സ്വന്തം ലേഖകൻ: സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കൊവിഡ് വാക്സീൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ നിർദേശിച്ചു. വാക്സീൻ സ്വീകരിച്ച 2 ആരോഗ്യ പ്രവർത്തകർക്ക് അലർജി കൂടിയതിനെത്തുടർന്നാണിത്. വാക്സിനെടുത്ത ശേഷം ഇവർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. ഇരുവരും സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉള്ളവരാണ്. ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ …
സ്വന്തം ലേഖകൻ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു. 64,500 ചതുരശ്രമീറ്റര്‍ വീസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപന ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ല. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, …
സ്വന്തം ലേഖകൻ: കുടംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം. ഇന്ന് ജയറാമിന്റെ 56ാം ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജയറാമിന്റെ ആദ്യത്തെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുമ്പ് നിരവധി പേരുടെ അഭിമുഖം ചെയ്ത എ.വി.എം ഉണ്ണിയാണ് ജയറാമിന്റെയും അഭിമുഖവും ചെയ്തത്. മിമിക്രി വേദിയില്‍ നിന്ന് സിനിമയില്‍ എത്തിയ ജയറാം 1988 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 4875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പാലക്കാട് …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ട്രാൻസിഷൻ പീരീഡ് അവസാനിക്കാൻ മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ അവസാനവട്ട ചർച്ചകൾക്കായി ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രസൽസിൽ. ഇക്കുറി നിർണായക പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും പിരിയുക വ്യാപാര ഉടമ്പടികൾ ഇല്ലാതെയാകും. വ്യാപാര രംഗത്ത് കടുത്ത അനിശ്ചിതത്വത്തിനാണ് ഇത് വഴിവെക്കുക. ഫിഷിങ് റൈറ്റ്സ്, ബിസിനസ് കോംപറ്റീഷൻ റൂൾസ് തുടങ്ങിയ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുന്നതിന് യുഎസ് പൌരന്മാർക്ക് പ്രപഥമ പരിഗണന നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡിസംബര്‍ 8 ന് ഒപ്പുവെച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൊവിഡ് വാക്‌സിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഫൈസര്‍ ആന്റ് ബയോ എന്‍ ടെക്കും ഉത്പാദിപ്പിക്കുന്ന വാക്‌സിന് …
സ്വന്തം ലേഖകൻ: പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യ കറുത്ത വര്‍ഗക്കാരനായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡറായി വിരമിച്ച ആര്‍മി ജനറല്‍ ലോയ്ഡ് ഓസ്റ്റിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഭിന്നത. നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെനറ്റിലെ ഒരു വിഭാഗം ഓസ്റ്റിനെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. വിരമിച്ച് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമേ സൈനികരെ പെന്റഗണ്‍ ചീഫായി …
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിർത്തിവെച്ച വിനോദപരിപാടികൾ അടുത്ത മാസം പുനരാരംഭിക്കും. ഗാനമേളകളും വിവിധ വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും ഉൾപ്പെടുന്ന മൂന്നുമാസം നീളുന്ന ഉത്സവത്തിനാണ് ജനുവരിയിൽ റിയാദിൽ തുടക്കമാകുന്നത്. ‘റിയാദ് ഒയാസിസ്’ എന്നാണ് മെഗാ ഇവൻറിെൻറ പേര്‍. ഇതിനു പിന്നാലെ രാജ്യത്തെ മറ്റു ഭാഗങ്ങളിലും വിനോദ പരിപാടികൾ തിരിച്ചെത്തും. കോവിഡ് പ്രോട്ടോകോളുകൾ കർശനമായി …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തോടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ അഭിപ്രായപ്രകടനം. …
സ്വന്തം ലേഖകൻ: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നിയമിതനായി. അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിനെ വീണ്ടും നിയമിച്ചു കൊണ്ടുള്ള അമീരി ഡിക്രി പുറപെടുവിച്ചത്. കൂടാതെ …