സ്വന്തം ലേഖകന്‍: തീര്‍ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്, വൈദികന്റെ പേരില്‍ കേസ്. തീര്‍ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന ആരോപണത്തില്‍ കഴക്കൂട്ടം സെന്റ്.ജോസഫ്‌സ് പള്ളി മുന്‍ വികാരി ഫാ. സ്റ്റാനിസ്ലസ് തീസ്മസിനെതിരെ കേസെടുത്തു. വൈദികനൊപ്പം മറ്റ് 8 പേരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസാണ് കേസെടുത്തത്. കഴക്കൂട്ടം സെന്റ്.ജോസഫ്‌സ് പള്ളി മുന്‍ വികാരി …
സ്വന്തം ലേഖകന്‍: പ്രമുഖ ജപ്പാന്‍ കമ്പനിയായ സോണി കോര്‍പ്പറേഷന്‍ ഇന്ത്യയിലേക്ക്, ആദ്യ പ്ലാന്റ് ചെന്നൈയില്‍. ഒരു ദശാബ്ദത്തിനു ശേഷമാണ് സോണി കോര്‍പ്പറേഷന്‍ രാജ്യത്ത് ഉത്പാദനം തുടങ്ങുന്നത്. ചെന്നൈയ്ക്കടുത്തുള്ള ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ സോണിയുടെ പ്രശസ്തമായ ബ്രാവിയ മോഡല്‍ ടെലിവിഷനുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകളും കമ്പനി തേടുന്നുണ്ടെന്ന് സോണി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ കെനിചിരോ …
സ്വന്തം ലേഖകന്‍: ലോക്‌സഭ ബഹളമയം, മലയാളി എംപിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് സസ്‌പെന്‍ഷന്‍. പ്ലക്കാര്‍ഡുയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനണ് 25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ചുദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍, കെ.സി. വേണുഗോപാല്‍ എന്നിവരും ഉള്‍പ്പെടും. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് …
സ്വന്തം ലേഖകന്‍: പ്രൊഫൈല്‍ ടാഗിംഗ് സൗകര്യവുമായി ഫേസ്ബുക്ക് വരുന്നു, ലക്ഷ്യം ലിങ്ക്ഡ് ഇന്‍ നെറ്റ്‌വര്‍ക്ക്. അംഗങ്ങള്‍ നല്‍കുന്ന സ്വന്തം വിശദാംശങ്ങള്‍ക്കു പുറമേ, അംഗങ്ങളെക്കുറിച്ച് പ്രത്യേക ടാഗുകളിലുടെ സ്വന്തമായോ സുഹൃത്തുക്കള്‍ക്കോ വിവരങ്ങളും വിശേഷണങ്ങളും ചേര്‍ക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ബഹുമുഖ പ്രതിഭകളെ ശരിയായി വിശേഷിപ്പിക്കാന്‍ ഈ സേവനം ഉപകാരപ്രദമാകും. ഉദാഹരണത്തിന് സാമൂഹ്യപ്രവര്‍ത്തകനായ ഒരാള്‍ നല്ലൊരു പാട്ടുകാരന്‍ കൂടിയാണെങ്കില്‍ …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ അനധികൃത താമസക്കാരെ പിടിക്കാന്‍ മിന്നല്‍ പരിസോധന. പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ. കുടുംബങ്ങള്‍ക്കുള്ള താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെയാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ഇത്തരത്തില്‍ പിടിക്കപെടുന്നവര്‍ക്ക് വന്‍ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനയില്‍ 183 കെട്ടിടങ്ങളില്‍ നിന്ന് മുഴുവന്‍ ബാച്ചിലേഴ്‌സിനെയും ഒഴിപ്പിച്ചിരുനു.ഇത്തരത്തില്‍ …
സ്വന്തം ലേഖകന്‍: തീവ്രവാദത്തിന് എതിരെ ജിസിസി രാഷ്ട്രങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇറാന്‍ ആണവകരാര്‍ വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ദോഹയില്‍ ജി.സി.സി രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ജോണ്‍ കെറി പറഞ്ഞു. ഇറാന്‍ ആണവ കരാറിനെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തിരുന്നുവെങ്കിലും കരാര്‍ ഗള്‍ഫ് മേഖലക്ക് …
സ്വന്തം ലേഖകന്‍: ഇസ്!ലാമിക് സ്റ്റേറ്റില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും സജീവമാണെന്ന് റിപ്പോര്‍ട്ട്. എട്ടു മാസം മുന്‍പു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇക്കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്യമായി അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിജിപിമാരുടെ ഉന്നതതല യോഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഒരു മലയാള പത്രത്തില്‍ പാലക്കാട് ജില്ലയിലാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനായി ജോലി …
സ്വന്തം ലേഖകന്‍: നാഗാലാന്റില്‍ സമാധാനം പരക്കുന്നു, കേന്ദ്രസര്‍ക്കാരും കലാപകാരികളും കരാറില്‍ ഒപ്പിട്ടു. ആറ് ദശാബ്ദക്കാലത്തെ തീവ്രവാദ ഭീഷണിക്കാണ് ഇതോടെ അറുതിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ജനറല്‍ സെക്രട്ടറി ടി. മുയ് വയും സംയുക്തമായാണ് പത്രസമ്മേളനത്തില്‍ സമാധാന ഉടമ്പടിയിലെത്തിയ വിവരം പ്രഖ്യാപിച്ചത്. ”ഞങ്ങള്‍ ദൈവത്തിന് നന്ദി …
സ്വന്തം ലേഖകന്‍: പാലക്കാട് ഐഐടി പ്രവര്‍ത്തനം തുടങ്ങി, 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ത്ഥികള്‍. ഡല്‍ഹിയില്‍നിന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നു. ഇന്‍ഫോസിസ് സഹസ്ഥാപകനും വ്യവസായസംരംഭകനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ പ്രചോദന പ്രഭാഷണത്തോടെയാണ് ക്ലാസുകളുടെ ആരംഭം. പ്രശസ്ത വ്യവസായ സംരംഭകരായ ചെന്നൈ ഐ.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ഥികള്‍, ചെന്നൈ ഐ.ഐ.ടി. ഡയറക്ടര്‍, …
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് ശുദ്ധീകരണം, നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചത് 857 പോണ്‍ സൈറ്റുകള്‍. ടെലികോം ഓപ്പറേറ്റര്‍മാരോടും ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാന്‍ നിര്‍ദേശിച്ച 857 അശ്ലീല സൈറ്റുകളുടെ പട്ടിക പുറത്തായി. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങള്‍ ഫലപ്രദമായി …