1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2015

സ്വന്തം ലേഖകന്‍: ഇറാനിലേക്ക് പറക്കുന്നതിനിടെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എലി, വിമാനം തിരികെ മുംബൈയില്‍ ഇറക്കി. 225 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ മുംബൈ, ലണ്ടന്‍ വിമാനമാണ് തിരിച്ചിറക്കിയത്.

രാവിലെ 7.30 ഓടെ മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനം ഇറാനിലെ ടെഹ്‌റാന് മുകളിലെത്തിയപ്പോഴാണ് കാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ എലിയുടെ സാന്നിദ്ധ്യം കണ്ടത്. പാന്‍ട്രിയുടെ അടുത്തുകൂടി എലി പായുന്നത് കണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം പൈലറ്റ് മുംബയ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനെ ബന്ധപ്പെടുകയും വിമാനം തിരികെ പറപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇറാന്‍ വ്യോമമേഖലയിലായിരുന്ന വിമാനം തിരികെ മുംബൈയില്‍ എത്തിച്ചു. 1.30 ഓടെ ലാന്‍ഡ് ചെയ്ത വിമാനം പുകച്ച് എലിയെ പുറത്തെത്തിക്കുകയായിരുന്നു. യാത്രക്കാരെല്ലാവരെയും മറ്റൊരു വിമാനത്തില്‍ അയച്ച എയര്‍ ഇന്ത്യ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.