സ്വന്തം ലേഖകന്‍: മൃഗങ്ങളുടെ വിലപോലുമില്ലാത്ത ക്യാമ്പുകളില്‍ ക്രൂര പീഡനത്തിനു മുമ്പ് പ്രാര്‍ഥന, ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിമ അടിമയായിരുന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍. മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ക്രൂരതയാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ലൈംഗിക അടിമയായി കഴിഞ്ഞ യസീദി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഐഎസിന്റെ തടവറയില്‍ നിന്ന് രക്ഷപെട്ട 21 കാരിയായ യസീദി പെണ്‍കുട്ടി നാദിയ മുരാദിന് ക്രൂരമായ ദിനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ നടത്തിയ സല്‍ക്കാരത്തിനിടെ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി, സംഭവത്തില്‍ ഇസ്രയേലിന്റെ മാപ്പപേക്ഷ. ഇസ്രയേല്‍ നയതന്ത്രജ്ഞന്‍ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി ഉപയോഗിച്ച സംഭവം രാജ്യാന്തര പ്രശ്‌നമായി വളര്‍ന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ മാപ്പു പറഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം ഇസ്രയേല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടുക്കം രേഖപ്പെടുത്തിയ ഇസ്രയേല്‍ സ്ഥാനപതി സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: മനുഷ്യനെ ചൊവ്വയില്‍ ഇറക്കാന്‍ രണ്ടും കല്‍പ്പിച്ച് നാസ, ചെലവിനായി 363 കോടി രൂപ. മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ നാസക്ക് 363 കോടി രൂപ അനുവദിച്ചത്. ചൊവ്വയിലേക്ക് ആളുകളെ അയയ്ക്കുന്ന പേടകത്തിന്റെ നിര്‍മാണത്തിനാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവിടുക. 2018 നു മുമ്പ് പേടകത്തിനു രൂപം നല്‍കാനാകുമെന്നാണു …
സ്വന്തം ലേഖകന്‍: ഇന്ത്യാ ഇസ്രയേല്‍ സംയുക്ത സംരംഭമായ ബരാക്ക് 8 മിസൈല്‍ പരീക്ഷണം വന്‍ വിജയം. നാവിക സേനാ കപ്പലായ ഐ.എന്‍.എസ്. കൊല്‍ക്കത്തയില്‍ നിന്നായിരുന്നു വിക്ഷേപണം. ദീര്‍ഘദൂര ഭൂതല വ്യോമവേധ മിസൈലായ ബരാക്കിന് 70 കിലോമീറ്ററാണ് ദൂരപരിധി. വ്യോമപ്രതിരോധ രംഗത്ത് ബരാക്ക് 8 ന്റെ വിജയം നിര്‍ണായക വഴിത്തിരിവാണെന്ന് നാവിക സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിവേഗം …
സ്വന്തം ലേഖകന്‍: ഇറാനിലേക്ക് പറക്കുന്നതിനിടെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എലി, വിമാനം തിരികെ മുംബൈയില്‍ ഇറക്കി. 225 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ മുംബൈ, ലണ്ടന്‍ വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 7.30 ഓടെ മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനം ഇറാനിലെ ടെഹ്‌റാന് മുകളിലെത്തിയപ്പോഴാണ് കാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ എലിയുടെ സാന്നിദ്ധ്യം കണ്ടത്. പാന്‍ട്രിയുടെ അടുത്തുകൂടി എലി …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിസ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നു, ചിക്കാഗോ സര്‍വകലാശാലയില്‍ 20 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിയയച്ചു. വിസ പ്രശ്‌നം ഉന്നയിച്ചാണ് ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളായ 20 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിയയച്ചത്. ആന്ധ്രാപ്രദേശ്, തെലുങ്കാനാ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് വിസ റദ്ദാക്കി അമേരിക്ക നാട്ടിലേക്ക് അയച്ചത്. ഏവരും ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്. വിസ പ്രശ്‌നം …
സ്വന്തം ലേഖകന്‍: സൗദി എയര്‍ലൈന്‍സില്‍ ഇനി മുതല്‍ സുന്ദരികളായ ക്യാബിന്‍ ക്രൂ ജോലിക്കാരുണ്ടാകില്ല, സ്ത്രീകളെ ഒഴിവാക്കാന്‍ തീരുമാനം. സൗദി അറേബ്യയുടെ പ്രധാന വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ ഇനി സുന്ദരികളായ യുവതികള്‍ യാത്രക്കാരെ സ്വാഗതം ചെയ്യില്ല. ക്യാബിന്‍ ക്രൂവില്‍ ഇനി സ്ത്രീകളെ നിയമിക്കേണ്ടതില്ലെന്ന് വിമാനക്കമ്പനി തീരുമാനിച്ചതോടെയാണിത്. വിമാനത്തിനകത്ത് സൗദി സ്ത്രീകള്‍ ജോലിനോക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിലയിരുത്തല്‍. …
സ്വന്തം ലേഖകന്‍: ദില്‍വാലെ സംവിധായകന്‍ രോഹിത് ഷെട്ടി തിരുടാ തിരുടാ, ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ അടിച്ചുമാറ്റിയതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ചിത്രത്തിലെ പല രംഗങ്ങളും ഹോളിവുഡ് ചിത്രങ്ങളും, ടിവി പരസ്യങ്ങളും, ടിവി ഷോകളും കോപ്പിയടിച്ചതാണെന്നാണ് ചിലരുടെ ആരോപണം. ചിത്രത്തിലെ കോപ്പിയടി രംഗങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാകുകയും ചെയ്തു. ചിത്രത്തിലെ വരുണ്‍ ധവാന്റെ ആദ്യ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്. നോവലിസ്റ്റ്, കവി, വിമര്‍ശകന്‍, തത്വ ചിന്തകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനാണ് രഖുവീര്‍ ചൗധരി. ഗുജറാത്ത് സര്‍വകലാശാലയില്‍ ഏറെക്കാലം അധ്യാപകനായിരുന്നു. 1977 ല്‍ ചൗധരിയുടെ ‘ഉപര്‍വസ്’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. സന്ദേഷ്, ജന്മഭൂമി, നീരീക്ഷക, ദിവ്യ ഭാസ്‌കര്‍ …
സ്വന്തം ലേഖകന്‍: മുസാഫര്‍ നഗറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് വെടിവെപ്പില്‍, വെടിയേറ്റ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. സ്‌കൂളില്‍ വച്ച് സഹപാഠികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ട്യൂഷന്‍ ക്ലാസ്സില്‍ വെച്ച് വെടിവെപ്പില്‍ അവസാനിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥി അക്ഷയ് ഷര്‍മ്മയ്ക്കാണ് (17) സഹപാഠിയുടെ വെടിയേറ്റത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഗുരുതരാവസ്ഥയിലുള്ള അക്ഷയ്. സഹപാഠിയെ വെടിവെച്ച ത്യാഗി …