1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2020

സ്വന്തം ലേഖകൻ: ബഹ്​റൈനിൽ കൊവിഡ്​ പ്രതിരോധ വാക്​സിനേഷന്​ ഒാൺലൈൻ രജിസ്​ട്രേഷൻ തുടങ്ങി. സ്വദേശികളും പ്രവാസികളും വെബ്​സൈറ്റിൽ രജിസ്​റ്റർ ​ചെയ്യണമെന്ന്​ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്​തു. സ്വദേശികൾക്കും പ്രവാസികൾക്കും വാക്​സിൻ നൽകുന്നുമെന്ന്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതു സംബന്ധിച്ച്​ ഹമദ്​ രാജാവി​​െൻറ ഉത്തരവിനെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.

കൊവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്​ക്​ ഫോഴ്​സി​െൻറ മേൽനോട്ടത്തിലാണ്​ രാജ്യത്തെ 27 ഹെൽത്​ സെൻററുകൾ വഴി വാക്​സിനേഷൻ നൽകുന്നത്​. https://healthalert.gov.bh എന്ന വെബ്​സൈറ്റ്​ വഴി വാക്​സിനേഷന്​ രജിസ്​റ്റർ ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.