1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ പുതിയ പാര്‍ലമെന്റ്: അണിയറയിൽ പ്രവാസികൾക്ക് നിർണായകമായ ബില്ലുകൾ
കുവൈത്തില്‍ പുതിയ പാര്‍ലമെന്റ്: അണിയറയിൽ  പ്രവാസികൾക്ക്  നിർണായകമായ ബില്ലുകൾ
സ്വന്തം ലേഖകൻ: കുവൈത്ത് പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 50 പേരെയാണ് തെരഞ്ഞെടുത്തത്. 60 ശതമാനം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍. 29 വനിതകള്‍ അടക്കം 326 സ്ഥാനാര്‍ത്ഥികളാണു മല്‍സര രംഗത്ത് ഉണ്ടായിരുന്നത് .എന്നാല്‍ മല്‍സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിംഗ് വനിതാ എം. പി.യായ സഫാ …
ലേബര്‍ ക്യാമ്പുകളിൽ ഈ 40 നിബന്ധനകള്‍ കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം
ലേബര്‍ ക്യാമ്പുകളിൽ ഈ 40 നിബന്ധനകള്‍ കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ലേബര്‍ ക്യാമ്പുകളിൽ 40 നിബന്ധനകള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച വ്യവസ്ഥകൾ ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹാണ് വിശദീകരിച്ചത്. തൊഴിലുടമകൾ ലേബര്‍ ക്യാമ്പുകളിൽ ഇൗ വ്യവസ്ഥകൾ പാലിക്കണമെന്നാണ്​ നിർദേശിച്ചിട്ടുള്ളത്. ഓരോ തൊഴിലാളിക്കും നാല് ചതുരശ്ര മീറ്റര്‍ വിസ്​താരമുണ്ടാകണം. ഒരു മുറിയിൽ എട്ട​ു പേരില്‍ അധികമുണ്ടാവാന്‍ പാടില്ല. അടുക്കളക്കും പാചകസാമഗ്രികള്‍ക്കും പ്രത്യേക …
അന്തിമ പരീക്ഷണത്തിന് മുമ്പായി കൊവിഡ് വാക്സിൻ ജനങ്ങളിൽ കുത്തിവെക്കാൻ ചൈന
അന്തിമ പരീക്ഷണത്തിന് മുമ്പായി കൊവിഡ് വാക്സിൻ ജനങ്ങളിൽ കുത്തിവെക്കാൻ ചൈന
സ്വന്തം ലേഖകൻ: തദ്ദേശീയമായി നിർമിച്ച പരീക്ഷണാത്മക കൊവിഡ് വാക്സിനുകൾ വലിയ തോതിൽ ജനങ്ങളിൽ കുത്തിവയ്ക്കാൻ ചൈന തയ്യാറെടുക്കുന്നു. ചൈനയിലുടനീളമുള്ള പ്രവിശ്യാ ഗവൺമെന്റുകൾ പരീക്ഷണാത്മക വാക്സിന് ഓർഡൽ നൽകി. അതേസമയം വാക്സിൻ ഗുണമേൻമയെക്കുറിച്ചോ രാജ്യത്തെ 140 കോടി ജനങ്ങളിലേക്ക് വാക്സിൻ എങ്ങനെ എത്തിക്കുമെന്നോ ആരോഗ്യ വിദഗ്ധർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചൈനയിലെ കൊവിഡ് വാക്സിന്റെ അന്തിമ പരീക്ഷണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് …
അബൂദാബിയിൽ ഏഴാം ക്ലാസുകാർ കൂടി സ്കൂളിലേക്ക്; വിദ്യാർഥികൾക്ക് കൊവിഡ് ഉമിനീർ ടെസ്റ്റ്
അബൂദാബിയിൽ ഏഴാം ക്ലാസുകാർ കൂടി സ്കൂളിലേക്ക്; വിദ്യാർഥികൾക്ക് കൊവിഡ് ഉമിനീർ ടെസ്റ്റ്
സ്വന്തം ലേഖകൻ: സ്കൂൾ വിദ്യാർഥികൾക്ക് അബുദാബിയിൽ കൊവിഡ് പരിശോധന (സലൈവ ടെസ്റ്റ്) ആരംഭിച്ചു. ജനുവരിയിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതിനു മുന്നോടിയായാണ് പരിശോധന. അബുദാബിയിൽ ആദ്യമായാണ് ഉമിനീർ ശേഖരിച്ചുള്ള പരിശോധന നടത്തുന്നത്. ക്ലാസിൽ നേരിട്ടെത്തി പഠിക്കാൻ സന്നദ്ധരായ 4 മുതൽ 12 വയസ്സു വരെയുള്ള (കെജി–7) വിദ്യാർഥികളെ അതതു സ്കൂളുകളിൽ എത്തിച്ചാണ് പരിശോധന നടത്തിവരുന്നത്. …
കൊവിഡ് അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേരെ പട്ടിണിപ്പാവങ്ങളാക്കും
കൊവിഡ് അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേരെ പട്ടിണിപ്പാവങ്ങളാക്കും
