1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ …
പടിഞ്ഞാറൻ യുഎസിൽ എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാരമാക്കി കാട്ടുതീ; നിരവധി പേരെ കാണാതായി
പടിഞ്ഞാറൻ യുഎസിൽ എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാരമാക്കി കാട്ടുതീ; നിരവധി പേരെ കാണാതായി
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കാട്ടുതീയില്‍ 17 മരണം. നിരവധി പേരെ കാണാതായി. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. ഏകദേശം എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാമ്പലായെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. തീരപ്രദേശങ്ങളിലുള്ള നഗരങ്ങളിലേക്ക് 36 മൈല്‍ വീതിയുള്ള തീജ്വാലകള്‍ പടരുന്നതായി വെള്ളിയാഴ്ച രാത്രിയോടെ മാധ്യമങ്ങള്‍ …
ഇറ്റലിയിൽ പതിനായിരത്തോളം അധ്യാപകർക്ക് കൊവിഡ്; ക്ലാസുകൾ തുടങ്ങാൻ സർക്കാർ
ഇറ്റലിയിൽ പതിനായിരത്തോളം അധ്യാപകർക്ക് കൊവിഡ്; ക്ലാസുകൾ തുടങ്ങാൻ സർക്കാർ
സ്വന്തം ലേഖകൻ: സെപ്റ്റംബർ 14 ന് ഇറ്റലിയിലെ സ്കൂളുകൾ തുറക്കാനിരിക്കെ പതിനായിരത്തോളം അധ്യാപകർക്ക് കൊവിഡ്. അനധ്യാപക ജീവനക്കാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ കൊവിഡ് ബാധിതർ പതിമൂവായിരത്തോളം വരുമെന്നാണ് റിപ്പോർട്ട്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരടക്കമുള്ള അര ലക്ഷത്തിലധികം സ്കൂൾ ജീവനക്കാർ അടുത്തിടെ സെറളോജിക്കൽ ടെസ്റ്റിന് വിധേയരായിരുന്നു. ഇതിൽ 2.6% പേരിൽ ഫലം പോസറ്റീവ് ആയി. ഇവർക്ക് …
ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ: ഇറാനെതിരെ ലോക വ്യാപക പ്രതിഷേധം
ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ: ഇറാനെതിരെ ലോക വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും നിര്‍ബന്ധപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചു’ തെക്കന്‍ ഫാര്‍സ് പ്രവിശ്യ നീതിന്യായ വകുപ്പ് …
അബുദാബിയിൽ എത്തുന്നവർക്ക് രണ്ടാഴ്ച സർക്കാർ ക്വാറന്റീൻ നിർബന്ധമാക്കി
അബുദാബിയിൽ എത്തുന്നവർക്ക് രണ്ടാഴ്ച സർക്കാർ ക്വാറന്റീൻ നിർബന്ധമാക്കി
സ്വന്തം ലേഖകൻ: കൊവിഡ് വ്യവസ്ഥകൾ കർശനമാക്കുകയാണ് അബുദാബി. വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ അബുദാബി താമസവിസയിലും സന്ദർശനവിസയിലും വിമാനമിറങ്ങുന്നവർക്ക് 14 ദിവസം സർക്കാർകേന്ദ്രത്തിൽ നിർബന്ധിത ക്വാറന്റീനാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. അബുദാബി വിസയിൽ മറ്റ്‌ എമിറേറ്റുകളിൽ വിമാനമിറങ്ങുന്നവർക്കും അബുദാബിയിലെ കേന്ദ്രങ്ങളിൽ ക്വാറന്റീൻ പൂർത്തിയാക്കണം. ഗന്ധൂത് അതിർത്തിയിൽനിന്ന്‌ പരിശോധനകൾക്കുശേഷമാണ് സർക്കാർകേന്ദ്രത്തിലേക്ക് മാറ്റുക. കുടുംബങ്ങൾക്ക് നാലുദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാൻ …
ഒമാനിൽ എത്തുന്നവർക്ക് കോവിഡ്​ ഇൻഷൂറൻസ്​ നിർബന്ധം; ഹാൻഡ് ബാഗേജിനും നിയന്ത്രണം
ഒമാനിൽ എത്തുന്നവർക്ക് കോവിഡ്​ ഇൻഷൂറൻസ്​ നിർബന്ധം; ഹാൻഡ് ബാഗേജിനും നിയന്ത്രണം
സ്വന്തം ലേഖകൻ: ഒക്​ടോബർ ഒന്നിന്​ രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കുന്നതിന്​ മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറത്തിറക്കി. ഇത്​ പ്രകാരം രാജ്യത്തേക്ക്​ വരുന്ന യാത്രക്കാർക്ക്​ ഒരു മാസത്തെ ​കൊവിഡ്​ ചികിത്സക്കുള്ള ഇൻഷൂറൻസ്​ പരിരക്ഷ ഉണ്ടായിരിക്കണം. ലാപ്​ടോപ്​ അടക്കം ഒരു ഹാൻഡ്​ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ്​ അനുവദിക്കുക. സെക്യൂരിറ്റി പരിശോധന പോയിൻറുകളിൽ ബാഗേജുകൾ …
എയർ ബബ്​ൾ കരാർ: ഇന്ത്യ-ബഹ്​റൈൻ ഗൾഫ്​ എയർ സർവീസ് സെപ്​റ്റംബർ 14 മുതൽ
എയർ ബബ്​ൾ കരാർ: ഇന്ത്യ-ബഹ്​റൈൻ ഗൾഫ്​ എയർ സർവീസ് സെപ്​റ്റംബർ 14 മുതൽ
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്​റ്റംബർ 14ന്​ തുടങ്ങുമെന്ന്​ ഗൾഫ്​ എയർ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിൽനിന്നാണ്​ ആദ്യ സർവീസുകൾ. ഉടൻതന്നെ ഇന്ത്യയിലെ മറ്റ്​ വിവിധ നഗരങ്ങളിൽനിന്നും സർവീസ്​ ആരംഭിക്കുമെന്ന്​ ഗൾഫ്​ എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും ബഹ്​റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്​ൾ കരാറി​െൻറ അടിസ്​ഥാനത്തിലാണ്​ സർവീസ്​ ആരംഭിക്കുന്നത്​. ബഹ്​റൈനിൽ …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ 29 വരെയുള്ള ഷെഡ്യൂളിൽ 38 വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 17 എണ്ണം കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും ഒമ്പതും റിയാദിൽ നിന്നും എട്ടും സർവിസുകളാണ് കേരളത്തിലേക്കുള്ളത്. പുതിയ ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒരൊറ്റ വിമാനങ്ങൾ …
കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും ച്യവനപ്രാശവും; പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും ച്യവനപ്രാശവും; പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായവർ യോ​ഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് ആരോ​ഗ്യമാർ​​ഗ നിർദേശവുമായി കേന്ദ്രം. ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സന്ദർഭത്തിലാണ് രോ​ഗം …
വീണ്ടും പ്രതീക്ഷ: നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
വീണ്ടും പ്രതീക്ഷ: നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
സ്വന്തം ലേഖകൻ: താത്കാലികമായി നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്. ‘ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കും’, ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി …