1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2020

സ്വന്തം ലേഖകൻ: യാത്രാപദ്ധതികൾ മാറുകയാണെങ്കിൽ ബുക്കിങ് സൗജന്യമായി ഭേദഗതി ചെയ്യാനുള്ള സൗകര്യത്തോടെ വിദ്യാർഥികൾക്ക് പുത്തൻ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്. വിദ്യാർഥികളെ യാത്രകൾക്ക് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളെ കൂടുതൽ തവണ സന്ദർശിക്കുന്നതിനുമായാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

STUDENT എന്ന പ്രൊമോഷണൽ കോഡ് ഉപയോഗിച്ച് ഇക്കോണമി ക്ലാസ് നിരക്കിൽ 10 ശതമാനവും ബിസിനസ് ക്ലാസിൽ അഞ്ചു ശതമാനവുമാണ് കിഴിവ്. ഒക്ടോബർ 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ. എല്ലാ ടിക്കറ്റുകൾക്കും ഒരു വർഷമായിരിക്കും കാലാവധി.

ബാഗേജ് അലവൻസ് 10 കിലോ കൂടുതൽ അനുവദിക്കും. ചെക്ക്-ഇൻ ചെയ്യുമ്പോൾ വിദ്യാർഥികൾ സാധുവായ സ്റ്റുഡന്റ് ഐ.ഡി.യോ സ്ഥാപനത്തിൽനിന്നുള്ള കത്തോ ഹാജരാക്കണം. സ്വന്തം രാജ്യത്തിനു പുറത്ത് ഉപരിപഠനം നടത്തുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഈ സേവനം പ്രയോജനപ്പെടും.

വിദ്യാർഥികൾക്കൊപ്പം യാത്രചെയ്യുന്ന അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ഓഫറുകൾ ഉപയോഗിക്കാനാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.