1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ വ്യോമസേനക്ക് ഇനി വനിതാ പൈലറ്റുമാരും, ചരിത്രം കുറിച്ച മൂന്ന് പെണ്‍കുട്ടികള്‍
ഇന്ത്യന്‍ വ്യോമസേനക്ക് ഇനി വനിതാ പൈലറ്റുമാരും, ചരിത്രം കുറിച്ച മൂന്ന് പെണ്‍കുട്ടികള്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യോമസേനക്ക് ഇനി വനിതാ പൈലറ്റുമാരും, ചരിത്രം കുറിച്ച മൂന്ന് പെണ്‍കുട്ടികള്‍. ഭാവനാ കാന്ത്, അവാനി ചതുര്‍വേദി, മോഹനാസിംഗ് എന്നിവരാണ് ഇന്ത്യയില്‍ യുദ്ധവിമാനം പറപ്പിച്ച ആദ്യ വനിതാ പൈലറ്റുകള്‍ എന്ന പദവി സ്വന്തമാക്കിയത്. ശനിയാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഡണ്ഡീഗലിലെ വ്യോമസേനാ അക്കാദമിയിലെ ഗ്രാജ്വേഷന്‍ പരേഡില്‍ ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഫൈറ്റര്‍ …
ബ്രസല്‍സില്‍ വന്‍ ഭീകരവേട്ട, യൂറോ കപ്പ് ലക്ഷ്യമിട്ടെത്തിയ 12 ഭീകരര്‍ പിടിയില്‍
ബ്രസല്‍സില്‍ വന്‍ ഭീകരവേട്ട, യൂറോ കപ്പ് ലക്ഷ്യമിട്ടെത്തിയ 12 ഭീകരര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ബ്രസല്‍സില്‍ വന്‍ ഭീകരവേട്ട, യൂറോ കപ്പ് ലക്ഷ്യമിട്ടെത്തിയ 12 ഭീകരര്‍ പിടിയില്‍. യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ബെല്‍ജിയത്തിലും ഫ്രാന്‍സിലും തീവ്രവാദികള്‍ ആക്രമണം നടത്തിയേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്നു പ്രതിരോധ, നീതിന്യായ, ആഭ്യന്തരമന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംശയത്തിന്റെ പേരില്‍ 40 …
റിയോ ഒളിമ്പിക്‌സിനുമേല്‍ കരിനിഴല്‍ പരത്തി ബ്രസീലില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ
റിയോ ഒളിമ്പിക്‌സിനുമേല്‍ കരിനിഴല്‍ പരത്തി ബ്രസീലില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സിനുമേല്‍ കരിനിഴല്‍ പരത്തി ബ്രസീലില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ. ആഗസ്റ്റ് അഞ്ചിന് ഒളിമ്പിക്‌സ് തുടങ്ങാനിരിക്കെ ഗവര്‍ണര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരുക്കങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒളിമ്പിക്‌സിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിക്കണമെന്നും ഗവര്‍ണര്‍ അറിയിച്ചു. എണ്ണ വിലയിലുണ്ടായ ആഗോളത്തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി …
ബ്രിട്ടീഷ് എംപി ജോ കോക്‌സിന്റെ വധം, പ്രതി തോമസ് മെയ്മര്‍ കുറ്റക്കാരന്‍
ബ്രിട്ടീഷ് എംപി ജോ കോക്‌സിന്റെ വധം, പ്രതി തോമസ് മെയ്മര്‍ കുറ്റക്കാരന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എംപി ജോ കോക്‌സിന്റെ വധം, തോമസ് മെയ്മര്‍ കുറ്റക്കാരന്‍. പടിഞ്ഞാറന്‍ യോര്‍ക്ഷെയറില്‍ വെടിവെപ്പു നടന്ന ഉടന്‍തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനിടെ യഥാര്‍ഥ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഇയാള്‍ രാജ്യദ്രോഹികള്‍ക്കുള്ള മരണം, ബ്രിട്ടന്റെ സ്വാതന്ത്ര്യം എന്നാണ് തന്റെ പേരെന്നാണ് പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥര്‍ വീണ്ടും …
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് ഒപ്പം വേദി പങ്കിട്ട് പിടികിട്ടാപ്പുള്ളി വിജയ് മല്യ!
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് ഒപ്പം വേദി പങ്കിട്ട് പിടികിട്ടാപ്പുള്ളി വിജയ് മല്യ!
