സ്വന്തം ലേഖകൻ: ഒമാനിൽ ഡ്രൈവർ തസ്തികയിലെ വീസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഡ്രൈവർ വീസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കുകയാണ് ചെയ്തത്. ജൂൺ ഒന്നു മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. തൊഴിൽ മന്ത്രാലയവുമായി ചേർന്നാണ് ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. ലൈറ്റ്, ഹെവി തുടങ്ങി വീസയിലുള്ള പ്രഫഷന് …
സ്വന്തം ലേഖകൻ: വ്യാജ ജോലി വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ കുറിപ്പിട്ടാണ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റിനും ഇടപാടുകൾക്കുമായി സേഹയുടെയും ഇതര ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിശദീകരണം. സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജോലിക്കായി ഔദ്യോഗിക വെബ്സൈറ്റിൽ (www.seha.ae/careers) …
സ്വന്തം ലേഖകൻ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ സ്കൂൾ ബസ് ട്രാൻസ്പോർട്ട് കമ്പനിയിലെ 45 മലയാളികളടക്കമുള്ള തൊഴിലാളികൾ ദുരിതത്തിൽ. കൊവിഡ് മൂലം 2020 മാർച്ചിൽ സ്കൂൾ അടച്ചതോടെ തുടങ്ങിയ ദുരിതം ഒരു വർഷമായിട്ടും തുടരുകയാണ്. പ്രയാസത്തിലായ ഇവർക്കു ഇന്ത്യൻ എംബസി ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ചു. കൊവിഡ് മൂലം 2020 മാർച്ചിൽ സ്കൂൾ അടച്ചതോടെ തുടങ്ങിയ ഇവരുടെ ദുരിതം ഒരു …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വീണ്ടും പ്രളയഭീതി. മലമുകളിൽ ഉരുൾപൊട്ടിയതായി സൂചനകൾ പുറത്തുവന്നതോടെ തപോവൻ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനം പ്രതിരോധ സേനകൾ നിർത്തിവച്ചു. ഋഷി ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. സൈറൺ മുഴക്കിയാണ് ഋഷിഗംഗയ്ക്കു തീരത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സൈന്യം മാറ്റുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രക്ഷാപ്രവർത്തനം നിർത്തിയത്. ചമോലിയില്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 5980 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുകെയില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ല. 80,106 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3920 ആയി. ചികിത്സയിലായിരുന്ന 5745 പേരുടെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് യാത്രാ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ 10,000 പൗണ്ടുവരെ പിഴയും ജയിലും. റെഡ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള 33 രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ 1750 പൗണ്ട് അടച്ച് നിർബന്ധമായും ഹോട്ടൽ ക്വാറന്റീന് വിധേയരാകാണം. ഇവർക്ക് രണ്ടുവട്ടം പിസിആർ ടെസ്റ്റ് നടത്തും. ഇതിനുള്ള ഫീസും ഉൾപ്പെടെയാണ് 1750 പൗണ്ട് യാത്രക്കാരിൽനിന്നും ഈടാക്കുന്നത്. ഇന്ത്യ …
സ്വന്തം ലേഖകൻ: മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇപീച്ച്‌മെന്റില്‍ കുറ്റവിചാരണ തുടരാന്‍ യു.എസ്. സെനറ്റ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വിധേയനാക്കുന്ന് ഭരണഘടനാ വിരുദ്ധമാണെന്ന ട്രംപിന്റെ വാദം സെനറ്റ് വോട്ടിന്ട്ട് തള്ളിതോടെയാണ് കുറ്റവിചാരണ തുടങ്ങാന്‍ തീരുമാനം. 44 വോട്ടുകള്‍ക്കെതിനെ 56 വോട്ടുകള്‍ക്കാണ് ട്രംപിന്റെ വാദം തള്ളിയത്. ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ട്രംപിനെതിരെ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദുബായില്‍ പുതിയ ക്വാറന്റീന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു. കൊറോണ ബാധിതരുമായി അടുത്തിടപെടേണ്ടി വന്നവര്‍ 10 ദിവസം ക്വാറന്റീനിലിരിക്കണമെന്ന് ദുബായ് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കാതെ 15 മിനിറ്റില്‍ കൂടുതല്‍ കൊവിഡ് രോഗിയുമായി കഴിയേണ്ടി വന്നവരാണ് ക്വാറന്റീനില്‍ പോകേണ്ടത്. കൊവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് മടങ്ങിവരാന്‍ കഴിയാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള വിദേശികളുടെ താമസരേഖ റദ്ദാക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചു കാലാവധിക്കുള്ളില്‍ മടങ്ങിവരാന്‍ ക്വഴിയാത്തവരുടെ താമസരേഖ കുടിയേറ്റ വിഭാഗം റദ്ദാക്കുന്നത്. പ്രതിദിനം 185 വിദേശികളുടെ വീസകളാണ് റദ്ദാക്കുന്നതെന്ന് കുവൈറ്റ് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. അതേസമയം, കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 362 വര്‍ക് പെര്‍മിറ്റുകള്‍ സര്‍ക്കാരിന്റെ സുപ്രീം …
സ്വന്തം ലേഖകൻ: കൊവിഡ്–19നു കാരണമായ കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം അറിയിച്ചു. എന്നാൽ, ഇവ ഏതെങ്കിലും പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും കൊവിഡ്–19 ആദ്യമായി കണ്ടെത്തിയ വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘത്തിന്റെ തലവൻ പീറ്റർ ബെൻ എംബാരെക് പറഞ്ഞു. 2019 …