സ്വന്തം ലേഖകന്‍: ലോക മുത്തച്ഛന്‍ 112 മത്തെ വയസില്‍ ജപ്പാനില്‍ അന്തരിച്ചു. ലോകത്തെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായ ജാപ്പനീസ് മുത്തച്ഛന്‍ യസുതാരോ കോയിദേയാണ് 112 മത്തെ വയസില്‍ യാത്രയായത്. ഏറെക്കാലമായി കോയിദേയെ അലട്ടിയിരുന്ന ഹൃദ്രോഗമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 1903 മാര്‍ച്ച് 13നായിരുന്നു കോയിദേയുടെ ജനനം. റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ ആദ്യ പറക്കല്‍ നടത്തിയ …
സ്വന്തം ലേഖകന്‍: സ്വന്തം കൈയ്യിലിരുപ്പ് മനുഷ്യരാശിയെ നാശത്തിന്റെ വക്കിലെത്തിക്കുമെന്ന് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിന്റെ മുന്നറിയിപ്പ്. ദുരന്തങ്ങളുടെ പരമ്പര കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവയുദ്ധം, ആഗോളതാപനം, ജനിതകമാറ്റംവരുത്തിയ വൈറസുകള്‍ തുടങ്ങിയവ അവയില്‍ തിരിച്ചറിയപ്പെട്ട ചിലതുമാത്രം. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇനിയുമുണ്ടാകുന്ന പുരോഗതി കാര്യങ്ങള്‍ തെറ്റായി പോകാനുള്ള പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുമെന്നും ഹോക്കിങ് ഓര്‍മിപ്പിച്ചു. ഈ വര്‍ഷത്തെ ബിബിസി റീത്ത് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലേക്കെന്ന് യുഎസ്, ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചു. ഭീകര സംഘടനയുടെ വരുമാന സ്രോതസ്സുകളിലെ വരവ് ഗണ്യമായി കുറഞ്ഞതോടുകൂടിയാണ് ഭീകരരുടെ വരുമാനം 50 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. യു എസിന്റെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഭീകര സംഘടനയുടെ വരുമാന സ്രോതസുകള്‍ തകരാന്‍ തുടങ്ങിയത്. ഓപ്പറേഷന്‍ ടൈഡല്‍ …
സ്വന്തം ലേഖകന്‍: ഇംഗ്ലീഷ് സംസാരിക്കാത്ത മുസ്ലിം അഭയാര്‍ത്ഥി സ്ത്രീകളെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. രാജ്യത്തെത്തി രണ്ടര വര്‍ഷമായിട്ടും ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കാത്തവരെ സ്വദേശത്തേയ്ക്ക് മടക്കിയയക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മുറി ഇംഗ്ലീഷ് സംസാരിക്കുന്നവരും, ഒട്ടും ഇംഗ്ലീഷ് ഉപയോഗിക്കാത്തവരുമായി രാജ്യത്ത് 190,000 മുസ്ലിം സ്ത്രീകളുണ്ടെന്ന് കാമറൂണ്‍ പറയുന്നു. ഈ പിന്നോക്ക നിലപാട് മാറ്റിയെടുക്കണം. ചില …
സ്വന്തം ലേഖകന്‍: സ്വകാര്യ കമ്പനിയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി, ഫാള്‍ക്കണ്‍ റോക്കറ്റ് തകര്‍ന്നു വീണു. സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് സമുദ്രത്തില്‍ ഒരുക്കിയ പ്രത്യേക പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്നു വീണത്. ഇതു മൂന്നാം തവണയാണു ഫാല്‍ക്കണ്‍ 9 റോക്കറ്റ് തകരുന്നത്. 230 അടി ഉയരമാണ് റോക്കറ്റിനുള്ളത്. ചെലവ് കുറഞ്ഞ ബഹിരാകാശ സാങ്കേതിക വിദ്യയുടെ പേരിലാണു …
സ്വന്തം ലേഖകന്‍: ലോക ടെന്നിസിലും വാതുവപ്പ് വിവാദം, വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ ടെന്നിസ് ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതുള്‍പ്പെടെ കായിക ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കോടിക്കണക്കിന് പൗണ്ടിന്റെ വാതുവപ്പാണ് പ്രധാന ടൂര്‍ണമെന്റുകളില്‍ നടക്കുന്നത് അതില്‍ ഉന്നത താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിയുടെ കണ്ണുനനയിക്കുന്ന ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടു, വ്യാപകമായ പ്രതിഷേധം. ഗവേഷക വിദ്യര്‍ഥിയായ രോഹിത് വെമുല ഞായറാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഡിസംബറില്‍ രോഹിതിനെ സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. രോഹിതിന്റെ മരണത്തിനു ശേഷം സര്‍വകലാശാലയില്‍ നിന്നാരംഭിച്ച പ്രതിഷേധം അതിവേഗം പടരുകയാണ്. സര്‍വകലാശാലയുടെ ഭാഗത്ത് …
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസാ വ്യവസ്ഥകള്‍ കടുപ്പമുള്ളതാക്കി സൗദി, കാലാവധി കഴിഞ്ഞ് ആളെ മടക്കി അയച്ചില്ലെങ്കില്‍ 50,000 റിയാല്‍ പിഴ. സന്ദര്‍ശകന്‍ വിസയില്‍ എത്തിയയാളെ കാലാവധിക്കകം തിരിച്ചയച്ചില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്കാണ് 50,000 സൗദി റിയാല്‍ പിഴ ചുമത്തുക. കൂടാതെ ആറുമാസം തടവിന് ശിക്ഷിക്കുമെന്നും സൌദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാവര്‍ക്കും പിഴ …
സ്വന്തം ലേഖകന്‍: സ്റ്റോക്‌ഹോമില്‍ ഭൂഗര്‍ഭ അറയില്‍ താമസിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍. ക്ലിനിക്കില്‍ എത്തിയ പെണ്‍കുട്ടിയെ സ്‌ട്രോബറിയില്‍ കലര്‍ത്തി മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇതിന് ശേഷം സ്വീഡനിലെ ക്രിസ്റ്റിയന്‍സ്റ്റാന്‍ഡിലെ വീട്ടില്‍ നിര്‍മ്മിച്ച രഹസ്യ അറയില്‍ കൊണ്ടു പോയി ഒരാഴ്ചയോളം പീഡിപ്പിച്ചു. 30കാരിയായ യുവതിയെയാണ് പീഡിപ്പിച്ചത്. യുവതിയെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കാന്‍ …
സ്വന്തം ലേഖകന്‍: ഗുഡ്ഗാവില്‍ പാര്‍ക്കില്‍ വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് വെട്ടിമാറ്റിയത് 40 വന്‍ മരങ്ങള്‍. ഫിറോസ്ഗാന്ധി കോളനി പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാവിലെ നടക്കാനായി എത്തിയവരാണ് വര്‍ഷങ്ങളായി വെള്ളവും വളവും നല്‍കി പരിപാലിച്ചുപോന്ന 40 മരങ്ങള്‍ വെട്ടിനിരത്തിയത് കണ്ടത്. സെക്ടര്‍ 9 റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ പരിധിയില്‍ വരുന്നതായിരുന്നു പാര്‍ക്ക്. സംഭവത്തെക്കുറിച്ച് പ്രദേശവാസി പറയുന്നത് മദ്യപാനികള്‍ …