1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബ്രഹാം ഉടമ്പടി: യു.എ.ഇയും ​​ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറി​ന്റെ ഉള്ളടക്കം പുറത്ത്
അബ്രഹാം ഉടമ്പടി: യു.എ.ഇയും ​​ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറി​ന്റെ ഉള്ളടക്കം പുറത്ത്
സ്വന്തം ലേഖകൻ: യു.എ.ഇയും ​​ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറി​െൻറ ഉള്ളടക്കം പുറത്തുവിട്ടു. ‘അബ്രഹാം ഉടമ്പടി’ എന്നു​ പേരിട്ട കരാറിൽ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ്​ പ്രാധാന്യമെന്നു​ പറയുന്നു.തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്​കരിക്കും. ഇക്കാര്യത്തിൽ യു.എസുമായി ചേർന്ന്​ പ്രവർത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കൾ​ക്കുമെതിരെ പ്രതിരോധിക്കുന്നതിന്​ സഹകരിക്കും. ഇരു രാജ്യങ്ങളിലും എംബസികൾ സ്​ഥാപിക്കും. ആരോഗ്യം, വ്യോമയാനം, പരിസ്​ഥിതി, ഊർജം …
ജർമനിയിൽ അംഗല മെർക്കലിന്റെ പിൻഗാമിയ്ക്കായുള്ള പോര് മുറുകുന്നു
ജർമനിയിൽ അംഗല മെർക്കലിന്റെ പിൻഗാമിയ്ക്കായുള്ള പോര് മുറുകുന്നു
സ്വന്തം ലേഖകൻ: അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന ജർമൻ പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ അംഗല മെർക്കലിന്റെ പിൻഗാമിയാകാൻ രണ്ട് പ്രമുഖ മുഖ്യമന്ത്രിമാർ അങ്കം കുറിച്ചതായി റിപ്പോർട്ട്. നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാന മുഖ്യമന്ത്രി അർമിൻ ലാഷ്റ്റും (59) ബയേൺ മുഖ്യമന്ത്രി മാർക്കസ് സോഡറും (53) മാണ് രംഗത്ത്. മുഖ്യമന്ത്രിമാർ എന്ന് നിലയിൽ ഇരുവരും നടത്തുന്ന പ്രകടനങ്ങളാണ് ജനം ഇപ്പോൾ …
യുഎഇയിൽ ഐപി‌എൽ കൌണ്ട്‌ഡൌൺ തുടങ്ങി; അണിഞ്ഞൊരുങ്ങി സ്​റ്റേഡിയങ്ങൾ
യുഎഇയിൽ ഐപി‌എൽ കൌണ്ട്‌ഡൌൺ തുടങ്ങി; അണിഞ്ഞൊരുങ്ങി സ്​റ്റേഡിയങ്ങൾ
സ്വന്തം ലേഖകൻ: ഐപി‌എല്ലിനെ വരവേൽക്കാൻ സുസജ്ജമായിരിക്കുകയാണ്​ യു.എ.ഇയിലെ മൂന്ന്​ സ്​റ്റേഡിയങ്ങളും. ഗാലറിയിലേക്ക്​ കാണികൾ എത്ത​ില്ലെങ്കിലും സ്​റ്റേഡിയത്തി​െൻറ എല്ലാ മേഖലകളിലും കാണികളെ വരവേൽക്കാൻ എന്ന രീതിയിൽ തന്നെയാണ്​ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്​. വെളിച്ചം വിതറിനിൽക്കുന്ന അബൂദബി ശൈഖ്​ സായിദ്​ ക്രിക്കറ്റ്​ സ്​റ്റേഡിയം, ദുബൈ ഇൻറർനാഷനൽ സ്​റ്റേഡിയം എന്നിവയുടെ ചിത്രങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജെയ്​ ഷാ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തു. …
സൌദിയിൽ കുടുങ്ങിയ വിദേശികൾ മടങ്ങുന്നു; ഇന്ത്യയിലേക്ക് പ്രത്യേക സർവീസ്
സൌദിയിൽ കുടുങ്ങിയ വിദേശികൾ മടങ്ങുന്നു; ഇന്ത്യയിലേക്ക് പ്രത്യേക സർവീസ്
സ്വന്തം ലേഖകൻ: രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ സൌദിയിൽ കുടുങ്ങിയ വിദേശികളുടെ തിരിച്ചുപോക്ക് വർധിച്ചു. വീസ കാലാവധി കഴിഞ്ഞും മറ്റും സൌദിയിൽ തങ്ങുന്നവർക്കും നിയമവിധേയമായി തിരിച്ചുപോകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൌദിയിലേക്കു വരുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇവർക്ക് കൊവിഡ് മാനദണ്ഡമനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 3 ദിവസം ക്വാറന്റീനിൽ കഴിയുകയും …
ട്രാൻസിറ്റ് യാത്രക്കാർക്കായി ഫൈവ് സ്റ്റാർ വിശ്രമമൊരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ട്രാൻസിറ്റ് യാത്രക്കാർക്കായി ഫൈവ് സ്റ്റാർ വിശ്രമമൊരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
