1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്
പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്. നേരത്തെ പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് ആണെന്നായിരുന്നു നിഗമനം. എന്നാല്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് രംഗത്തെത്തി. ആക്രമണം നടത്തിയ ആറാമത്തെ ഭീകരനെയും സൈന്യം …
ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ മകളെ ഇനി റോബോട്ട് നോക്കി വളര്‍ത്തും, ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കാനുള്ള തീരുമാനവുമായി സുക്കര്‍ബര്‍ഗ് ദമ്പതികള്‍
ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ മകളെ ഇനി റോബോട്ട് നോക്കി വളര്‍ത്തും, ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കാനുള്ള തീരുമാനവുമായി സുക്കര്‍ബര്‍ഗ് ദമ്പതികള്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ മകളെ ഇനി റോബോട്ട് നോക്കി വളര്‍ത്തും, ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കാനുള്ള തീരുമാനവുമായി സുക്കര്‍ബര്‍ഗ് ദമ്പതികള്‍. പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അടുത്തിടെ പിറന്ന മകളെ നോക്കാനായി ഒരു റോബോട്ടിനെ നിര്‍മ്മിക്കുക എന്നത്. മകളെ നോക്കാന്‍ മാത്രമല്ല വീട്ടു കാര്യങ്ങള്‍ കൂടി നോക്കാനാണ് സുക്കര്‍ബര്‍ഗ് …
ഈജിയന്‍ കടലില്‍ മുങ്ങിമരിച്ച രണ്ടു വയസുകാരന്‍ 2016 ലെ ആദ്യ അഭയാര്‍ഥി രക്തസാക്ഷിയായി
ഈജിയന്‍ കടലില്‍ മുങ്ങിമരിച്ച രണ്ടു വയസുകാരന്‍ 2016 ലെ ആദ്യ അഭയാര്‍ഥി രക്തസാക്ഷിയായി
സ്വന്തം ലേഖകന്‍: ഈജിയന്‍ കടലില്‍ മുങ്ങിമരിച്ച രണ്ടു വയസുകാരന്‍ 2016 ലെ ആദ്യ അഭയാര്‍ഥി രക്തസാക്ഷിയായി. യൂറോപ്പിലേക്ക് കടക്കാനായി ഗ്രീസിലേക്ക് കടല്‍മാര്‍ഗം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസുകാരനാണ് മുങ്ങി മരിച്ചത്. അഭയാര്‍ഥികളുടെ മരുപ്പറമ്പായ ഈജിയന്‍ കടലിലായിരുന്നു ദുരന്തം. ഈ വര്‍ഷത്തെ ആദ്യ അഭയാര്‍ഥി മരണമാണിത്.അമ്മക്കൊപ്പമായിരുന്നു യാത്ര. അവര്‍ സഞ്ചരിച്ച ബോട്ടില്‍നിന്ന് കടലിലേക്ക് വീഴാന്‍ ശ്രമിച്ച സ്ത്രീയുള്‍പ്പെടെ …
മൊബൈലില്‍ സംസാരിക്കുമ്പോള്‍ കാള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് കമ്പനികളോട് ട്രായ്
മൊബൈലില്‍ സംസാരിക്കുമ്പോള്‍ കാള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് കമ്പനികളോട് ട്രായ്
സ്വന്തം ലേഖകന്‍: മൊബൈലില്‍ സംസാരിക്കുമ്പോള്‍ കാള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് കമ്പനികളോട് ട്രായ്. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഉത്തരവ് വരുന്നതുവരെ ട്രായിയുടെ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് ഓപറേറ്റര്‍മാര്‍. സാങ്കേതിക തകരാര്‍മൂലം സംസാരം മുറിഞ്ഞുപോകുന്ന സംഭവത്തില്‍ ഉപഭോക്താക്കള്‍ക്ക് ഒരു രൂപ മുതല്‍ മൂന്നു രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 16ന് …
ലോകത്തിലെ 30 കിടിലന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും മുംബൈയും
ലോകത്തിലെ 30 കിടിലന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും മുംബൈയും
സ്വന്തം ലേഖകന്‍: ലോകത്തിലെ 30 കിടിലന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും മുംബൈയും. ലോകത്തെ ഏറ്റവും ശക്തമായതും ഉല്‍പാദനക്ഷമത കൂടിയതും വാര്‍ത്താവിനിമയ സൗകര്യവുള്ള 30 നഗരങ്ങളുടെ പട്ടികയിലാണ് മുംബൈയും ഡല്‍ഹിയും ഇടം നേടിയത്. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനമായ മുംബൈക്ക് 22 മത്തെ സ്ഥാനമാണുള്ളത്. തലസ്ഥാന നഗരിയായ ഡല്‍ഹിക്ക് 24 മത്തെ സ്ഥാനമാണ്. ഇന്റര്‍നാഷനല്‍ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സി …
അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിലെ പ്രധാന നഗരമായ മസാര്‍ ഇ ശരീഫ് നഗരത്തിലെ കോണ്‍സുലേറ്റിനു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഒരു കൂട്ടം തോക്കുധാരികള്‍ കെട്ടിടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കോണ്‍സുലേറ്റ് കെട്ടിടത്തിനുസമീപം വെടിവെപ്പും സ്‌ഫോടനവും ഉണ്ടായതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരര്‍ കോണ്‍സുലേറ്റിന്റെ …
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാലക്കാട് സ്വദേശിയായ ലഫ്റ്റ്‌നന്റ് കേണലിന് വീരമൃത്യു, മരിച്ച ഭീകരരുടെ എണ്ണം അഞ്ചായി
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാലക്കാട് സ്വദേശിയായ ലഫ്റ്റ്‌നന്റ് കേണലിന് വീരമൃത്യു, മരിച്ച ഭീകരരുടെ എണ്ണം അഞ്ചായി
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാലക്കാട് സ്വദേശിയായ ലഫ്റ്റ്‌നന്റ് കേണലിന് വീരമൃത്യു, മരിച്ച ഭീകരരുടെ എണ്ണം അഞ്ചായി. വ്യോമതാവളത്തിനുള്ളില്‍ കടന്നിട്ടുണ്ടെന്നു കരുതുന്ന ഭീകരനായി തെരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അതേസമയം എത്രഭീകരര്‍ സൈനികതാവളത്തില്‍ കടന്നിട്ടുണ്ട് എന്നതും മരിച്ച ഭീകരരുടെ എണ്ണവും സംബന്ധിച്ചു കടുത്ത ആശയക്കുഴപ്പമുണ്ട്. വൈകിട്ട് ഏഴുമണിയോടെ വ്യോമതാവളത്തിനുള്ളില്‍നിന്നു വെടിയൊച്ചയും സ്‌ഫോടനശബ്ദവും കേട്ടതായി …
ഓര്‍മ്മകളുടെ ആവേശമുണര്‍ത്തി പഴയ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ പുതിയ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു
ഓര്‍മ്മകളുടെ ആവേശമുണര്‍ത്തി പഴയ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ പുതിയ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ഓര്‍മ്മകളുടെ ആവേശവുമായി പഴയ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ പുതിയ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങി വന്‍ വരവേല്‍പ്പ് നേടിയതിനു പിന്നാലെ പിന്നാലെ മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ ട്രെയിലറും ആരാധകരെ തേടിയെത്തി. ചിത്രത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ തയ്യാറാക്കിയ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മൂന്നര മിനിറ്റാണ് ട്രെയിലറിന്റെ …
ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം, പ്രാര്‍ഥനാ സമയത്ത് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം
ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം, പ്രാര്‍ഥനാ സമയത്ത് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം, പ്രാര്‍ഥനാ സമയത്ത് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം. തെക്കന്‍ ഫ്രാന്‍സിലെ വാലന്‍സിലാണ് പള്ളിക്കുനേരെ വീണ്ടും ആക്രമണശ്രമം ഉണ്ടായത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഒരു സൈനികനും വയോധികനും പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പള്ളിയില്‍ ഏറെ പേര്‍ ആരാധനക്കത്തെിയ സമയത്ത് കാര്‍ അവര്‍ക്കിടയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു അക്രമിയെന്ന് വാലന്‍സ് …
സൗദി അറേബ്യയില്‍ കൂട്ട വധശിക്ഷ, ഒറ്റയടിക്ക് തലവെട്ടി കൊന്നത് 47 പേരെ, മരിച്ചവരില്‍ ഷിയ പണ്ഡിതനും കൊടും ഭീകരനും
സൗദി അറേബ്യയില്‍ കൂട്ട വധശിക്ഷ, ഒറ്റയടിക്ക് തലവെട്ടി കൊന്നത് 47  പേരെ, മരിച്ചവരില്‍ ഷിയ പണ്ഡിതനും കൊടും ഭീകരനും
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ കൂട്ട വധശിക്ഷ, ഒറ്റയടിക്ക് തലവെട്ടി കൊന്നത് 47 പേരെ, മരിച്ചവരില്‍ ഷിയ പണ്ഡിതനും കൊടും ഭീകരനും. കഴുത്തറുത്താണ് ശിക്ഷ നടപ്പിലാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ഖ്വായ്ദ ബന്ധം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ടവരാണ് വധശിക്ഷക്ക് വിധേയരായവരില്‍ ഭൂരിഭാഗം പേരും. സൗദിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് അറസ്റ്റിലായ പ്രമുഖ ഷിയ പണ്ഡിതന്‍ നിമര്‍ …