1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ലഗേജുകള്‍ക്ക് വിലക്ക്
സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ലഗേജുകള്‍ക്ക് വിലക്ക്
സ്വന്തം ലേഖകന്‍: സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ലഗേജുകള്‍ക്ക് വിലക്ക്. യാത്രക്കാര്‍ വലിയ ലഗേജുകള്‍ കൊണ്ടു പോകുന്നതിനാണ് വിമാനത്താവള അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെതാണു പുതിയ തീരുമാനം. വിമാനത്താവളത്തിലെ ലഗേജ് കൗണ്ടര്‍ നവീകരിച്ചതിനു ശേഷമാണു പുതിയ സംവിധാനം നിലവില്‍ വന്നത്. 32 ഇഞ്ചിനു മുകളിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്ക് വിലക്കു ബാധകമാണ്. …
ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ച അര്‍ജന്റീനിയന്‍ കന്യാസ്ത്രീയുടെ ചിത്രം തരംഗമാകുന്നു
ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ച അര്‍ജന്റീനിയന്‍ കന്യാസ്ത്രീയുടെ ചിത്രം തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ച് അര്‍ജന്റീനിയന്‍ കന്യാസ്ത്രീയുടെ ചിത്രം തരംഗമാകുന്നു. അര്‍ജന്റീനക്കാരിയായ സിസ്റ്റര്‍ സിസിലിയയാണ് ചിരിച്ചുകൊണ്ട് മരണത്തെ വരിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയത്. മനോഹരമായി ചിരിക്കുന്ന മുഖത്തോടെ മരിച്ചുകിടക്കുന്ന സിസ്റ്ററിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. ശ്വാസകോശാര്‍ബുദം മൂലം ഏറെ ക്ലേശിച്ചിരുന്ന സിസ്റ്റര്‍ സിസിലിയ അര്‍ജന്റീനയിലെ കാര്‍മല്‍ ഓഫ് സാന്താ ഫേ സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. …
ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന ഇല്ലെന്ന് സര്‍ക്കാര്‍, പുറത്തു പോകല്‍ നടപടികളുമായി മുന്നോട്ട് പോകും
ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന ഇല്ലെന്ന് സര്‍ക്കാര്‍, പുറത്തു പോകല്‍ നടപടികളുമായി മുന്നോട്ട് പോകും
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധനയില്ലെന്ന് സര്‍ക്കാര്‍, പുറത്തുപോകല്‍ നടപടികളുമായി മുന്നോട്ട് പോകും. രണ്ടാമതൊരു ഹിതപരിശോധന നടത്തുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ വക്താവ് വ്യക്തമാക്കി. വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് 37ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്. വീണ്ടും ഒരു …
സ്‌പെയിനില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല, തൂക്കു മന്ത്രിസഭക്ക് സാധ്യത
സ്‌പെയിനില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല, തൂക്കു മന്ത്രിസഭക്ക് സാധ്യത
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല, തൂക്കു മന്ത്രിസഭക്ക് സാധ്യത. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടാം തവണ നടന്ന തെരഞ്ഞെടുപ്പിനും ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാവാത്തത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിനും വഴിതെളിച്ചു. കെയര്‍ടേകര്‍ പ്രധാനമന്ത്രി മരിയാനൊ രജോയിയുടെ പോപുലര്‍ പാര്‍ട്ടിക്ക് 137 സീറ്റുകള്‍ ലഭിച്ചു. 350 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് …
ബ്രെക്‌സിറ്റ് പേടി ഓഹരി വിപണിയെ വിട്ടൊഴിയുന്നില്ല, പൗണ്ടിന്റെ മൂല്യം കുത്തനെ താഴേക്ക്
ബ്രെക്‌സിറ്റ് പേടി ഓഹരി വിപണിയെ വിട്ടൊഴിയുന്നില്ല, പൗണ്ടിന്റെ മൂല്യം കുത്തനെ താഴേക്ക്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പേടി ഓഹരി വിപണിയെ വിട്ടൊഴിയുന്നില്ല, പൗണ്ടിന്റെ മൂല്യം കുത്തനെ താഴേക്ക്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനമാണ് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയാന്‍ കാരണം. ഡോളറിനെ അപേക്ഷിച്ച് സ്‌റ്റെര്‍ലിംഗ് 1.34% താഴ്ന്നു. യൂറോയുമായുള്ള വിനിമയത്തില്‍ 1.4% താഴ്ന്ന് പൗണ്ട് 1.2145 എന്ന നിരക്കില്‍ എത്തി. ബാങ്കിങ് മേഖലയിലെ ഓഹരിമൂല്യത്തില്‍ 18 …
ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ചോരപ്പട്ടിക പുറത്ത്, പട്ടികയില്‍ 285 ഇന്ത്യകാരും
ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ചോരപ്പട്ടിക പുറത്ത്, പട്ടികയില്‍ 285 ഇന്ത്യകാരും
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ചോരപ്പട്ടിക പുറത്ത്, പട്ടികയില്‍ 285 ഇന്ത്യകാരും. ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ട കൊല്ലപ്പെടേണ്ടവരുടെ പുതിയ പട്ടികയില്‍ നാലായിരം പേരുകളാണുള്ളത്. ഇതില്‍ 285 പേരുകള്‍ ഇന്ത്യക്കാരുടേതാണ്. ഐ.എസിന്റെ ഹാക്കിംഗ് ഗ്രൂപ്പായ കലിഫേറ്റ് സൈബര്‍ ആര്‍മിയാണ് പട്ടിക പുറത്തുവിട്ടത്. നോട്ടമിട്ടിരിക്കുന്ന വ്യക്തികളുടെ വിലാസങ്ങളും ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പകുതിയിലേറെ പേരുകളും …
കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വവസതിയില്‍
കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വവസതിയില്‍
സ്വന്തം ലേഖകന്‍: കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വവസതിയില്‍. 88 വയസായിരുന്നു. കവിയും ഗാനരചയിതാവും നാടക പ്രവര്‍ത്തകനുമായി മലയാളത്തിന്റെ സാംസ്‌കാരികരംഗത്ത് ഏഴു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കാവാലം. കുറച്ചുനാളായി അസുഖംമൂലം കിടപ്പിലായിരുന്നു അദ്ദേഹം. ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച …
ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്. സ്‌കോട്ടിഷ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ വീറ്റോ ചെയ്യാനും മടിക്കില്ലെന്ന് മന്ത്രി നിക്കോള സ്റ്റര്‍ജന്‍ പറഞ്ഞു. 50 ലക്ഷം ജനസംഖ്യയുള്ള സ്‌കോട്‌ലന്‍ഡിലെ 62 ശതമാനം പേരും യൂറോപ്യന്‍ യൂണിയനില്‍ തുടരാനാണു വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാനായി യുകെയില്‍നിന്നു സ്വാതന്ത്ര്യത്തിനു പുതിയ ഹിതപരിശോധന …
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ബ്രെക്‌സിറ്റ് ഫലം വന്നതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചതാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. ബ്രെക്‌സിറ്റ് അനുകൂലിയായിരുന്ന മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണിന്റെ പേരാണ് പരക്കെ പറഞ്ഞുകേള്‍ക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ചിരുന്ന ഡേവിഡ് കാമറണ്‍ ഫലം പ്രതികൂലമായതോടെ …
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്. ഇന്ത്യയെ ഗ്രൂപ്പിലെത്തിക്കാനുള്ള വഴി വൈകാതെ തുറന്നുകിട്ടുമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സോളാറില്‍ ചേര്‍ന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വ വിഷയത്തില്‍ തീരുമാനമാകാതെയാണ് സോളാറില്‍ …