1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡിൽ വിറച്ച് ലോകം; മരണം ഒരു ലക്ഷത്തിലേക്ക്; യുഎസിൽ മലയാളി ദമ്പതികൾ മരിച്ചു
കൊവിഡിൽ വിറച്ച് ലോകം; മരണം ഒരു ലക്ഷത്തിലേക്ക്; യുഎസിൽ മലയാളി ദമ്പതികൾ മരിച്ചു
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 97,331 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്ന് 1,626,096 ആയി. അമേരിക്കയില്‍ ഇന്നലേയും കൂട്ട മരണങ്ങള്‍ തുടര്‍ന്നു.1900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ …
സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ് ബാധ? 150 ഓളം അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു
സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ് ബാധ? 150 ഓളം  അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 150-ാളം രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. റിയാദ് ഗവര്‍ണറായ രാജകുമാരന്‍ ഫൈസല്‍ ബിന്‍ ബന്തര്‍ ബിന്‍ അബ്ദുള്‍ അസീസ് അലി നിലവില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് രാജകുടുംബാംഗങ്ങള്‍ക്ക് …
രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 37 പേർ; കൊവിഡ് വ്യാപനം ശക്തമാകുന്നു; ലോക്ക്ഡൌൺ നീട്ടുമോ?
രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 37 പേർ; കൊവിഡ് വ്യാപനം ശക്തമാകുന്നു; ലോക്ക്ഡൌൺ നീട്ടുമോ?
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് മരണം 229 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 896 പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. 6,725 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇതുവരെയില്ലെന്നാണ് കേന്ദ്ര …
സംസ്ഥാനത്ത് 7 പേർക്ക് കൂടി കൊവിഡ്; 27 പേർക്ക് രോഗമുക്തി; ചില കടകൾ ഞായറാഴ്ച തുറക്കും
സംസ്ഥാനത്ത് 7 പേർക്ക് കൂടി കൊവിഡ്; 27 പേർക്ക് രോഗമുക്തി; ചില കടകൾ ഞായറാഴ്ച തുറക്കും
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്നു ഏഴു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണെന്ന് …
പ്രധാനമന്ത്രിയും ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച; പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തും
പ്രധാനമന്ത്രിയും ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച; പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തും
സ്വന്തം ലേഖകൻ: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലകളിലെ രാജ്യങ്ങളില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സൗദി കിരീടാവകാശി, അബുദാബി കിരീടാവകാശി, ഖത്തര്‍ അമീർ, കുവൈറ്റ് പ്രധാനമന്ത്രി, ബഹ്‌റിന്‍ രാജാവ് എന്നിവരുമായാണ് മോദി ചര്‍ച്ച നടത്തിയത്. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ …
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും പ്രവാസികൾ നാട്ടിലെത്താൻ വൈകും; ഡിജിറ്റൽ പ്രതിരോധവുമായി സംസ്ഥാനം
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും പ്രവാസികൾ  നാട്ടിലെത്താൻ വൈകും; ഡിജിറ്റൽ പ്രതിരോധവുമായി സംസ്ഥാനം
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുന്നതേ ഉളളൂ. ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരണം എന്ന സാഹചര്യമാണ് രാജ്യത്തുളളത്. ലോക്ക് ഡൗണ്‍ പിന്‍വിലിക്കുമ്പോള്‍ കേരളത്തിന് മുന്നിലുളള വെല്ലുവിളി കൊവിഡ് മൂന്നാം വരവ് ചെറുക്കുക എന്നതാണ്. …
ഇന്ത്യയിൽ സമൂഹവ്യാപനമില്ല; ഐസിഎംആറിനെ തള്ളി ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും
ഇന്ത്യയിൽ സമൂഹവ്യാപനമില്ല;  ഐസിഎംആറിനെ  തള്ളി ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലെത്തിയെന്ന ഐസിഎംആര്‍ പഠനം തള്ളി ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും. സാമൂഹിക വ്യാപനം ഉറപ്പിക്കുന്ന കേസുകൾ ഇതുവരെ ഇല്ലെന്ന് ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ലോക്ക് ഡൗണ്‍ തീരുന്ന പതിനാലിന് മുന്‍പ് രണ്ടരലക്ഷം പരിശോധന പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തീവ്രശ്വാസകോശ രോഗങ്ങളുമായി കഴിഞ്ഞ ഫെബ്രുവരി പതിന‍ഞ്ചിനും, ഏപ്രില്‍ …
കേരളത്തില്‍ ലോക്ക്ഡൗൺ ഇളവ് ഘട്ടംഘട്ടമായി? മോദി, പിണറായി ചർച്ച നിര്‍ണായകം
കേരളത്തില്‍ ലോക്ക്ഡൗൺ ഇളവ് ഘട്ടംഘട്ടമായി? മോദി, പിണറായി ചർച്ച നിര്‍ണായകം
സ്വന്തം ലേഖകൻ: ലോക്ക് ഡൗണിൽ ഘട്ടം ഘട്ടമായി മാത്രം ഇളവ് മതിയെന്നാണ് കേരളത്തിന്റെ നിലപാട്. നാളെ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നതും ഈ സമീപനമായിരിക്കും എന്നാണ് വിവരം. കേന്ദ്ര സർക്കാറിന്റെ തീരുമാനം കൂടി അറിഞ്ഞശേഷം ഇളവുകളെ കുറിച്ച് സംസ്ഥാനം വീണ്ടും വിദഗ്ധരുമായി ആലോചിക്കും. നിലവിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണവിധേയമാണ്. പക്ഷെ ലോക്ക് …
ഐസിയുവിൽ തുടരുന്ന ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി
ഐസിയുവിൽ തുടരുന്ന ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി
സ്വന്തം ലേഖകൻ: നാലു ദിവസമായി സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതായി ചാൻസിലർ ഋഷി സുനാക് അറിയിച്ചു. ഓക്സിജൻ ചികിൽസയ്ക്ക് വിധേയനാകുന്ന അദ്ദേഹം ആശുപത്രി കിടക്കയിൽ എഴുന്നേറ്റിരുന്നതായും ചികിൽസയോട് നല്ലവണ്ണം പ്രതികരിക്കുന്നതായും ഋഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആശുപത്രി വിട്ടാലും ഒരു മാസമെങ്കിലും അദ്ദേഹത്തിന് പൂർണവിശ്രമം …
സൌദിയിൽ ശമ്പളം വെട്ടിക്കുറയ്ക്കലും ദീർഘകാല അവധിയും; വാരാന്ത്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
സൌദിയിൽ ശമ്പളം വെട്ടിക്കുറയ്ക്കലും ദീർഘകാല അവധിയും; വാരാന്ത്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പ് നൽകിത്തുടങ്ങി. കോവിഡ് പ്രശ്നങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീർഘകാല അവധി നൽകാനും സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ബിസിനസ് ഇല്ലാതായ കമ്പനികളാണു പ്രധാനമായും അറിയിപ്പ് നൽകിത്തുടങ്ങിയത്. എത്ര തുക കുറയ്ക്കുമെന്നതും എത്ര കാലത്തേക്കെന്നതും അറിയിപ്പിൽ വ്യക്തമല്ലെന്നാണു വിവരം. …