സ്വന്തം ലേഖകൻ: കൊവി​ഡ്-19 കാ​ല​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വി​ശ്ര​മി​ക്കാ​നും വി​മാ​നം കാ​ത്തി​രി​ക്കു​ന്ന സ​മ​യം ബ​ഹ​ള​ത്തി​ൽ​നി​ന്നും മാ​റി വി​​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ. ആ​ഗ്ര​ഹം സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ് ദോ​ഹ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക ‘പ​ഞ്ച​ന​ക്ഷ​ത്ര’ ഉ​റ​ക്ക​റ​ക​ൾ. ലോ​ഞ്ച് സേ​വ​ന​ദാ​താ​ക്ക​ളി​ൽ ലോ​ക​പ്ര​ശ​സ്​​ത​രാ​യ എ​യ​ർ​പോ​ർ​ട്ട് ഡ​യ​മ​ൻ​ഷ​ൻ​സ്​ ആ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​റ​ക്ക​റ​ക​ൾ​ക്ക് പി​ന്നി​ൽ. മി​ഡി​ലീ​സ്​​റ്റി​ലെ എ​യ​ർ​പോ​ർ​ട്ട് ഡ​യ​മ​ൻ​ഷ​ൻ​സിെൻറ പ്ര​ഥ​മ പ്രീ​മി​യം ലോ​ഞ്ച് …
യുഇഎയിലേക്ക് പോകുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒറിജിനൽ കരുതണം: എയർ ഇന്ത്യ
യുഇഎയിലേക്ക് പോകുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒറിജിനൽ കരുതണം: എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ യു.എ.ഇയിലേക്ക്​ യാത്രചെയ്യുന്നവർ കൊവിഡ്​ പരിശോധന ഫലത്തി​െൻറ ഒറിജിനൽ തന്നെ ഹാജരാക്കണമെന്ന്​ എയർ ഇന്ത്യ. എയർലൈനി​െൻറ ​േബ്ലാഗിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലാണ്​ ഇക്കാര്യം പറയുന്നത്​.പരിശോധന ഫലത്തി​െൻറ ഫോ​ട്ടോകോപ്പികൾ സ്വീകരിക്കില്ല. കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും സ്വീകരിക്കില്ല. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​, പ്യൂവർ ഹെൽത്ത്​, മൈക്രോ ഹെൽത്ത്​ എന്നിവയുടെ അക്രഡിറ്റഡ്​ ലാബുകളിൽനിന്നുള്ള പരിശോധന ഫലമാണ്​ …
ഹെപ്പാരന്‍ സള്‍ഫേറ്റ്; കൊറോണ വൈറസിന്റെ ചാരനെ തിരിച്ചറിഞ്ഞ് ഗവേഷകർ
ഹെപ്പാരന്‍ സള്‍ഫേറ്റ്; കൊറോണ വൈറസിന്റെ ചാരനെ തിരിച്ചറിഞ്ഞ് ഗവേഷകർ
സ്വന്തം ലേഖകൻ: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ കയറിക്കൂടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തത്തിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹെപ്പാരന്‍ സള്‍ഫേറ്റ് എന്നറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തമാണ് കൊവിഡുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് ഗവേകര്‍ പറയുന്നു. കൊവിഡ് ചികിത്സയിലും കൊവിഡ് പ്രതിരോധത്തിലും ഈ കണ്ടെത്തല്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കോശങ്ങള്‍ക്ക് മുകളില്‍ കാണപ്പെടുന്ന എ.സി.ഇ.2 എന്ന് …
“ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല,” പാർലമെന്റിൽ രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം
“ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല,” പാർലമെന്റിൽ  രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: പട്രോളിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളക്കാരെ …
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ്; സമ്പർക്ക വ്യാപന നിരക്കിൽ വർധനവ്
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ്; സമ്പർക്ക വ്യാപന നിരക്കിൽ വർധനവ്
സ്വന്തം ലേഖകൻ: ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷം; കൂടുതൽ സ്ഥലങ്ങൾ ലോക്ക്ഡൌൺ ഭീഷണിയിൽ
ബ്രിട്ടനിൽ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷം; കൂടുതൽ സ്ഥലങ്ങൾ ലോക്ക്ഡൌൺ ഭീഷണിയിൽ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കും ഉയർന്നത് ആശങ്ക കൂട്ടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,105 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതോടെ രാജ്യ വ്യാപകമായുള്ള ടെസ്റ്റിംങും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. …