സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പിച്ച കൊവിഡ് വാക്സീൻ യുഎഇ ഔദ്യോഗികമായി അംഗീകരിച്ചതോടെ ഈ ആഴ്ച പൊതുജനങ്ങൾക്കു നൽകിത്തുടങ്ങും. അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രി, ക്ലിനിക്കുകൾ എന്നിവ വഴിയാണു വിതരണം. മറ്റു എമിറേറ്റുകളിലെ വാക്സീൻ വിതരണം വൈകാതെ പ്രഖ്യാപിക്കും.ഫ്ലൂ വാക്സീൻ എടുത്തവരാണെങ്കിൽ രണ്ടാഴ്ചയ്ക്കു ശേഷമേ കൊവിഡ് വാക്സീൻ എടുക്കാവൂ. …
സ്വന്തം ലേഖകൻ: സിംഗപ്പൂരുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ബ്രിട്ടൻ; കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയായേക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് ബോറിസ് ജോൺസൺ സർക്കാരിന്റെ നിർണായക നീക്കം. സിംഗപ്പൂരും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള നിലവിലുള്ള കരാറിലെ വ്യവസ്ഥകൾ തന്നെയാണ് ഈ കരാറിലുമെന്നതും ശ്രദ്ധേയം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ ബ്രിട്ടന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിസ് ട്രസും സിംഗപ്പൂർ …
സ്വന്തം ലേഖകൻ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നിർണായക വിജയങ്ങൾ സമ്മാനിച്ച ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വീസ്കോൺസിൽ സംസ്ഥാനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് അറ്റേണി ജനറൽ കെൻ പാക്സ്ടൺ യുഎസ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇത് ഒരു രാഷ്ട്രീയ നീക്കമാണെന്നും നിരാശയിൽ നിന്ന് ഉടലെടുത്ത അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും വിദഗ്ദർ വിശേഷിപ്പിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ എം.എം നരവനെയുടെ സൗദി സന്ദര്‍ശനം ലോകം ഉറ്റുനോക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ കരസേന മോധാവി സൗദി സന്ദര്‍ശിക്കുന്നത്. സൗദി അറേബ്യയുടെ സാമ്പത്തിക നയങ്ങളിലെ മാറ്റമാണ് പാകിസ്താനുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്ന രാജ്യത്തെ ഇന്ത്യയോട് അടുപ്പിക്കുന്നത് എന്ന് നീരീക്ഷണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്ത് പാകിസ്താനെ സഹായിച്ച …
സ്വന്തം ലേഖകൻ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള സമയവായശ്രമങ്ങളെ യു.എ.ഇ. സ്വാഗതം ചെയ്തു. ഗൾഫ്-അറബ് ഐക്യത്തിന് കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ഗൾഫ്-അറബ് ഉച്ചകോടിക്കായി യു.എ.ഇ. കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതാദ്യമായാണ് യു.എ.ഇ. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്. ഖത്തറുമായുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ ആശ്രിത വീസയിലുള്ളവര്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രം വീസ പുതുക്കി നല്‍കുന്നതിന് ആലോചിക്കുന്നു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ കാലങ്ങളില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ വീസ കാലാവധി നല്‍കിയിരുന്നത് നിര്‍ത്തലാക്കുന്നതിനും ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് …
സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ ധാരണ. ഇരു ഭാഗത്തേക്കുമായി 12,000 സീറ്റുകളുടെ വർധന. ഓരോ ഭാഗത്തേക്കുമുള്ള സർവീസുകളിൽ 6,000 സീറ്റുകൾ വീതം അധികമായി ലഭിക്കും. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതൽ സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി, തിരുവനന്തപുരം സർവീസുകൾ വർധിക്കും. ഇന്ത്യ ഉള്‍പ്പടെ …
സ്വന്തം ലേഖകൻ: രണ്ടാഴ്ചയ്ക്കുള്ളിൽ അബുദാബിയിലെ മുഴുവൻ വാണിജ്യ, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങളും പുനരാരംഭിക്കും. വകുപ്പുകളുമായി സംയോജിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിൽ നടപ്പാക്കിയിട്ടുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഫലമായി വൈറസ് വ്യാപനം വിജയകരമായി തടയാൻ സാധിച്ചു. നിലവിൽ എമിറേറ്റിൽ രേഖപ്പെടുത്തുന്ന രോഗബാധയിലും …
സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വരികയും അവരെ സ്നേഹത്തോടെ സമ്മാനങ്ങൾ നൽകി തിരിച്ചയക്കുകയും ചെയ്തതോടെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ ട്രെൻഡിംഗായി. കഹുട്ടയിലെ അബ്ബാസ്പൂർ തഹസിൽ ഗ്രാമത്തിലെ നിന്നുള്ള ലെയ്ബ സബെയർ (17), സന സബെയർ (13) എന്നിവരാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ ഭാഗത്ത് …