സ്വന്തം ലേഖകന്‍: ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കൊപ്പം വേദി പങ്കിട്ട് പിടികിട്ടാപ്പുള്ളി വിജയ് മല്യ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വിവാദ വ്യവസായി വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകരായ സണ്ണി സെന്‍, സുഹല്‍ സേത്ത് എന്നിവര്‍ ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മല്യ പങ്കെടുത്തത്. ലണ്ടന്‍ …
ഹൊറര്‍ ചിത്രമായ കണ്‍ജറിംഗ് കാണുന്നതിടെ തമിഴ്‌നാട്ടില്‍ വൃദ്ധന്‍ പേടിച്ചു മരിച്ചു
ഹൊറര്‍ ചിത്രമായ കണ്‍ജറിംഗ് കാണുന്നതിടെ തമിഴ്‌നാട്ടില്‍ വൃദ്ധന്‍ പേടിച്ചു മരിച്ചു
സ്വന്തം ലേഖകന്‍: ഹൊറര്‍ ചിത്രമായ കണ്‍ജറിംഗ് കാണുന്നതിടെ തമിഴ്‌നാട്ടില്‍ വൃദ്ധന്‍ പേടിച്ചു മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ തിയേറ്ററില്‍ സിനിമ കണ്ടു കൊണ്ടിരുന്ന 65 കാരനാണ് കുഴഞ്ഞു വീണ് മരിച്ചത്. പ്രേത സിനിമയായ കണ്‍ജറിംഗ് ഇന്ത്യയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. തിരുവണ്ണാമല ടൗണിലെ ബാലസുബ്രഹ്മണിയാര്‍ സിനിമാസിലാണ് കണ്‍ജറിംഗ്? 2 …
എന്‍എസ്ജി അംഗരാജ്യങ്ങളോട് ഇന്ത്യയെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്ത് യുഎസ്
എന്‍എസ്ജി അംഗരാജ്യങ്ങളോട് ഇന്ത്യയെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്ത് യുഎസ്
സ്വന്തം ലേഖകന്‍: എന്‍എസ്ജി അംഗരാജ്യങ്ങളോട് ഇന്ത്യയെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്ത് യുഎസ്. ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാനാണ് യുഎസ് അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തത്. അംഗത്വത്തിനായി ഇന്ത്യയും പാകിസ്താനും നല്‍കിയ അപേക്ഷ ജൂണ്‍ 20ന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ചേരുന്ന സമ്മേളനം പരിഗണിക്കാനിരിക്കെയാണ്. അംഗരാജ്യങ്ങളുടെ നടപടി എന്താവുമെന്ന് …
സിറിയയില്‍ പ്രസിഡന്റ് അസദിനെ തൊട്ടുകളിക്കരുത്, അമേരിക്കക്ക് റഷ്യയുടെ താക്കീത്
സിറിയയില്‍ പ്രസിഡന്റ് അസദിനെ തൊട്ടുകളിക്കരുത്, അമേരിക്കക്ക് റഷ്യയുടെ താക്കീത്
സ്വന്തം ലേഖകന്‍: സിറിയയില്‍ പ്രസിഡന്റ് അസദിനെ തൊട്ടുകളിക്കരുത്, അമേരിക്കക്ക് റഷ്യയുടെ താക്കീത്. സിറിയന്‍ പ്രസിഡന്റ് അസാദിന്റെ സൈന്യത്തിനു നേര്‍ക്ക് ആക്രമണം നടത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെയാണ് റഷ്യയുടെ മുന്നറിയിപ്പ്. അസാദിനെ അട്ടിമറിച്ചാല്‍ അത് ഭീകരതക്കെതിരേയുള്ള പോരാട്ടത്തിനു ദോഷം ചെയ്യുമെന്നും മേഖലയില്‍ സംഘര്‍ഷം വളര്‍ത്തുമെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് പെസ്‌കോവ് പറഞ്ഞു. അസാദിനെതിരേ സൈനിക നടപടി ആവശ്യമാണെന്നു യുഎസ് …
വെടിയേറ്റു മരിച്ച ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപിക്ക് ബ്രിട്ടന്റെ അന്ത്യാഞ്ജലി, ലോകനേതാക്കളുടെ അനുശോചന പ്രവാഹം
വെടിയേറ്റു മരിച്ച ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപിക്ക് ബ്രിട്ടന്റെ അന്ത്യാഞ്ജലി, ലോകനേതാക്കളുടെ അനുശോചന പ്രവാഹം
സ്വന്തം ലേഖകന്‍: വെടിയേറ്റു മരിച്ച ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപിക്ക് ബ്രിട്ടന്‍ യാത്രാമൊഴി നല്‍കി, ലോകനേതാക്കളുടെ അനുശോചന പ്രവാഹം. വ്യാഴാഴ്ച വെടിയേറ്റു മരിച്ച ബ്രിട്ടീഷ് വനിതാ എംപി ജോ കോക്‌സിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ചേരണമെന്ന തന്റെ നിര്‍ദേശം പ്രധാനമന്ത്രി കാമറോണും സ്പീക്കര്‍ ബെര്‍ക്രോയും അംഗീകരിച്ചെന്നു പ്രതിപക്ഷ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ …
ബ്രസീലില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് ഭരണകക്ഷി, മൂന്നാമത്തെ മന്ത്രിയും രാജിവച്ചു
ബ്രസീലില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് ഭരണകക്ഷി, മൂന്നാമത്തെ മന്ത്രിയും രാജിവച്ചു
സ്വന്തം ലേഖകന്‍: ബ്രസീലില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് ഭരണകക്ഷി, മൂന്നാമത്തെ മന്ത്രിയും രാജിവച്ചു. ടൂറിസം മന്ത്രി ഹെന്‍ട്രിക് അല്‍വെസ് ആണ് ഒടുവില്‍ രാജിവച്ചത്. ഇതോടെ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചൊഴിയുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുകയാണ്. ഇടക്കാല പ്രസിഡന്റ് മിച്ചേല്‍ ടെമെറും …