1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന് വ്യാപക നാശം, കനത്ത ആള്‍നാശവും ദാരിദ്രവും മൂലം ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്
ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന് വ്യാപക നാശം, കനത്ത ആള്‍നാശവും ദാരിദ്രവും മൂലം ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന് വ്യാപക നാശം, കനത്ത ആള്‍നാശവും ദാരിദ്രവും മൂലം ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖിലെ ഫല്ലൂജയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖി സൈന്യം കനത്ത മുന്നേറ്റന്‍ നടത്തുമ്പോള്‍ സിറിയയില്‍ നേരത്തേ ഐഎസ് നിയന്ത്രണത്തിലായിരുന്ന പല മേഖലകളും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. സിറിയയില്‍ ഐ.എസിനെതിരെ യു.എസ് സഖ്യസേന …
അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിക്ക് വെള്ളിയാഴ്ച ലോകം വിടനല്‍കും, സംസ്‌ക്കാര ചടങ്ങുകള്‍ യുഎസിലെ ലൂയി വീലില്‍
അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിക്ക് വെള്ളിയാഴ്ച  ലോകം വിടനല്‍കും, സംസ്‌ക്കാര ചടങ്ങുകള്‍ യുഎസിലെ ലൂയി വീലില്‍
സ്വന്തം ലേഖകന്‍: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിക്ക് വെള്ളിയാഴ്ച ലോകം വിടനല്‍കും, സംസ്‌ക്കാര ചടങ്ങുകള്‍ യുഎസിലെ ലൂയി വീലില്‍. സംസ്‌കാരച്ചടങ്ങ് ഓണ്‍ലൈന്‍ വഴി തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അരിസോണയില്‍നിന്ന് അലിയുടെ ഭൗതിക ശരീരം ലൂയി വീലില്‍ എത്തിച്ചു. ജന്മദേശമായ ലൂയി വീലിലെ കെന്റക്കില്‍ രണ്ട് ദിവസം മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. വെള്ളിയാഴ്ച കേവ് ഹില്‍ …
ആഗോള സമാധാന സൂചികയില്‍ ഇന്ത്യ പിന്നോട്ടടിച്ചു, കിട്ടിയത് 141 മത്തെ സ്ഥാനം
ആഗോള സമാധാന സൂചികയില്‍ ഇന്ത്യ പിന്നോട്ടടിച്ചു, കിട്ടിയത് 141 മത്തെ സ്ഥാനം
സ്വന്തം ലേഖകന്‍: ആഗോള സമാധാന സൂചികയില്‍ ഇന്ത്യ പിന്നോട്ടടിച്ചു, കിട്ടിയത് 141 മത്തെ സ്ഥാനം. അതും കലാപ ബാധിത പ്രദേശങ്ങളായ ബുറുണ്ടിക്കും സെര്‍ബിയക്കും ബുര്‍കിനഫാസോക്കും പിന്നിലാണെന്നതും കൗതുകരമായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (ഐ.ഇ.പി) എന്ന സംഘടനയാണ് 163 രാജ്യങ്ങളുടെ ആഗോള സമാധാന സൂചിക പുറത്തിറക്കിയത്. ഇന്ത്യക്ക് 141 മത്തെ സ്ഥാനം നല്‍കുന്ന പട്ടിക …
ഗുജറാത്തില്‍ ഭഗവാന്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം അണിയിച്ചത് വിവാദമാകുന്നു
ഗുജറാത്തില്‍ ഭഗവാന്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം അണിയിച്ചത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ ഭഗവാന്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം അണിയിച്ചത് വിവാദമാകുന്നു. ആര്‍.എസ്.എസ്. യൂണിഫോമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും, ഷൂവും അണിയിച്ചിരിക്കുന്ന ഭഗവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. സൂറത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത്. വിഗ്രഹത്തിന്റെ കൈയ്യില്‍ ദേശീയ പതാകയും പിടിപ്പിച്ചിട്ടുണ്ട്. …
2022 ഓടെ ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കും, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
2022 ഓടെ ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കും, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
സ്വന്തം ലേഖകന്‍: 2022 ഓടെ ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കും, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികമായ 2022 ഓടെ സാമ്പത്തികമായും ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘സ്വാതന്ത്ര്യവും ജനാധിപത്യവും സമത്വവും ആത്മാവിന്റെ സത്തയാക്കിയ ഒരു ആധുനിക രാഷ്ട്രത്തെയാണ് ഞങ്ങളുടെ സ്ഥാപകര്‍ സൃഷ്ടിച്ചത്. ഇന്ന് ഇന്ത്യ …
