സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യക്കാർക്കു പിതൃതല്യനും വൻ വ്യവസായ സാമ്രാജ്യത്തിന് ഉടമയും ഖിംജി റാംദാസ് ഗ്രൂപ്പ് തലവനുമായ ഷേഖ് കനക് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. പതിറ്റാണ്ടുകൾക്കു മുന്‍പ് ഗുജാറത്തിൽനിന്നു കുടിയേറിയവരാണ് കനക് ഖിംജിയുടെ കുടുംബം.
നിരവധി ഇന്ത്യക്കാരാണ് അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. എല്ലാവരും സ്നേഹപൂർവം അദ്ദേഹത്തെ കനക് ഭായ് എന്നാണ് വിളിച്ചിരുന്നത്. പിതാമഹന്മാർ കെട്ടിപ്പടുത്ത നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവസായ സാമ്രാജ്യം രാജ്യത്തിന്റെ തന്നെ വികസനത്തിൽ വലിയ പങ്കാണു വഹിച്ചത്. വ്യവസായ രംഗത്ത് അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ വിരളം!
ഇന്ത്യൻ സമൂഹത്തിനു വേണ്ടി അദ്ദേഹം മുന്നിൽ നിന്ന് പോരാടി. ഇന്ത്യൻ സ്കൂളുകളും കലാ-സാംസ്കാരിക കേന്ദ്രങ്ങളും സ്ഥാപിച്ചു. ഒമാനിലെയും ഇന്ത്യയിലെയും ഭരണ നേതൃത്വങ്ങളോട് അദ്ദേഹം വളരെ അടുപ്പം പുലർത്തിയിരുന്നു.
ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂളായ മസ്കത്ത് ഇന്ത്യൻ സ്കൂളിെൻറ സ്ഥാപകനും ആദ്യ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറുമായിരുന്നു. പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ച ആദ്യ വർഷം ഇന്ത്യൻ സർക്കാർ പ്രവാസി ഭാരതീയ പുരസ്കാരം നൽകി ആദരിച്ചു. സമാനമായ അംഗീകാരങ്ങൾ ഒമാൻ സർക്കാറും അദ്ദേഹത്തിന് സമ്മാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല