1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2021

സ്വന്തം ലേഖകൻ: 16 വയസിൽ താഴെയുള്ള കുട്ടികളുമായി ഒമാനിലെത്തുന്ന കുടുംബങ്ങൾക്ക്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ്​ ആവശ്യപ്പെടാം. ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക്​ വിധേയമായിട്ടാണ്​ ഇളവ്​ ലഭിക്കുകയെന്ന്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചുമതലയുള്ള റിലീഫ്​ ആൻറ്​ ഷെൽട്ടർ വിഭാഗം വക്​താവിനെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമം റിപ്പോർട്ട്​ ചെയ്​തു.

16 വയസിൽ താഴെയും 60 വയസിന്​ മുകളിലും പ്രായമുള്ളവർക്കാണ്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൻറീനിൽ ഇളവ്​ പ്രഖ്യാപിച്ചിട്ടുള്ളത്​. കുടുംബമായി എത്തുന്നവർക്ക്​ കുട്ടികളെ നോക്കാൻ പ്രായമായവരടക്കം ആരുമില്ലാത്ത ഇല്ലാത്ത സാഹചര്യത്തിൽ ഇളവ്​ ആവശ്യപ്പെടാമെന്ന്​ വക്​താവ്​ ഹമൂദ്​ ബിൻ മുഹമ്മദ്​ അൽ മൻതരി പറഞ്ഞു.

കുടുംബത്തി​െൻറ സാഹചര്യം വിലയിരുത്തിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഇത്തരം സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുണ്ടെന്നും മുഹമ്മദ്​ അൽ മൻതരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.