
സ്വന്തം ലേഖകൻ: ഫ്രഞ്ച് ജനതയെ “വിഭജിക്കുന്ന’’ പൊളിറ്റിക്കൽ ഇസ്ലാമിനെ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണവുമായി ഫ്രഞ്ച് പാർലമെന്റ്. നിയമത്തിന്റെ കരട് പാർലമെന്റ് അംഗീകരിച്ചു. മുസ്ലിംരാജ്യങ്ങൾ ഫ്രാൻസിലെ മോസ്കുകളിലും മതസംഘടനകളിലും ചെലുത്തുന്ന സ്വാധീനം കുറയ്ക്കാൻ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കും. അന്യമതവിദ്വേഷവും അക്രമവും മതപ്രസംഗത്തിനു വിഷയമാക്കുന്ന മോസ്കുകൾ അടച്ചുപൂട്ടും. മൂന്നു വയസ് പൂർത്തിയാക്കുന്ന കുട്ടികൾ സർക്കാർ അംഗീകൃത …
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞ വിദേശികൾക്കും ‘തവക്കൽനാ’ആപ്പിൽ രജിസ്റ്റർ ചെയ്യാം. തവക്കൽനാ അഡ്മിനിസ്ട്രേഷൻ അധികൃതർ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സന്ദർശന വിസയിലുള്ളവർക്കും ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാം. രാജ്യത്തിനുള്ളിൽ അവരുടെ സാന്നിധ്യം ആവശ്യമാണ്. പാസ്പോർട്ട് നമ്പറും ജനനത്തീയതിയും ഏതു രാജ്യക്കാരനാണെന്ന വിവരവും മൊബൈൽ ഫോൺ നമ്പറും നൽകി സന്ദർശക വിസയിലുള്ളവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനാവും. …
സ്വന്തം ലേഖകൻ: നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്. പാക് താലിബാന് ഭീകരന് ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് വധഭീഷണി മുഴക്കിയത്. 9 വർഷം മുൻപ് മലാലയെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഇഹ്സാനുല്ല. തലനാരിഴക്കാണ് അന്ന് മലാല രക്ഷപ്പെട്ടത്. “തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങൾക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുവേണ്ടിയുള്ള ജനറൽ അതോറിറ്റിയായ ‘മൻശആത്തി’നു കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലാണ് പ്രവർത്തിക്കുക. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ കുവൈത്ത് 21 മുതൽ വിദേശികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇന്ത്യയുൾപ്പെടെ യാത്രാനിരോധനമുള്ള 35 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് ഇല്ല. എങ്കിലും, മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തിൽ പ്രവേശിക്കാം. ഇങ്ങനെ കുവൈത്തിലേക്കു പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ഇപ്പോൾ ദുബായിൽ കുടുങ്ങിയിട്ടുള്ളത്. 21 മുതൽ …
സ്വന്തം ലേഖകൻ: ദുബായിലേക്ക് വരുന്നവര്‍ ഇനി മുതല്‍ ക്യൂആര്‍ കോഡുള്ള കൊവിഡ്19 പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഒറിജിനല്‍ പരിശോധനാ ഫലത്തിലേക്ക് ലിങ്കുള്ള ക്യുആര്‍ കോഡ് അടങ്ങുന്ന റിപ്പോര്‍ട്ടാണ് വേണ്ടത്. നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്. കൊവിഡ്19 പരിശോധനയ്ക്കായി സാംപിളെടുക്കുന്ന ദിവസം, കൃത്യമായ സമയം, പരിശോധനാഫലം വന്ന …
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് ഫെബ്രുവരി 22 മുതൽ മൂന്ന് പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി. ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിെൻറ പുതിയ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നാഷനൽ മെഡിക്കൽ ടീം നടത്തിയ വാർത്താസമ്മേളനത്തിൽ …
സ്വന്തം ലേഖകൻ: 16 വയസിൽ താഴെയുള്ള കുട്ടികളുമായി ഒമാനിലെത്തുന്ന കുടുംബങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ് ആവശ്യപ്പെടാം. ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് വിധേയമായിട്ടാണ് ഇളവ് ലഭിക്കുകയെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചുമതലയുള്ള റിലീഫ് ആൻറ് ഷെൽട്ടർ വിഭാഗം വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. 16 വയസിൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ …
സ്വന്തം ലേഖകൻ: വാഹനത്തിെൻറ മുൻ സീറ്റിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്താൽ 5,400 ദിർഹം പിഴ അടക്കേണ്ടിവരുമെന്ന് അബൂദബി പൊലീസ്.നിയമലംഘനം നടത്തുന്ന ഡ്രൈവർക്ക് 400 ദിർഹമാണ് പിഴ.എന്നാൽ നിയമലംഘനത്തിന് പൊലീസ് കണ്ടുകെട്ടുന്ന വാഹനം മോചിപ്പിക്കുന്നതിന് 5,000 ദിർഹം അധിക പിഴ നൽകണം. 10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിെൻറ മുൻ സീറ്റിൽ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന …