് 2,193 ലംഘനങ്ങളാണ് റജിസ്റ്റർ ചെയ്തത്. ദോഹ നഗരസഭയിൽ നടത്തിയ 1,050 പരിശോധനകളിൽ 1,022 ശുചിത്വ ലംഘനങ്ങളാണ് പിടികൂടിയത്. സാങ്കേതിക നിയന്ത്രണ വിഭാഗം വിവിധ നഗരസഭകളിലായി കെട്ടിട നിയമ ലംഘനങ്ങൾ, സർക്കാർ ഭൂമിയിൽ അനധികൃത കടന്നേറ്റം എന്നിവയുമായി ബന്ധപ്പെട്ട് 1,427 പരിശോധനകളിൽ നടത്തിയപ്പോൾ 312 ലംഘനങ്ങൾ കണ്ടെത്തി.

അധികൃതരുടെ ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമേ ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ (ക്യുഎന്‍സിസി) വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും കൊവിഡ് വാക്‌സീന്‍ ലഭിക്കുകയുള്ളു. വാക്‌സീന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകള്‍ മാത്രമേ തേടാവൂ എന്നും നിര്‍ദേശം.

കൊവിഡ് വാക്‌സിനേഷന് അര്‍ഹമായവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതരുടെ എസ്എംഎസ് സന്ദേശമെത്തും. ഘട്ടം ഘട്ടമായി മുന്‍ഗണനാ പട്ടികയിലുള്ള എല്ലാവര്‍ക്കും സന്ദേശമെത്തും. വാക്‌സീന്‍ എടുക്കേണ്ട തീയതി, സമയം, സ്ഥലം എന്നിവ കൃത്യമാക്കിയുള്ള സന്ദേശമാണ് എത്തുന്നത്. സന്ദേശം എത്തുന്നവര്‍ മാത്രം നിര്‍ദ്ദിഷ്ട സെന്ററില്‍ എത്തി കൊവിഡ് വാക്‌സീന്‍ എടുക്കണം. മറ്റുള്ളവര്‍ സന്ദേശമെത്തുന്നത് വരെ കാത്തിരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്തെ എല്ലാ ഹെല്‍ത്ത് സെന്ററുകളിലും കൊവിഡ് വാക്‌സീന്‍ ലഭിക്കും. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് 4027 7077 എന്ന ഹോട്‌ലൈന്‍ നമ്പറില്‍ വിളിച്ച് വാക്‌സിനേഷനായി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണന അനുസരിച്ച് അധികൃതര്‍ സന്ദേശമയയ്ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.