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയുടെ ദീർഘകാല പ്രത്യാഘാതങ്ങളിലൊന്ന് ദരിദ്രജനകോടികളുടെ എണ്ണത്തിൽ വരാൻ പോകുന്ന വർധനയെന്ന് യുഎൻ പഠനം. കൊവിഡ് കാരണം അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേർ കൂടി ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുമെന്നാണു യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) നടത്തിയ സമഗ്ര പഠനം വ്യക്തമാക്കുന്നത്. ലോകത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 2030 ആകുമ്പോഴേയ്ക്കും 100 കോടിയാകുമെന്നും …
ജൈടെക്സ് 2020: നൂതന ഡിജിറ്റൽ സേവനങ്ങളുടെ മായക്കാഴ്ചയുമായി ആഗോള സാങ്കേതിക വാരാഘോഷം
ജൈടെക്സ് 2020: നൂതന ഡിജിറ്റൽ സേവനങ്ങളുടെ മായക്കാഴ്ചയുമായി ആഗോള സാങ്കേതിക വാരാഘോഷം
സ്വന്തം ലേഖകൻ: ദുബായ് ആതിഥേയത്വം വഹിക്കുന്ന ജൈടെക്സ് 40ാം പതിപ്പ് ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്​തൂം ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളിൽ നിന്നുള്ള 1200 കമ്പനികൾ പങ്കെടുക്കുന്ന മേള നാളെയുടെ ജീവിതംതന്നെയാണ് സാങ്കേതികത്തികവിലൂടെ വരച്ചുകാട്ടുന്നത്. സംസാരിച്ചുകഴിഞ്ഞാൽ റോബോട്ട് തന്നെയാണോ എന്ന് …
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ പേരുകാരിൽ എലിസബത്ത് രാജ്ഞിയും
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ പേരുകാരിൽ  എലിസബത്ത് രാജ്ഞിയും
സ്വന്തം ലേഖകൻ: യുകെയില്‍ കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ആദ്യയാളുകളില്‍ 94കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും. ഫൈസർ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ആദ്യം അനുമതി നല്‍കുന്ന രാജ്യമാണ് ബ്രിട്ടന്‍. ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്‌സിനേഷന് തയ്യാറാവുന്നത് വാക്‌സിനെതിരേയുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് …
സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും ഒഴിവാക്കാൻ തീരുമാനം
സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും  ഒഴിവാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും ഒഴിവാക്കാൻ തീരുമാനം. മാളുകളിലും കൊമേഴ്സ്യല്‍ സെന്റെുകളിലും പ്രാര്‍ത്ഥനാക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌ക്കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും (മുഅ്സിന്‍) നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയും (ഇമാം) പ്രവൃത്തിക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് അത്തരം വിദേശികളെ ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. …
യെമനിൽ ഹൂത്തി വിമതർ തട്ടിക്കൊണ്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങി
യെമനിൽ ഹൂത്തി വിമതർ തട്ടിക്കൊണ്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങി
സ്വന്തം ലേഖകൻ: യെമനിൽ ഹൂത്തി വിമതരുടെ പിടിയിൽ നിന്ന് മോചിതരായ 2 മലയാളികളുൾപ്പെടെ 14 ഇന്ത്യക്കാർക്ക് മടക്കം. ഞായറാഴ്ച രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ലെത്തിയ ഇവർ രാവിലെ 9.30നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ മുംബൈയിലേയ്ക്ക് മടങ്ങി. യെമനിൽ കഴിഞ്ഞ 9 മാസത്തോളമായി ഇവർ ഹൂതി വിമതരുടെ പിടിയിലായിരുന്നു. ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം. …
സംസ്ഥാനത്ത് ഇന്ന് 4777 പുതിയ കൊവിഡ് രോ​ഗികൾ; 5217 പേര്‍ക്ക് രോ​ഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4777 പുതിയ കൊവിഡ് രോ​ഗികൾ; 5217 പേര്‍ക്ക് രോ​ഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, …