ഇന്ത്യയില്‍ 20,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഇന്റര്‍നെറ്റ് ഭീമനായ ആമസോണ്‍
ഇന്ത്യയില്‍ 20,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഇന്റര്‍നെറ്റ് ഭീമനായ ആമസോണ്‍
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ 20,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഇന്റര്‍നെറ്റ് ഭീമനായ ആമസോണ്‍. ആമസോണ്‍ സി.ഇ.ഒ ജഫ്ബിസോസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെ ബിസിനസ് പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജഫ്ബിസോസ്. നിലവില്‍ ആമസോണ്‍ 45,000 തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചതായും കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. …
യുഎസ് പ്രസിഡന്റ് സ്ഥാനാഥിത്വം പ്രഖ്യാപിച്ച് ഹിലാരി, അവസാന നിമിഷം വരെ പിന്മാറില്ലെന്ന് സാന്‍ഡേഴ്‌സ്
യുഎസ് പ്രസിഡന്റ് സ്ഥാനാഥിത്വം പ്രഖ്യാപിച്ച് ഹിലാരി, അവസാന നിമിഷം വരെ പിന്മാറില്ലെന്ന് സാന്‍ഡേഴ്‌സ്
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാഥിത്വം പ്രഖ്യാപിച്ച് ഹിലാരി, അവസാന നിമിഷം വരെ പിന്മാറില്ലെന്ന് സാന്‍ഡേഴ്‌സ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം തനിക്കു തന്നെയാണെന്നു പ്രഖ്യാപിച്ച ഹിലാരി ക്ലിന്റണ്‍ വൈറ്റ്ഹൗസിലേക്കുള്ള മത്സരത്തില്‍ റിപ്പബ്ലിക്കന്‍ എതിരാളി ട്രംപിനെതിരേ അണിനിരക്കാന്‍ സാന്‍ഡേഴ്‌സിന്റെ അനുയായികളെ ആഹ്വാനം ചെയ്തു. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിനുള്ള മത്സരത്തില്‍നിന്നു പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം. ഫിലഡല്‍ഫിയയിലെ …
‘അമ്മയില്‍’ മക്കള്‍ വീണ്ടും തമ്മിലടിക്കുന്നു, സലിം കുമാറിന്റെ രാജി നാടകമെന്ന് ഗണേഷ് കുമാര്‍, ചുട്ട മറുപടിയുമായി സലിം കുമാര്‍
‘അമ്മയില്‍’ മക്കള്‍ വീണ്ടും തമ്മിലടിക്കുന്നു, സലിം കുമാറിന്റെ രാജി നാടകമെന്ന് ഗണേഷ് കുമാര്‍, ചുട്ട മറുപടിയുമായി സലിം കുമാര്‍
സ്വന്തം ലേഖകന്‍: ‘അമ്മയില്‍’ മക്കള്‍ വീണ്ടും തമ്മിലടിക്കുന്നു, സലിം കുമാറിന്റെ രാജി നാടകമെന്ന് ഗണേഷ് കുമാര്‍, ചുട്ട മറുപടിയുമായി സലിം കുമാര്‍. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയതും ഇതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചതുമാണ് സംഘടനയില്‍ പൊട്ടിത്തെറിച്ചത്. സലിംകുമാറിന്റേത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. …
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിത
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിത
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിത. ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് മെര്‍ക്കല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യുഎസ് പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്ന ഹില്ലരി ക്ലിന്റനെ കടത്തിവെട്ടിയാണ് മെര്‍ക്കല്‍ പത്താം തവണ ഈ സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മെര്‍ക്കല്‍ ഈ നേട്ടം സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മിഷേല്‍ …
25 ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഉത്തരവിട്ട് അമേരിക്കന്‍ സര്‍വകലാശാല
25 ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഉത്തരവിട്ട് അമേരിക്കന്‍ സര്‍വകലാശാല
സ്വന്തം ലേഖകന്‍: 25 ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഉത്തരവിട്ട് അമേരിക്കന്‍ സര്‍വകലാശാല. വെസ്റ്റേണ്‍ കെന്റക്കി സര്‍വകലാശാലയില്‍ പ്രവേശനം നേടിയ 25 ഇന്ത്യന്‍ വിദ്യാര്‍ഥികളോടാണ് മടങ്ങിപ്പോകാന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം നടക്കുന്നതിനിടെയാണ് സര്‍വകലാശാലയുടെ നടപടി എന്നത് ശ്രദ്ധേയമായി. കമ്പ്യൂട്ടര്‍ സയന്‍സില്‍ ആദ്യ സെമസ്റ്ററിനിടയിലാണ് വിദ്യാര്‍ഥികളോട് ഇന്ത്യയിലേക്ക് മടങ്ങാനോ മറ്റ് …