1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നയതന്ത്ര ബന്ധത്തില്‍ നാഴികക്കല്ലായി ലഡാക്കില്‍ ഇന്ത്യാ, ചൈനാ, കൂടിക്കാഴ്ച
നയതന്ത്ര ബന്ധത്തില്‍ നാഴികക്കല്ലായി ലഡാക്കില്‍ ഇന്ത്യാ, ചൈനാ, കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: നയതന്ത്ര ബന്ധത്തില്‍ നാഴികക്കല്ലായി ലഡാക്കില്‍ ഇന്ത്യാ, ചൈനാ, കൂടിക്കാഴ്ച. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ അതിര്‍ത്തിതല കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യാ, ചൈനാ ബന്ധത്തില്‍ നാഴികക്കല്ലായ കൂടിക്കാഴ്ച നടന്നത് തര്‍ക്കപ്രദേശമായ ദൗലത് ബെഗ് ഓള്‍ഡിയില്‍ വച്ചാണ്. കിഴക്കന്‍ ലഡാക്ക് മേഖലയിലുള്‍പ്പെട്ട ഇവിടെവച്ചാണ് 2013 ല്‍ ഇരു സൈനിക വിഭാഗങ്ങളും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്. …
സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
സ്വന്തം ലേഖകന്‍: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. എന്നാല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഹജ്ജ് ഉംറ തീര്‍ത്ഥാടകരെ ഒഴിവാക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ അറിയിച്ചു. ഇത് കൂടാതെ സര്‍ക്കാറിന്റെ അതിഥികളെയും നയതന്തൃജ്ഞരേയും അന്താരാഷ്ട്ര സംഘടനകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരേയും ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ …
ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ അധ്യാപകരുടെ മോചനം അനിശ്ചിതത്വത്തില്‍
ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ അധ്യാപകരുടെ മോചനം അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ അധ്യാപകരുടെ മോചനം അനിശ്ചിതത്വത്തില്‍. ലിബിയയിലെ സിര്‍തെയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ട് അധ്യാപകരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചില്ല. ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍നിന്ന് നാല് അധ്യാപകരെ ബന്ദികളാക്കിയ വാര്‍ത്ത വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ കര്‍ണാടകക്കാരായ രണ്ട് അധ്യാപകരെ അവര്‍ മോചിപ്പിച്ചിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ …
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഇസ്ലാമിക് സ്റ്റേറ്റ് അന്തിമ യുദ്ധത്തിനായി ഇന്ത്യയെ ലക്ഷ്യംവെക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ആഭ്യന്തര സുരക്ഷിതത്വത്തിനുനേരെ ഉയരുന്ന ഭീഷണികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രാലയം കേരളമടക്കം 12 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ഡി.ജി.പി.മാരും ഇന്‍ലിജന്‍സിന്റെ ചുമതലയുള്ള എ.ഡി.ജി.പിമാരും ഉള്‍പ്പെടുന്ന യോഗം വിളിച്ചിരുന്നു. കടല്‍മാര്‍ഗമുള്ള തീവ്രവാദി നീക്കങ്ങള്‍ …
ഇന്ത്യയും ബംഗ്ലദേശും തര്‍ക്ക പ്രദേശങ്ങള്‍ പരസ്പരം കൈമാറി
ഇന്ത്യയും ബംഗ്ലദേശും തര്‍ക്ക പ്രദേശങ്ങള്‍ പരസ്പരം കൈമാറി
സ്വന്തം ലേഖകന്‍: ഇന്ത്യയും ബംഗ്ലദേശം തര്‍ക്ക പ്രദേശങ്ങള്‍ പരസ്പരം കൈമാറി. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും അതിര്‍ത്തിക്കുള്ളില്‍ കയറിക്കിടന്ന ഭൂപ്രദേശങ്ങളും ജനവാസമേഖലകളുമാണ് കൈമാറിയത്. ഇതോടെ 1947 ല്‍ തുടങ്ങിയ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അവസാനമാകുകയാണ്. ഒപ്പം അമ്പതിനായിരത്തോളം പേരുടെ മാതൃരാജ്യമെന്ന സ്വപ്നവും സഫലാമയി. ആകെ 17,160 ഏക്കറാണ് ഇന്ത്യ ബംഗ്ലദേശിന് കൈമാറിയത്. 7110 ഏക്കര്‍ ബംഗ്ലദേശ് ഇന്ത്യയ്ക്കു വിട്ടുനല്‍കി. …
പ്രവാസി വോട്ട്, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടപ്പിലാക്കാനുള്ള ചെയ്യാനുള്ള സാധ്യത മങ്ങുന്നു
