സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് വിദഗ്ധ സമിതി, കേരളത്തിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. പുതിയ ഡാം പണിയുന്നതിന് അനുവാദം നല്‍കാനാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി രേഖാമൂലം കേരളത്തെ അറിയിച്ചു. അതേസമയം, തീവ്രവാദ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി ഇന്നു …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുനിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ പിടിയില്‍. മുംബൈ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകനെയാണ് ഡല്‍ഹി പോലീസ് വലവിരിച്ചു പിടിച്ചത്. വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമനോട് അനുഭാവം പ്രകടിപ്പിച്ച് ഫേസ്ബുക്ക് അക്കൗണ്ടില്‍ ലേഖനം എഴുതിയ ഇയാള്‍ ഏതാനും ദിവസങ്ങളായി …
സ്വന്തം ലേഖകന്‍: സഹോദരനെ തൂക്കിക്കൊന്നതിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്റെ ഭീഷണി. യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിവസം ടൈഗര്‍ മേമന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 3 മിനിറ്റോളം നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണം അന്വേഷണ സംഘം പരിശോധിച്ചതായതാണ് സൂചന. ഏറെ നാളുകള്‍ക്കു ശേഷമാണ് …
സ്വന്തം ലേഖകന്‍: പുതിയ സൂയസ് കനാല്‍ ഗതഗതത്തിന് തുറന്നു കൊടുത്തു, ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ കപ്പല്‍ യാത്ര സുഗമമാകും. പഴയ പാതക്ക് സമാന്തരമായി പുതിയ പാത വന്നതോടെ സൂയസ് കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ കപ്പലുകള്‍ക്ക് സര്‍വ്വീസ് നടത്താനാകും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് പുതിയ സൂയസ് കനാല്‍ …
സ്വന്തം ലേഖകന്‍: അബ്ദുള്‍ കലാമിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ അനുയായികള്‍ തമ്മില്‍ പോര്. മുന്‍ രാഷ്ട്രപതി അന്തരിച്ച് ഒരാഴ്ച്ച കഴിയും മുമ്പാണ് അദ്ദേഹത്തിന്റെ സഹചാരികള്‍ക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. മരണ സമയത്ത് ഡോ. കലാമിന്റെ കൂടെയുണ്ടായിരുന്ന ശ്രീജന്‍പാല്‍ സിംഗാണ് വിവാദത്തിന് തുടക്കമിട്ടത്. അക്കാദമിക കാര്യങ്ങളില്‍ കലാമുമായി സ്വകാര്യബന്ധമുണ്ടായിരുന്ന ശ്രീജന്‍പാല്‍ സിംഗ് പ്രസ്താവനകള്‍ നടത്തുകയും കലാമിന്റെ …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ വീണ്ടും ശവപ്പറമ്പായി, ലിബിയന്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മറിഞ്ഞ് നൂറിലധികം ആളുകള്‍ മരിച്ചു. ലിബിയയില്‍ നിന്ന് മധ്യധരണ്യാഴി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളുമായി പോയ മത്സ്യ ബന്ധന ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ കീഴ്‌മേല്‍ മറിഞ്ഞത്. 600 ഓളം ആളുകള്‍ ഉണ്ടായിരുന്ന ബോട്ടിലെ 400 പേരെ രക്ഷിച്ചതായും 25 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഐക്യരാഷ്ട്ര സഭയുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇനി 4ജി വാഴും കാലം, എയര്‍ടെല്‍ പുതിയ രാജ്യവ്യാപക സേവനവുമായി വരുന്നു. രാജ്യത്തെ 296 പട്ടണങ്ങളില്‍ 4ജി സര്‍വീസ് ആരംഭിക്കുന്നുവെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം ആരംഭിച്ച ടെലകോം കമ്പനിയാണ് എയര്‍ടെല്‍. 2012 ഏപ്രിലില്‍ കൊല്‍ക്കത്തയിലായിരുന്നു അത്. പിന്നീട് ചില തിരഞ്ഞെടുത്ത നഗരങ്ങളിലും ഈ സേവനം തുടങ്ങിയിരുന്നു. ‘ഇനി, …
സ്വന്തം ലേഖകന്‍: ജമ്മുവില്‍ പിടിയിലായ ഭീകരന്‍ പാക് പൗരനാണെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചു. ജമ്മുവിലെ ഉധംപുരില്‍ പിടിയിലായ ഭീകരന്‍ മുഹമ്മദ് നവേദ് തങ്ങളുടെ പൗരനല്ലെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും വിദേശകാര്യ വക്താവ് ക്വാസി ഖലീലുള്ള കുറ്റപ്പെടുത്തി. ഏതെങ്കിലും പാക് പൗരന്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ തെളിവുനല്‍കണമെന്നും പാക് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. നാഷണല്‍ ഡേറ്റാബേസ് …
സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അബുദാബിയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനായിരുന്ന ഗുരുവായൂര്‍ സ്വദേശി ഷിനോജ് ശ്രീധരന്‍ മദീനത് സായിദ് ആശുപത്രിയില്‍ വച്ച് 2012 ജനുവരി 31നാണ് മരിച്ചത്. കമ്പനി വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുടെ …
സ്വന്തം ലേഖകന്‍: കണ്ണു ചുവക്കണ്, പല്ലുകടിക്കണ്, മുഷ്ടി ചുരുട്ടണ്, മൈതാനത്തിലെ മെസിയുടെ കലിപ്പ് വീഡിയോ വൈറലാകുന്നു. സൂപ്പര്‍താരം ലയണല്‍ മെസി എതിര്‍ ടീമിലെ താരവുമായി ഉടക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്. സീരി എയിലെ മുന്‍നിര ടീമായ എ.എസ്. റോമയും ബാര്‍സിലോനയും തമ്മില്‍ ബാര്‍സയുടെ ഹോം മൈതാനമായ ന്യൂകാംപില്‍ ഇന്നലെ നടന്ന സൗഹൃദ മല്‍സരത്തിനിടയിലാണ് സംഭവം. …