സ്വന്തം ലേഖകന്‍: ‘ബ്രിട്ടന് ആകാമെങ്കില്‍ തുര്‍ക്കിക്കും ആകാം’ തുര്‍ക്കിയില്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ബ്രിട്ടനില്‍ നടക്കുന്ന ഹിതപരിശോധനയുടെ മാതൃകയില്‍ യൂനിയനില്‍ അംഗത്വത്തിനായി ഇനിയും ശ്രമം തുടരണോ എന്ന കാര്യത്തില്‍ തുര്‍ക്കിയിലും ഹിതപരിശോധന നടത്താവുന്നതാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഒപ്പം തുര്‍ക്കിയോട് യൂറോപ്യന്‍ യൂനിയന്‍ …
സ്വന്തം ലേഖകന്‍: ഹിതപരിശോധന, ബ്രിട്ടന് അഗ്‌നിപരീക്ഷയുടെ ദിനം, മഴയെ വെല്ലുവിളിച്ച് കനത്ത പോളിംഗ്. കടുത്ത വംശീയവാദികളും കുടിയേറ്റ വിരുദ്ധരുമായ ഒരു വിഭാഗം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറമെന്ന് വോട്ട് ചെയ്തപ്പോള്‍ മറുവിഭാഗം ബ്രെക്‌സിറ്റിനെ എതിര്‍ത്തും വിധിയെഴുതി. രണ്ടു രാഷ്ട്രങ്ങളിലുള്ളവരെപ്പോലെയായിരുന്നു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ജനതയുടെ പെരുമാറ്റമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോരിച്ചൊരിയുന്ന മഴയെപ്പോലും വകവെക്കാതെയാണ് കോടിക്കണക്കിന് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം തുലാസില്‍, എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കുന്ന എന്‍.എസ്.ജി സമ്മേളനത്തിലാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തത്തെ എതിര്‍ത്തത്. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിടാന്‍ തയ്യാറാകാത്തതാണ് എതിര്‍പ്പിന്റെ കാരണം. പ്ലീനറി സമ്മേളനത്തില്‍ ബ്രസീലും ഓസ്‌ട്രേലിയയും അയര്‍ലന്‍ഡും ഇന്ത്യയെ എതിര്‍ത്തു. ന്യൂസിലന്‍ഡ്, ചൈന, തുര്‍ക്കി എന്നീ …
സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ റഷ്യയുടെ കോളനിവല്‍ക്കരണം, 12 മനുഷ്യരെ സ്ഥിരമായി പാര്‍പ്പിക്കാന്‍ പദ്ധതി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മസ് ആണ് 12 മനുഷ്യരെ ചന്ദ്രനില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഗവേഷണത്തിനും അമൂല്യമായ ധാതുക്കള്‍ ഖനനം ചെയ്യുന്നതിനുമാണു കോളനി സ്ഥാപിക്കുന്നതെന്നു റഷ്യ പറയുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ സൈനിക ശക്തികളെ ബഹിരാകാശത്തു നിന്നു നേരിടാനാണു റഷ്യയുടെ പുതിയ …
സ്വന്തം ലേഖകന്‍: അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു, വളരെ നന്നായെന്ന് കായിക മന്ത്രി ഇപി ജയരാജന്‍. ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവെച്ചു. തന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസും പദവി രാജിവെച്ചതായി അഞ്ജു അറിയിച്ചു. ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താനായത് നേട്ടമായി കരുതുന്നുവെന്നും സ്‌പോര്‍ട്‌സ് രാഷ്ട്രീയത്തിനും മതത്തിനും അതീതമാണെന്നാണ് കരുതിയതെന്നും …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ അകത്തേക്കോ പുറത്തേക്കോ, ഹിതപരിശോധന ഇന്ന്. രാവിലെ ഏഴിനാണ് പോളിങ് തുടങ്ങുക. 10 ന് അവസാനിക്കും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ലൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഹിതപരിശോധനക്ക് മണിക്കൂറുകള്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര പ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനം വെള്ളിയാഴ്ച. മാര്‍പാപ്പയുടെ ത്രിദിന അര്‍മേനിയ സന്ദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ചരിത്രത്തിലെ മുറിവുകള്‍ ഈ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യമുള്ളതായി മാറ്റുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയക്കാരെ വംശഹത്യ നടത്തിയതിന്റെ സ്മാരകമുള്ള സിറ്റ്‌സര്‍നാകബ്രെഡ് നഗരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ സ്മാരകത്തില്‍ പ്രാര്‍ഥിക്കും. 1915ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്തു നടന്ന …
സ്വന്തം ലേഖകന്‍: സിറിയയിലെ ചാവേര്‍ ആക്രമണം, സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയതായി പാത്രിയാര്‍ക്കീസ് ബാവ. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ വടക്കു കിഴക്കന്‍ സിറിയയിലെ ഖാമിഷ്‌ലി ജില്ലയില്‍വച്ചാണ് ആക്രമണമുണ്ടായത്. ബാവയുടെ ജന്മനാടായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തെ തുടര്‍ന്നുണ്ടായ …
സ്വന്തം ലേഖകന്‍: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ടര്‍ക്കിഷ് യുവതിയെ കോടതി വെറുതെ വിട്ടു. വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ചതിനെ തുടര്‍ന്നു 24 കാരിയായ സിലേം ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. 15 വര്‍ഷം തടവിനു വിധിച്ച യുവതിയെയാണു കേസ് വീണ്ടും വിചാരണക്കെടുത്ത കോടതി വെറുതെ വിട്ടത്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് യുവതി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധന, ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് അഭിപ്രായ സര്‍വേകള്‍. ഹിതപരിശോധന വ്യാഴാഴ്ച നടക്കാനിരിക്കെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാര്‍ക്കാണ് മുന്‍തൂക്കം. ഡെയ്‌ലി ടെലിഗ്രാഫ് പത്രം നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനവും ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ്. കഴിഞ്ഞയാഴ്ച വരെയും യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന പക്ഷക്കാര്‍ക്കായിരുന്നു നേരിയ മുന്‍തൂക്കം. …