സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ സേർ ലെയ്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരക്കരാർ സംബന്ധിച്ചു തീരുമാനമായില്ല. വിവിധ വിഷയങ്ങളിൽ ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെ ഏതാനും ദിവസം കൂടി ചർച്ച തുടരാനും ഞായറാഴ്ചയോടെ അന്തിമ തീരുമാനത്തിലെത്താനും ധാരണയായി. തർക്കമുള്ള വ്യവസ്ഥകളിൽ ധാരണയിലെത്തിയില്ലെങ്കിൽ 31ന് കരാറില്ലാതെ …
സ്വന്തം ലേഖകൻ: യുഎസിലെ 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി നൽകി. വെസ്റ്റ് വെർജീനിയയിലെ വോട്ടെണ്ണലാണ് ഒടുവിൽ പൂർത്തിയാക്കിയത്. ജോ ബൈഡന് 306, ഡോണൾഡ് ട്രംപിന് 232 എന്നിങ്ങനെ ഇലക്ടറൽ വോട്ട് നിലയിൽ മാറ്റമില്ല. അടുത്ത നിർണായക നടപടിയായ ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്തൽ 14ന് നടക്കും. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ ഉപയോഗിക്കുന്നതിന് സൌദിയില്‍ ഫൈസര്‍ കമ്പനിക്ക് അനുമതി നല്‍കി. സൗജന്യമായാണ് സൌദിയില്‍ കൊറോണ വാക്സിന്‍ വിതരണം ചെയ്യുക. കുട്ടികള്‍ക്ക് പ്രഥമ ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യില്ല. നവംബര്‍ 24 നായിരുന്നു കൊവിഡ് പ്രതിരോധ വാക്സിന്‍ ഉപയോഗിക്കുന്നതിന് ഫൈസര്‍ കമ്പനിക്ക് സൌദി അറേബ്യ അനുമതി നല്‍കിരുന്നത്. ഫൈസര്‍ കമ്പനി സൌദി ആരോഗ്യവകുപ്പിനാണ് …
സ്വന്തം ലേഖകൻ: ന്‍കിട പദ്ധതികള്‍ക്ക് 7,210 കോടി റിയാല്‍ അനുവദിച്ചു കൊണ്ടുള്ള ഖത്തറിന്റെ 2021ലെ പൊതു ബജറ്റിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അംഗീകാരം. 19,470 കോടി റിയാലിന്റെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 16,010 കോടി റിയാലാണ് വരുമാനം കണക്കാക്കുന്നത്. എണ്ണവില ബാരലിന് 40 ഡോളര്‍ അടിസ്ഥാനമാക്കിയാണ് പൊതു ബജറ്റ്. എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ …
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ആരോഗ്യകരമല്ലാത്ത മത്സരത്തിലൂടെ ഫേസ്ബുക്ക് കുത്തക നിലനിര്‍ത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് അമേരിക്കയില്‍ ഹരജി. പന്ത്രണ്ടോളം സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്‍മെന്റുമാണ് ഫേസ്ബുക്കിനെതിരെ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ കമ്പനികളെ ഫേസ്ബുക്ക് ഏറ്റെടുത്ത നടപടി ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ഫേസ്ബുക്കിന്റെ ബിസിനസ് ഇടപാടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന വിമാന യാത്രക്കാരുടെ കൈവശം പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. യാത്രക്കാരുടെ കൈവശം ആേരാഗ്യ ഇൻഷൂറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ പി.സി.ആർ പരിശോധനയും ഏഴ് ദിവസത്തെ ക്വാറൈൻറൻ കഴിഞ്ഞാലുള്ള പരിശോധനയുമടക്കം നിബന്ധനകൾ നിലനിൽക്കും. കര അതിർത്തി വഴി വരുന്നവരുടെ …
സ്വന്തം ലേഖകൻ: രണ്ടു മണിക്കൂർ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്യുന്ന നൂതന സംവീധാനവുമായി അൽ നഹ്‌ദ സെന്റർ. നിലവീൽ ഉള്ള വീസ പുതുക്കാനോ പുതുതായി എത്തുന്ന ആളുകൾക്ക് വീസ അടിക്കാനോ ഇനി ദുബായിൽ വെറും രണ്ടു മണിക്കൂർ മതിയാകും. മെഡിക്കൽ , എമിറേറ്റ്സ് ഐഡി അപേക്ഷ എന്നിവ പൂര്‍ത്തിയാക്കി വെറും രണ്ടു മണിക്കൂർ കൊണ്ട് വീസ …
സ്വന്തം ലേഖകൻ: ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ(ഡിഎസ്എഫ്) 17 മുതൽ ജനുവരി 30 വരെ നടക്കും. 25 കിലോ സ്വർണവും ആഡംബര കാറുകളുടെ വൻ നിരയും വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പിൽ ജേതാക്കൾക്ക് ലഭിക്കും. 3500 കടകളിൽ 25 മുതൽ 75% വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവൽ നഗരത്തിന് …
സ്വന്തം ലേഖകൻ: സിനോഫാം കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. വാക്സിൻ പൊതുജനങ്ങൾക്കായി ഇപ്പോൾ രാജ്യത്തുടനീളം ലഭ്യമാണെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. വിസ നൽകിയ എമിറേറ്റിലെ കേന്ദ്രങ്ങളിൽ നിന്നാണ് പ്രവാസികൾ കുത്തിവെപ്പെടുക്കേണ്ടത്. സേഹയുടെ 80050 എന്ന നമ്പറിൽ വിളിച്ച് വാക്സിന് അപ്പോയ്ൻമെൻറ് എടുക്കാം. കോവിഡ് നെഗറ്റിവ് ആണെന്ന പരിശോധനഫലവും എമിറേറ്റ്സ് ഐ.ഡിയും …
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു. വ്യാഴാഴ്ച പ്രിന്‍സ് സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ഗവണ്മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തു അധിവസിക്കുന്ന …