സ്വന്തം ലേഖകന്‍: ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി അതിക്രമിച്ചു കടന്നു. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയും അതിര്‍ത്തിയും കടന്ന് ഇന്ത്യന്‍ മണ്ണിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ കാമെങ് ജില്ലയിലെ യാങ്ട്‌സെ മേഖലയില്‍ ജൂണ്‍ ഒമ്പതിനാണ് സംഭവം നടന്നത്. ചൈനീസ് ആര്‍മിയുടെ 250 പട്ടാളക്കാരാണ് അതിര്‍ത്തി ലംഘിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കടുത്ത എതിര്‍പ്പുമായി ചൈനീസ് മാധ്യമങ്ങള്‍, ഇന്ത്യ ഒറ്റക്കു ചേരരുതെന്ന് പാകിസ്താന്‍. ആണവ ക്ലബ്ബില്‍ ഇന്ത്യ ഇടംപിടിക്കുന്നത് ചൈനീസ് താത്പര്യത്തിനു വിരുദ്ധമാണെന്നുമാത്രമല്ല മേഖലയില്‍ ആയുധമത്സരത്തിനു വഴിതെളിക്കുമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആണവശക്തികളായ ഇരുരാജ്യങ്ങളും തമ്മില്‍ സംശയങ്ങള്‍ ശക്തിപ്പെടും. ഈ വിഷയത്തില്‍ ഇന്ത്യയോടു മത്സരിക്കാന്‍ പാക്കിസ്ഥാന്‍ …
സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവപ്പിലെ പ്രതി സ്വവര്‍ഗാനുരാഗിയും നിശാക്ലബിലെ നിത്യ സന്ദര്‍ശകനുമെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയെ ഞെട്ടിച്ച ഒര്‍ലാന്‍ഡോ വെടിവപ്പിലെ കൊലയാളി ഉമര്‍ മതീനെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം നടത്തിയ പള്‍സ് നൈറ്റ് ക്‌ളബിലെ സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു ഉമര്‍ എന്നും ഇയാള്‍ സ്വവര്‍ഗാനുരാഗി ആണെന്നും ക്ലബിലെ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മതീന്‍ ഐ.എസ് ഏജന്റാണെന്നും …
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ 150 കോടി വര്‍ഷം മുമ്പുള്ള ദിനോസറിന്റെ കാലടയാളം കണ്ടെത്തി. ജയ്‌സാല്‍മറിലാണ് 150 കോടി വര്‍ഷം പഴക്കമുളള ദിനോസറിന്റെ കാലടയാളം ജയ്‌നാരായണ്‍ വ്യാസ് യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്ര വകുപ്പിലെ ഒരു സംഘം കണ്ടെത്തിയത്. യുബ്രോണ്‍ഡെസ് ഗ്ലെറോസെന്‍സിസി തെറോപോഡ് വര്‍ഗത്തില്‍ പെടുന്ന ദിനോസറിന്റേതാണ് കല്ലില്‍ പതിഞ്ഞ നിലയിലുള്ള കാല്‍പ്പാടുകള്‍. ഡോ.വിരേന്ദ്ര സിങ്, ഡോ.സുരേഷ് ചന്ദ്ര മധുര്‍, …
സ്വന്തം ലേഖകന്‍: ‘അമ്മേ, ഞാന്‍ മരിക്കാന്‍ പോകുന്നു’, ഫ്‌ലോറിഡയിലെ വെടിവപ്പു നടന്ന നിശാക്ലബില്‍ നിന്ന് മകന്‍ അയച്ച സന്ദേശങ്ങളുമായി ഒരമ്മ. പുലര്‍ച്ചെ രണ്ടു മണി കഴിയുമ്പോഴാണ് മിനാ ജസ്റ്റിസിന്റെ മൊബൈലിലേക്ക് മകന്‍ എഡ്ഡിയുടെ സന്ദേശമെത്തിയത്. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മിനാ കണ്ടത് മമ്മീ ഐ ലവ് യു എന്ന സന്ദേശം. ഉടന്‍ തന്നെ ക്ലബ്ബില്‍ വെടിവെപ്പ് …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജയിലുകളേക്കാള്‍ ദയനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി യുഎന്‍. ഒപ്പം യൂറോപ്പിലേക്ക് അനധികൃതമായി വരുന്ന അഭയാര്‍ഥികളെ തടവില്‍ അടക്കുന്നതിനെതിരേയും വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സൈദ് ബിന്‍ റആദ് അല്‍ഹുസൈന്‍ രംഗത്തെത്തി.രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്ന് പറഞ്ഞ അല്‍ഹുസൈന്‍ മധ്യ മെഡിറ്ററേനിയന്‍, …
സ്വന്തം ലേഖകന്‍: ചൈനീസ് ഹാക്കര്‍മാരെക്കൊണ്ട് സ്വൈര്യമില്ല, ഇന്ത്യ സൈബര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചേക്കമെന്ന് നേരത്തെ സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു. ചൈനയിലെ ചെങ്ഡു മേഖലയില്‍ നിന്നുള്ള സക്ക്ഫ്‌ളെ എന്ന ഗ്രൂപ്പ് …
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തരംഗമാകാന്‍ ഹിറ്റ്‌ലറുടെ ആത്മകഥ വീണ്ടും വരുന്നു. ലോകത്തില്‍ ഏറ്റവും കുപ്രസിദ്ധമായ പുസ്തകം എന്ന ഖ്യാതിയുള്ള അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മകഥ മെയിന്‍ കാഫ് വിപണിയില്‍ വീണ്ടും പ്രചാരം നേടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ പ്രമുഖ പത്രമായ ജിയോണല്‍ ശനിയാഴ്ച്ച മെയിന്‍ കാഫിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു. പത്രത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇറ്റലിയിലെ …
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിക്ക് പങ്കില്ലെന്ന് തെളിയിക്കുന്ന രഹസ്യരേഖകള്‍ പരസ്യമാക്കുമെന്ന് സിഐഎ. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ പ്രതികള്‍ക്ക് സൗദി അറേബ്യ സഹായം നല്‍കിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളാണിവ. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായ ഈ രേഖകള്‍ ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. 9/11 സംഭവത്തില്‍ സൗദിക്ക് പങ്കുണ്ടെന്നാരോപിച്ച് സൗദിക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാന്‍ കൊല്ലപ്പെട്ടവരുടെ …
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിന ആഘോഷങ്ങള്‍ക്ക് വമ്പന്‍ സദ്യയോടെ സമാപനം. മൂന്നു ദിവസം നീണ്ട തൊണ്ണൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് തുറന്ന തുറന്ന സ്ഥലത്ത് നടത്തിയ വന്‍ തെരുവു സദ്യയോടെ തിരശീല വീണു. മഴയുടെ സാന്നിധ്യം അവഗണിച്ചും പതിനായിരത്തിലധികം അതിഥികളാണ് സദ്യക്ക് എത്തിച്ചേര്‍ന്നത്. തുറന്ന സ്ഥലത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മഴ തടസ്സമാകാതിരിക്കാന്‍ ആയിരക്കണക്കിന് മഴക്കോട്ടുകള്‍ …