1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 4612 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,843 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,88,079 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3985 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 10, കോഴിക്കോട് 6, വയനാട് 5, കൊല്ലം 4, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, തൃശൂര്‍, പാലക്കാട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

മലപ്പുറം 630
കോട്ടയം 532
കോഴിക്കോട് 476
പത്തനംതിട്ട 465
എറണാകുളം 439
തൃശൂര്‍ 377
ആലപ്പുഴ 349
കൊല്ലം 347
തിരുവനന്തപുരം 305
പാലക്കാട് 169
കണ്ണൂര്‍ 164
വയനാട് 145
ഇടുക്കി 142
കാസര്‍കോട് 72

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 367
കൊല്ലം 253
പത്തനംതിട്ട 257
ആലപ്പുഴ 413
കോട്ടയം 297
ഇടുക്കി 211
എറണാകുളം 640
തൃശൂര്‍ 452
പാലക്കാട് 302
മലപ്പുറം 315
കോഴിക്കോട് 639
വയനാട് 217
കണ്ണൂര്‍ 280
കാസര്‍കോട് 49

മലപ്പുറം 601, കോട്ടയം 487, കോഴിക്കോട് 456, പത്തനംതിട്ട 410, എറണാകുളം 418, തൃശൂര്‍ 369, ആലപ്പുഴ 336, കൊല്ലം 333, തിരുവനന്തപുരം 223, പാലക്കാട് 90, കണ്ണൂര്‍ 118, വയനാട് 138, ഇടുക്കി 137, കാസര്‍കോട് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 63,484 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,36,398 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,669 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,545 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 10,124 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച 6 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 460 ഹോട്സ്‌പോട്ടുകളാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നേരത്തെ നിശ്ചയിച്ചതിൽ നിന്നും അര മണിക്കൂറിലേറെ വെെകിയാണ് മോദി കൊച്ചിയിലെത്തിയത്. സാങ്കേതികമായ കാരണങ്ങളാലാണ് പ്രധാനമന്ത്രിയുടെ വരവ് വെെകിയത്. 2.55ന് ഉദ്ഘാടന വേദിയില്‍ എത്തും വിധമായിരുന്നു യാത്രാ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 3.30 നാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. മറ്റ് പരിപാടികളുടെ സമയവും അതനുസരിച്ച് മാറും. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.സുധാകരന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

കേരളത്തിന്റെയും ഇന്ത്യയുടെയും വികസനങ്ങൾ ആഘോഷിക്കപ്പെടാനാണ് ഇപ്പോൾ ഒത്തുകൂടിയിരിക്കുന്നതെന്ന് കൊച്ചിയിലെ വേദിയിൽ പ്രധാനമന്ത്രി പറഞ്ഞു. ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്‌ട് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. 6,100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. ടൂറിസം മേഖലയിൽ മികച്ച നേട്ടങ്ങൾ കെെവരിക്കാനും വളർച്ച സാധ്യമാക്കാനും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാധിച്ചുവെന്ന് മോദി പറഞ്ഞു.

“കൂടുതൽ താെഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ ഈ പദ്ധതികളിലൂടെ സാധിക്കും. കൊച്ചിയിലേത് ആധുനിക എണ്ണശുദ്ധീകരണ ശാലകളിൽ ഒന്നാണ്. രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നത്. രാജ്യാന്തരവിനോദസഞ്ചാരം തടസപ്പെട്ടത് പ്രാദേശിക ടൂറിസത്തിന് നേട്ടമാകും. സ്റ്റാര്‍ട്ടപ്പുകള്‍ നൂതനമായ ടൂറിസം ഉല്‍പന്നങ്ങളെക്കുറിച്ച് ചിന്തിക്കണം. കോവിഡ് പ്രതിസന്ധി അവസരങ്ങളാക്കണം,” മോദി പറഞ്ഞു.

തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ‌്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്രവുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ നിന്നു മടങ്ങുക.

ചെന്നൈയിലെ പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. തമിഴ്‌നാട്ടിലെ കർഷകരെ മോദി പ്രശംസിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്ന് രാജ്യത്തിനായി ജീവൻ വെടിഞ്ഞ എല്ലാ സൈനികർക്കും മോദി ആദരമർപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.