സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ സൌദിയിൽ തുടങ്ങി. പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ഫൈസർ ബയോ എൻടെക് വാക്സിൻ രാജ്യത്തെത്തിക്കും. വിമാനങ്ങളിൽ കൊണ്ടുവരുന്ന വാക്സിനുകൾ സൂക്ഷിക്കാൻ റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു ഡോസ് നൽകി 20 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് നൽകേണ്ടി വരും. …
സ്വന്തം ലേഖകൻ: നൈജീരിയയിൽ ആയുധധാരികൾ തട്ടികൊണ്ടു പോയ 300ൽ അധികം വിദ്യാർഥികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഗവർണർ അമിനു ബെല്ലോ മസാരി കുട്ടികളുടെ സ്കൂളിലെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. പ്രത്യേകം സജ്ജരായ സൈനിക സേനയെ മോചന പ്രവർത്തനത്തിനായി ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിൽ വെള്ളിയാഴ്‌ച രാത്രി 9.40ഓടെയായിരുന്നു സംഭവം. മോട്ടോർ …
സ്വന്തം ലേഖകൻ: യുഎഇയിൽ ശൈത്യകാലത്തിന് അടുത്ത ആഴ്ച തുടക്കമാകും. ഫെബ്രുവരി രണ്ടാം വാരം വരെ നീളുന്ന തണുപ്പു സീസണിൽ ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസായിരിക്കും. ചില സമയങ്ങളിൽ അഞ്ചു ഡിഗ്രിയിലേക്കു വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രി ഡിസംബർ 21നായിരിക്കും. തണുപ്പുകാലത്തിനു വരവറിയിച്ച് താപനില കുറഞ്ഞുവരികയാണ്. ഇന്നലെ യുഎഇയിൽ അനുഭവപ്പെട്ട കൂടിയ …
സ്വന്തം ലേഖകൻ: ഷിക്കാഗോയിലെ ഒഹാരെ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരനായ ജിജോ ജോർജ് (35) മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ …
സ്വന്തം ലേഖകൻ: ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം …
സ്വന്തം ലേഖകൻ: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജക്ക് ശേഷം വരുന്ന എല്ലാ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. എല്ലാ തീർഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐ.സി.എം.ആറിന്‍റെ അംഗീകാരമുള്ള …
സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യ മൂന്നു സമ്പദ് വ്യവസ്ഥകളിലൊന്നായി രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ മാറുമെന്ന് മുകേഷ് അംബാനി. ആളോഹരി വരുമാനം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗുമായി നടത്തിയ സംഭാഷണത്തിലായിരുന്നു മുകേഷ് അംബാനിയുടെ അവകാശ വാദം. ഇന്ത്യയിലെ പകുതിയോളം വരുന്ന മധ്യവർഗ കുടുംബങ്ങളുടെ വരുമാനം മൂന്നുമുതൽ നാലു ശതമാനം വരെ വർധിക്കും. ഏറ്റവും …
സ്വന്തം ലേഖകൻ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മക്കള്‍ ശക്തി കഴകമെന്ന പേര് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍കോട് 15 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ലണ്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ എല്ലാ സ്‌കൂളുകളും അടച്ചിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മേയർ സാദിഖ് ഖാന്‍. കൊവിഡ് കണക്കുകള്‍ പരിധി വിട്ട് കുതിച്ചതോടെ ലണ്ടന്‍ ടിയര്‍ 3 നിയന്ത്രണങ്ങൾക്ക് കീഴിലാകുമെന്ന ആശങ്ക ശക്തമായതിടെയാണ് മേയറുടെ ആവശ്യം. നിര്‍ദ്ദേശം നടപ്പിലായാൽ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താൻ നിര്‍ബന്ധിതരാകും. ഗ്രീന്‍വിച്ചിലെ …