1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2021

സ്വന്തം ലേഖകൻ: അ​വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ൾ ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ നോ​ർ​ക്ക​യു​ടെ സ​ഹാ​യ പ​ദ്ധ​തി. നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ ല​ഭി​ക്കു​ക. സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ണ്​ ഈ ​പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ സ്​​കോ​ള​ർ​ഷി​പ്പാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ക. നോ​ർ​ക്ക​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത.

നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​നാ​യി ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ര​ണ്ട് വ​ർ​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത്​ തി​രി​കെ​യെ​ത്തി​യ​വ​ർ​ക്കും ഇ​പ്പോ​ൾ വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇ.​സി.​ആ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ മ​ക്ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ക. തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​വ​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​ക​രി​ക്കാ​ൻ പാ​ടി​ല്ല. വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക​യു​ടെ ​െഎ.​ഡി കാ​ർ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ (എം.​എ, എം.​എ​സ്​​സി, എം.​കോം), പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളാ​യ എം.​ബി.​ബി.​എ​സ്​/ ബി.​ഡി.​എ​സ്​/ ബി.​എ​ച്ച്.​എം.​എ​സ്​ / ബി.​എ.​എം.​എ​സ്​ / ബി.​ഫാം / ബി.​എ​സ്​​സി ന​ഴ്സി​ങ്​/ ബി.​എ​സ്​​സി എം.​എ​ൽ.​ടി / എ.​ബി.​എ, എം.​സി.​എ/ എ​ൻ​ജി​നീ​യ​റി​ങ്​/ അ​ഗ്രി​ക​ൾ​ച്ച​ർ/ വെ​റ്റ​റി​ന​റി കോ​ഴ്സു​ക​ൾ​ക്ക്​ 2020 -21 അ​ധ്യ​യ​ന വ​ർ​ഷം ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ന്ന​ത്.

പ​ഠി​ക്കു​ന്ന കോ​ഴ്സു​ക​ൾ​ക്കു​വേ​ണ്ട യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​നു​കൂ​ല്യം ന​ൽ​കു​ക. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു പ​ഠി​ക്കു​ന്ന​വ​രി​ൽ ബി​രു​ദ​ത്തി​ന് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് 75 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും, ആ​ർ​ട്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക് 60 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കാ​യി​രി​ക്കും സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ർ​ഹ​ത. പ്ര​ഫ​ഷ​ന​ൽ ബി​രു​ദ കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന​വ​ർ പ്ല​സ്​ ടു​വി​ന്​ 75 ശ​ത​മാ​നം മാ​ർ​ക്കി​ന് മു​ക​ളി​ൽ നേ​ടി​യി​രി​ക്ക​ണം. റെ​ഗു​ല​ർ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത​യു​ള്ളൂ.

കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ച കോ​ഴ്സു​ക​ൾ​ക്കും അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത. അ​പേ​ക്ഷ ​േഫാ​റം നോ​ർ​ക്ക റൂ​ട്ട്സി​െൻറ വെ​ബ്​​സൈ​റ്റാ​യ www.norkaroots.org ൽ ​ല​ഭി​ക്കും. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ, നോ​ർ​ക്ക റൂ​ട്ട്സ്, മൂ​ന്നാം നി​ല, നോ​ർ​ക്ക സെൻറ​ർ, തൈ​ക്കാ​ട്ട്, തി​രു​വ​ന​ന്ത​പു​രം 695014 വി​ലാ​സ​ത്തി​ൽ 2021 മാ​ർ​ച്ച് ആ​റി​ന​കം ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ നോ​ർ​ക്ക റൂ​ട്ട്സ് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 18004253939 (ഇ​ന്ത്യ​യി​ൽ നി​ന്നും) 00918802012345 (വി​ദേ​ശ​ത്തു നി​ന്നും മി​സ്ഡ്കാ​ൾ സേ​വ​നം) ല​ഭി​ക്കും.

പ്ര​വാ​സി​ക​ൾ​ക്കാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ നോ​ർ​ക്ക​ക്ക്​ കീ​ഴി​ൽ ന​ട​ത്തു​ന്ന​ത്. നോ​ർ​ക്ക നേ​രി​ട്ട്​ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന നോ​​ര്‍ക്ക ഡി​​പ്പാ​​ര്‍ട്​​മെ​​ൻ​റ്​ പ്രോ​​ജ​​ക്ട് ഫോ​​ര്‍ റി​​ട്ടേ​​ണ്‍ എ​​മി​​ഗ്ര​​ൻ​റ്​​​സ്. 20 ല​​ക്ഷം രൂ​​പ​​വ​​രെ മൂ​​ല​​ധ​​ന ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന സ്വ​​യം തൊ​​ഴി​​ല്‍ സം​​രം​​ഭ​​ങ്ങ​​ള്‍ക്ക് 15 ശ​ത​മാ​നം മൂ​​ല​​ധ​​ന സ​​ബ്സി​​ഡി അ​ഥ​വാ പ​​ര​​മാ​​വ​​ധി മൂ​ന്നു ല​​ക്ഷം രൂ​​പ വ​​രെ​യാ​ണ്​ പ​ദ്ധ​തി വ​ഴി ന​ൽ​കു​ക.

നോ​ർ​ക്ക​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന നോ​ർ​ക്ക​യു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ: 0471 2770534, 2770551, 2770511. ഇ-​മെ​യി​ൽ: ndprem.norka@kerala.gov.in, nbfc@norkaroots.net

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.