പ്രവാസി വോട്ട്, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടപ്പിലാക്കാനുള്ള ചെയ്യാനുള്ള സാധ്യത മങ്ങുന്നു
സ്വന്തം ലേഖകന്‍:പ്രവാസി വോട്ട്, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള സാധ്യത മങ്ങുന്നു. പ്രവാസിവോട്ട് നടപ്പാക്കാനുള്ള നിയമഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തിലോ ഡിസംബറിലെ ശൈത്യകാല സമ്മേളനത്തിലോ പാസ്സാകാന്‍ ഇന്നത്തെനിലയില്‍ സാധ്യതയില്ലാത്തതാണ് തിരിച്ചടിയായത്. പ്രവാസിവോട്ടിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യാനുള്ള ബില്ല് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹര്‍ജിയിലും തീര്‍പ്പായിട്ടില്ല. കേസ് ഈ മാസം അവസാനം …
മേലധികാരിക്ക് കീഴ്ജീവനക്കാരന്‍ ചായയില്‍ പണികൊടുത്തു, രാജിക്കത്ത് വൈറലാകുന്നു
മേലധികാരിക്ക് കീഴ്ജീവനക്കാരന്‍ ചായയില്‍ പണികൊടുത്തു, രാജിക്കത്ത് വൈറലാകുന്നു
സ്വന്തം ലേഖകന്‍: മേലധികാരിക്ക് കീഴ്ജീവനക്കാരന്‍ കാപ്പിയില്‍ പണികൊടുത്ത്, രാജിക്കത്ത് വൈറലാകുന്നു. മേലധികാരിയുടെ ശല്യം സഹിക്കാനാവാതെ ഒരു ദിവസം സ്ഥാപനത്തില്‍ നിന്നും ഇറങ്ങി പോയ കീഴ്ജീവനക്കാരന്‍ അധികാരിക്ക് എഴുതിയൊട്ടിച്ച രാജിക്കത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ റെഡിറ്റിലാണ് സ്റ്റിക് നോട്ടില്‍ എഴുതി ഒട്ടിച്ച ഈ കത്ത് ആദ്യം പ്രത്യക്ഷപ്പെറ്റത്ത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇത് …
യുഎഇ എണ്ണ ഉത്പാദന മേഖലയില്‍ കൂട്ടപിരിച്ചു വിടലെന്ന് റിപ്പോര്‍ട്ട്
യുഎഇ എണ്ണ ഉത്പാദന മേഖലയില്‍ കൂട്ടപിരിച്ചു വിടലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യുഎഇ എണ്ണ ഉത്പാദന മേഖലയില്‍ കൂട്ടപിരിച്ചു വിടലെന്ന് റിപ്പോര്‍ട്ട്. എണ്ണ കമ്പനികളുടെ പ്രവര്‍ത്തന ചിലവ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത്. ഖത്തറിനു പിന്നാലെ യുഎഇയും എണ്ണ ഉദ്പാദന മേഖലയില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടു തുടങ്ങിയതോടെ ഗള്‍ഫ് മേഖലയിലെ തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കും, …
യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പോസ്റ്റ്, കിസ് ഓഫ് ലൗവിന്റെ പേജ് ഫേസ്ബുക്ക് മുക്കി
യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പോസ്റ്റ്, കിസ് ഓഫ് ലൗവിന്റെ പേജ് ഫേസ്ബുക്ക് മുക്കി
സ്വന്തം ലേഖകന്‍: യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പോസ്റ്റ്, കിസ് ഓഫ് ലൗവിന്റെ ഫേസ്ബുക്ക് പേജ് ഫേസ്ബുക്ക് മുക്കി. യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട ചിത്രം പോസ്‌റ് ചെയ്തതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പേജ് ഡിലിറ്റ് ചെയ്തതെന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വിശദീകരണം തേടാതെ ഏകപക്ഷീയമായി പേജ് ഡിലിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. മായ്ച്ചുകളഞ്ഞ …
ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ വിട്ടയച്ചു
ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ വിട്ടയച്ചു
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ വിട്ടയച്ചു. ട്രിപ്പോളി സിര്‍ത്ത് സര്‍വകലാശാലയിലെ ജീവനക്കാരായ കര്‍ണാടക സ്വദേശികളെയാണു വിട്ടയച്ചത്. ലക്ഷ്മികാന്ത്, വിജയകുമാര്‍ എന്നിവരെയാണു മോചിപ്പിച്ചതെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നാലു പേരെയാണു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ഇന്നലെയാണ് നാല് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് …