സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷം: ബർമിംഗ്ഹാമിൽ കൂടുതൽ നിയന്ത്രണങ്ങൾ. വെസ്റ്റ് മിഡ്‌ലാന്റിലെ സാൻഡ്‌വെല്ലിനും സോളിഹളിനും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും. ഇംഗ്ലണ്ടിൽ ആറിലധികം ആളുകളുടെ സാമൂഹിക കൂടിച്ചേരലുകൾ നിയമ വിരുദ്ധമാക്കിയ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിലായതിന് തൊട്ടുപിന്നാലെയാണ് ബർമിംഗ്‌ഹാമും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നത്. ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ എന്നിവിടങ്ങളിൽ ഒരു സപ്പോർട്ട് ബബിൾ ഒഴികെ വീടിനകത്തോ …
സ്വന്തം ലേഖകൻ: പാകിസ്താനില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് സ്ത്രീയെ രണ്ടു പേര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പാകിസ്താനില്‍ പ്രതിഷേധം ശക്തമാവുന്നു. ഇതിനിടയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ കെമിക്കല്‍ കാസ്‌ട്രേഷന്‍ ചെയ്യുന്നത് പരിഗണനയിലുണ്ടെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരിക്കുന്നത്. ഒരാളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കുന്നതിനായാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍ പ്രയോഗിക്കുക. ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണത്തില്‍ നിന്നും വ്യത്യസ്തമാണിത്. ക്രൂരമായ ബലാംത്സംഗക്കേസുകളിലെ കുറ്റക്കാരെ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം. ഇന്ത്യ പട്ടികയിൽ തുടരുന്നത് പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ്. 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിംഗപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയുമാണ് ചെയ്തത്. ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെൽഅവീവിൽ നിന്നും തിങ്കളാഴ്ച വാഷിങ്ടനിൽ എത്തി. യുഎഇയുമായും ബഹ്‌റൈനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിങ്ടനിൽ എത്തിയിരിക്കുന്നത് .സെപ്റ്റംബർ 15 ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎഇ, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും. ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ കഴിഞ്ഞതായി ക്യാബിനറ്റ് …
സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. യോഷിഹിതെ സുഗോയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് …
സ്വന്തം ലേഖകൻ: സന്ദര്‍ശക വീസയ്ക്ക് യുഎഇ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ യുഎഇ സന്ദര്‍ശക വീസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്സൈറ്റിലൂടെ അറിയിച്ചു. യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ …
സ്വന്തം ലേഖകൻ: കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കിയുള്ള പുതിയ തരം കൊവിഡ്് പരിശോധന ഖത്തർ നടപ്പാക്കുന്നു. ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന ആദ്യരാജ്യങ്ങളിൽ ഇതോടെ ഖത്തറും ഉൾപ്പെടുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവം എടുത്തുള്ള പരിശോധനയാണ് നടക്കുന്നത്. ഇതിനു പകരം പരിശോധന ആവശ്യമായ കുട്ടികളുടെ ഉമിനീർ എടുത്താണ് കൊവിഡ് പരിശോധന നടത്തുക. അസ്വസ്ഥത പൂർണമായും …
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കുള്ള വിലക്ക് സെപ്റ്റംബർ 15 മുതൽ ഭാഗികമായി നീക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതോടെ സൌദിയിലെ വിമാനത്താവളങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ സ്വീകരിക്കാൻ ഒരുക്കം തുടങ്ങി. കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിരിക്കും മടങ്ങിവരുന്നവരെ വിമാനത്താവളത്തിൽ സ്വീകരിക്കുക. കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർ …
സ്വന്തം ലേഖകൻ: യാത്രാപദ്ധതികൾ മാറുകയാണെങ്കിൽ ബുക്കിങ് സൗജന്യമായി ഭേദഗതി ചെയ്യാനുള്ള സൗകര്യത്തോടെ വിദ്യാർഥികൾക്ക് പുത്തൻ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്. വിദ്യാർഥികളെ യാത്രകൾക്ക് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളെ കൂടുതൽ തവണ സന്ദർശിക്കുന്നതിനുമായാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. STUDENT എന്ന പ്രൊമോഷണൽ കോഡ് ഉപയോഗിച്ച് ഇക്കോണമി ക്ലാസ് നിരക്കിൽ 10 ശതമാനവും ബിസിനസ് ക്ലാസിൽ അഞ്ചു ശതമാനവുമാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികൂടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഡല്‍ഹി-വാരണാസി(865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍(753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ്(886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍(435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത് സര്‍(459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റര്‍), വാരണാസി-ഹൗറ(760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ …