സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ സ്‌ഫോടന പരമ്പരയുമായി ഇസ്ലാമിക് സ്റ്റേറ്റ്, ഏഴു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ സ്‌ഫോടന പരമ്പരയിലും വെടിവയ്പിലുമാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ തമ്രിന്‍ സ്ട്രീറ്റിലായിരുന്നു ആക്രമണം. ഐക്യരാഷ്ട്രസഭയുടെ ഓഫീസും നിരവധി വിദേശരാജ്യങ്ങളുടെ എംബസികളും സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. സ്ഥിതി ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: അയ്‌ലന്‍ കുര്‍ദിയെ പരിഹസിച്ച് വീണ്ടും ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍, പ്രതിഷേധം ശക്തം. സിറിയയില്‍ നിന്നു യുറോപ്പിലേക്ക് പാലായനം ചെയ്യുന്നതിനിടെ കടലില്‍ മുങ്ങി മരിച്ച സിറിയന്‍ അഭയാര്‍ഥി ബാലന്‍ അയ്‌ലന്‍ കുര്‍ദിയെ അഭയാര്‍ഥി എന്നു വിളിച്ച് പരിഹസിക്കുന്ന കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്. വംശീയ വിദ്വേഷം ജനിപ്പിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍ എന്നു പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. …
സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളിയായ കൊട്ടാരക്കര സ്വദേശി വിനു ജോസഫ് യാത്രയായി, അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ. 42 വയസായിരുന്നു. ലിവര്‍പൂളിലെ നോട്ടില്‍ ആഷ് വിനു ജോസഫ് കൊട്ടാരക്കര അഞ്ചല്‍ സ്വദേശിയാണ്. അസുഖം ബാധിച്ച് ഏതാനും ദിവസങ്ങളായി റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു വിനുവെന്ന് അടുപ്പമുള്ളവര്‍ അറിയിച്ചു. ലിനിയാണ് ഭാര്യ. വിനു, ലിനി ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുമുണ്ട്. കഴിഞ്ഞ രണ്ടു …
സ്വന്തം ലേഖകന്‍: ഫുട്‌ബോളില്‍ ആരാധക യുദ്ധം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമകള്‍ക്കു നേരെ മെസ്സി ആരാധകരുടെ ആക്രമണം രൂക്ഷമാകുന്നു. ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ പുരസ്‌കാരമായ ബാലന്‍ ഡി ഓര്‍ അഞ്ചാം തവണയും ലയണല്‍ മെസ്സി സ്വന്തമാക്കിയതിന് പിന്നാലെയാണ് റെയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാല്‍ഡോയുടെ പ്രതിമകള്‍ക്ക് നേരെ വ്യാപക അക്രമം. പോര്‍ച്ചുഗല്‍, മാഡേരിയ, ഫന്‍ചല്‍ എന്നിവിടങ്ങളിലെ …
സ്വന്തം ലേഖകന്‍: ക്യാപ്റ്റന്‍ ധോണിക്കു പുറകെ മഹാവിഷ്ണുവായി അവതരിച്ച ആമസോണ്‍ മേധാവിയും പുലിവാലു പിടിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാസികയുടെ കവറായി പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഫോര്‍ച്യൂണ്‍ മാഗസിന്റെ കവറിലാണ് ആമസോണ്‍ സി ഇ ഒ ജെഫ് ബെസോഡിനെ വിഷ്ണുരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണിന്റെ ഇന്ത്യയിലെ വളര്‍ച്ചയെക്കുറിച്ച് ആമസോണ്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കക്ക് ഒരു ഭീഷണിയല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് യു എസ് കോണ്‍ഗ്രസില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമായ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ സ്പീച്ച് നടത്തുകയായിരുന്നു ഒബാമ. ലോക നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക ലോക പൊലീസാകേണ്ട കാര്യമില്ലെന്നും ഒബാമ വ്യക്തമാക്കി. കാലാവധി കഴിയാനിരിക്കെ ഒബാമ കോണ്‍ഗ്രസില്‍ …
സ്വന്തം ലേഖകന്‍: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ പാകിസ്താനില്‍ പിടിയില്‍. പാക് തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മേധാവി കൂടിയായ മൗലാന മസൂദ് അസ്ഹര്‍ പിടിയിലായതായി പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗഫും പിടിയിലായെന്നാണ് വിവരം. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ …
സ്വന്തം ലേഖകന്‍: കാനഡയിലും ദക്ഷിണ കൊറിയയിലും ജോലി വാഗ്ദാനം നല്‍കി മലയാളികളെ വഞ്ചിച്ചു, ഇരകള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങി. ഏജന്റുമാരുടെ ജോലി വാഗ്ദാനം വിശ്വസിച്ച് പണം നല്‍കിയ കോഴിക്കോട് സ്വദേശി അനില്‍, എറണാകുളം സ്വദേശി ബിനു എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരോടപ്പം കണ്ണൂര്‍ സ്വദേശികളായ രണ്ടുപരുകൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യ, കാനഡ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് ജോലി ചെയ്യാനുള്ള …
സ്വന്തം ലേഖകന്‍: പാക് കാമുകനു വേണ്ടി ശസ്ത്രക്രിയ നടത്തി പെണ്ണായ ലക്‌നൗ സ്വദേശിയായ കഥക് കലാകാരന്റെ കഥ. വീട്ടുകാരും മറ്റുള്ളവരും ശക്തമായി എതിര്‍ത്തിട്ടും പാകിസ്താനിലെ കാമുകനുവേണ്ടി യുവാവ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുകയായിരുന്നു. ഇനി മീരയെന്ന് അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. മീരയുടെ പാക് വംശജനായ കാമുകന്റെ പേര് റിസ്വാന്‍ എന്നാണ്. ഒരു സോഷ്യല്‍ മീഡിയ …
സ്വന്തം ലേഖകന്‍: എണ്ണ വില കുത്തനെ ഉയര്‍ത്തി യുഎഇയും സൗദിയും ബഹ്‌റൈനും, നടപടി എണ്ണ വിലയിടിവ് മറികടക്കാന്‍. ബഹ്‌റൈനില്‍ പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഡീസലിനും മണ്ണെണ്ണയ്ക്കും കഴിഞ്ഞ ഒന്നുമുതല്‍ വില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനക്ക് ബഹ്‌റൈന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വില …