സ്വന്തം ലേഖകൻ: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്ക് ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളുടെ പ്രശംസ. ചെക്ക് റിപ്പബ്ലിക്, സൈപ്രസ്, ഇറ്റലി, ഫലസ്തീൻ, ഫിലിപ്പീൻസ്, തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളാണ് കുവൈത്തിെൻറ ഇടപെടലുകളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രശ്നപരിഹാരത്തിന് ഫലപ്രദമായ ചർച്ചകളാണ് നടക്കുന്നത്. അന്തിമ പരിഹാര കരാറിനുള്ള സന്നദ്ധത എല്ലാ വിഭാഗവും …
സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് ആല് ഖലീഫ വ്യക്തമാക്കി. കലാ, പാരമ്പര്യ, സാംസ്കാരിക, കായിക പരിപാടികളാണ് സംഘടിപ്പിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേമായ ഒട്ടേറെ പരിപാടികള്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിക്കുകയും പൊതുജനങ്ങളുടെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ദേശസ്നേഹം പ്രകടിപ്പിക്കാനും ഭരണാധികാരികളോടുള്ള …
സ്വന്തം ലേഖകൻ: യു.എ.ഇയിൽ അംഗീകാരം നൽകിയ കോവിഡ് വാക്സിനെടുക്കാൻ ആശുപത്രികളിൽ തിരക്കേറി. വ്യാഴാഴ്ച തുടങ്ങിയ വാക്സിൻ വിതരണം അവധി ദിവസങ്ങളിലാണ് കൂടുതൽ സജീവമായത്. അതേസമയം, സ്വകാര്യ ആശുപത്രിയിലും ഇന്നലെ വിതരണം തുടങ്ങി. വി.പി.എസിെൻറ ആശുപത്രികളിലാണ് വിതരണം. ജബൽ അലിക്ക് സമീപം വാക്സിൻ വിതരണം ചെയ്യുന്ന ദുബൈ പാർക്കിന് മുന്നിലും ഫീൽഡ് ആശുപത്രിക്ക് മുന്നിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. …
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് (വർക്ക് ഫ്രം ഹോം) ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇൗ അനുമതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് …
സ്വന്തം ലേഖകൻ: സുപ്രധാന നാലു സംസ്ഥാനങ്ങളായ പെൻസിൽവേനിയ, മിഷിഗൺ, ജോർജിയ, വീസ്കോൺസൻ എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നിയമലംഘനം നടന്നതായും അട്ടിമറിക്ക് ശ്രമിച്ചതായും ആരോപിച്ച് ടെക്സസ് സംസ്ഥാനം സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജി വെള്ളിയാഴ്ച വൈകിട്ട് സുപ്രീംകോടതി തള്ളി. ടെക്സസിനൊപ്പം മറ്റു പതിനേഴു സംസ്ഥാനങ്ങളും ട്രംപും നൂറിൽപരം യുഎസ് ഹൗസ് പ്രതിനിധികളും പങ്കുചേർന്നിരുന്നു. ഭരണത്തിൽ കടിച്ചു തൂങ്ങാനാകുമോ എന്ന …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് സുദീർഘ ജോലി കരാർ നൽകാനുള്ള പുതിയ പദ്ധതിയെക്കുറിച്ച് സൗദി മാനവവിഭവ ശേഷി മന്ത്രാലയം ആേലാചിക്കുന്നു. 10 വര്‍ഷം വരെ കാലാവധിയുള്ള കരാര്‍ നടപ്പാക്കുന്നതിനാണ് സാധ്യതകള്‍ ആരായുന്നത്. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നതുമൂലമുള്ള അനിശ്ചിതത്വവും പ്രതിസന്ധിയും സ്പോൺസർഷിപ് നിയമത്തിെൻറ ദുരുപയോഗവും തടയുന്നതിനാണ് പുതിയ നീക്കം. തൊഴില്‍ നിയമത്തിലെ 83ാം ഖണ്ഡിക …
സ്വന്തം ലേഖകൻ: സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. ഇത് സംബന്ധമായ പുതിയ നിയമാവലി വൈകാതെ നിലവില്‍ വരും. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയാണ് ഇത്സംബന്ധമായ നിയമാവലിയെ കുറിച്ച് ആലോചിക്കുന്നത്. ബിസിനസ് ക്ലസ്റ്ററുകളുടെയും ആക്സലറേറ്ററുകളുടെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതിയ നിയമാവലി ബാധകമായിരിക്കും. സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അതോടൊപ്പം ബിസിനസ് …
സ്വന്തം ലേഖകൻ: യുഎഇയിൽ കുട്ടികൾക്കു പ്രവാചകന്മാർ, ചരിത്ര പുരുഷന്മാർ തുടങ്ങിയവരുടെ പേരുകൾ നൽകാനാണ് രക്ഷിതാക്കൾ ഇഷ്ടപ്പെടുന്നതെന്ന് ഫെഡറൽ കോംപറ്റിറ്റീവനസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ റിപ്പോർട്ട്. പ്രവാചകന്മാർ, ചരിത്രത്തിലെയും വേദഗ്രന്ഥങ്ങളിലെയും മഹതികൾ, പുണ്യപുരുഷന്മാർ, ഖലീഫമാർ, രാഷ്ട്രശിൽപി തുടങ്ങിയവരുടെ പേരുകളും അർഥഗർഭമായ പദങ്ങളുമാണ് കുട്ടികൾക്ക് പേരിടാനായി രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത്. ആൺകുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന പേരുകളിൽ മുന്നിൽ മുഹമ്മദാണ്. യുഎഇ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് …
സ്വന്തം ലേഖകൻ: ഫൈസര്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് അനുമതി നല്‍കിയത്. നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഫൈസര്‍ വാക്‌സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായി …