1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ അബ്ദുള്‍ കലാമിന്റെ പേരില്‍ പുതിയ സാങ്കേതിക സര്‍വകലാശാല വരുന്നു
കേരളത്തില്‍ അബ്ദുള്‍ കലാമിന്റെ പേരില്‍ പുതിയ സാങ്കേതിക സര്‍വകലാശാല വരുന്നു
സ്വന്തം ലേഖകന്‍: കേരളത്തില്‍ അബ്ദുള്‍ കലാമിന്റെ പേരില്‍ പുതിയ സാങ്കേതിക സര്‍വകലാശാല വരുന്നു. അന്തരിച്ച മുന്‍ പ്രസിഡന്റിനോടുള്ള ആദരമായാണ് പുതിയ സര്‍വകലാശാലക്ക് കലാമിന്റെ പേരിടുക. കേരള സാങ്കേതിക സര്‍വകലാശാല 2015 ബില്ലിലൂടെയാണു നിയമസഭ തീരുമാനമെടുത്തത്. എ.പി.ജെ. അബ്ദുല്‍ കലാം കേരള സാങ്കേതിക സര്‍വകലാശാല എന്നാകും സര്‍വകലാശാല അറിയപ്പെടുക. സാധാരണജീവിതത്തില്‍ നിന്നു സ്വപ്രയത്‌നത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ കലാമിന്റെ …
യൂക്കൂബ് മേമനെ തൂക്കിലേറ്റി, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
യൂക്കൂബ് മേമനെ തൂക്കിലേറ്റി, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍: 1993 ലെ മുംബൈ സ്‌ഫോടന കേസിലെ യൂക്കൂബ് മേമനെ തൂക്കിലേറ്റി. സോഷ്യല്‍ മീഡിയയില്‍ വധശിക്ഷക്കെതിരെ വന്‍ പ്രതിഷേധം പടരുന്നതിനിടെയാണ് മേമനെ തൂക്കിലേറ്റിയത്. ഇന്നു രാവിലെ ആറരയോടെ നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. …
താലിബാന്‍ തലവന്‍ മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍
താലിബാന്‍ തലവന്‍ മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: താലിബാന്‍ തലവന്‍ മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍. രണ്ടു വര്‍ഷം മുമ്പ് മുല്ല ഒമര്‍ ഗുരുതര രോഗം ബാധിച്ച് മരിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്. മുല്ല ഒമര്‍ മരിച്ചതായി ബിബിസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1996 മുതല്‍ 2001വരെ താലിബാനും അഫ്ഗാനിസ്താനും നിയന്ത്രിച്ച മുല്ല ഒമര്‍ ണ്ടു വര്‍ഷം മുന്‍പ് മരിച്ചതായി …
കലാശ പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നംവക്കുന്നതായി റിപ്പോര്‍ട്ട്
കലാശ പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നംവക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കലാശപ്പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നംവക്കുന്നതായി റിപ്പോര്‍ട്ട്. ലോകം മുഴുവന്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിന്റെ കലാശപ്പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ മാധ്യമമായ യു എസ് എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ തീവ്രവാദ നിയന്ത്രണ മേഖലയില്‍ നിന്നും ലഭിച്ച രഹസ്യ രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ഭീകരവാദ …
പാര്‍ക്കില്‍ ബിക്കിനി അണിഞ്ഞതിന് മര്‍ദ്ദനം, ഫ്രാന്‍സില്‍ ബിക്കിനി പ്രതിഷേധം വൈറലാകുന്നു
പാര്‍ക്കില്‍ ബിക്കിനി അണിഞ്ഞതിന് മര്‍ദ്ദനം, ഫ്രാന്‍സില്‍ ബിക്കിനി പ്രതിഷേധം വൈറലാകുന്നു
സ്വന്തം ലേഖകന്‍: പാര്‍ക്കില്‍ ബിക്കിനിയണിഞ്ഞതിന് മര്‍ദ്ദനം, സ്ത്രീകള്‍ കൂട്ടത്തോടെ ബിക്കിനിയണിഞ്ഞ് പ്രതിഷേധിച്ചു. ഫ്രാന്‍സിലെ ഒരു പാര്‍ക്കില്‍ ബിക്കിനിയണിഞ്ഞ് സണ്‍ബാത്തിനെത്തിയ ഇരുപത്തൊന്നുകാരിയെ കൗമാരക്കാരികളുടെ ഒരു സംഘം മര്‍ദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം റെയിംസ് നഗരത്തിലെ പാര്‍ക്കില്‍ സണ്‍ബാത്തിനെത്തിയ ആഞ്ജലീന സ്ലോസിനെ പരിസരവാസികളായ ഏതാനും പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പാര്‍ക്കില്‍ ബിക്കിനി ധരിച്ചതായിരുന്നു പ്രകോപനം. സാരമായി പരിക്കേറ്റ …
ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകനും തൂക്കുകയര്‍, ശിക്ഷ ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയതിന്
ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകനും തൂക്കുകയര്‍, ശിക്ഷ ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയതിന്
സ്വന്തം ലേഖകന്‍: ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകനും തൂക്കുകയര്‍, ശിക്ഷ ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയതിന്. കൊല്ലപ്പെട്ട മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം, ഗദ്ദാഫിയുടെ ഭരണകാലത്തെ അവസാന പ്രധാനമന്ത്രി അല്‍ ബഗ്ദാദി അല്‍ മഹ്മൂദി, മുന്‍ ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സെന്‍സൂയി എന്നിവരടക്കം ഒന്‍പതു പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. 2011 ല്‍ ഗദ്ദാഫി …
വ്യാജ സര്‍ട്ടിഫിക്കറ്റ്, ബിഹാറില്‍ 3000 അധ്യാപകരുടെ കൂട്ടരാജി
വ്യാജ സര്‍ട്ടിഫിക്കറ്റ്, ബിഹാറില്‍ 3000 അധ്യാപകരുടെ കൂട്ടരാജി
സ്വന്തം ലേഖകന്‍: വ്യാജ സര്‍ട്ടിഫിക്കറ്റ്, ബിഹാറില്‍ 3000 അധ്യാപകരുടെ കൂട്ടരാജി. നിയമനടപടി നേരിടേണ്ടി വരുമെന്ന് പേടിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയ 3,000 അധ്യാപകര്‍ കൂട്ടത്തോടെ രാജിവെച്ചത്. കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകനാണ് പട്‌ന ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. വ്യാജസര്‍ട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയ അധ്യാപകര്‍ രാജിവെക്കണമെന്ന് ഈ മാസമാദ്യം കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാജി …
ആഫ്രിക്കന്‍ നേതാക്കള്‍ ഭരണഘടന മാനിക്കണമെന്ന് ഒബാമ, ജനാധിപത്യത്തിന് ആഹ്വാനം
ആഫ്രിക്കന്‍ നേതാക്കള്‍ ഭരണഘടന മാനിക്കണമെന്ന് ഒബാമ, ജനാധിപത്യത്തിന് ആഹ്വാനം
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ നേതാക്കള്‍ ഭരണഘടന മാനിക്കണമെന്ന് ഒബാമ, ജനാധിപത്യത്തിന് ആഹ്വാനം. കാലാവധി പൂര്‍ത്തിയാക്കുന്ന നേതാക്കള്‍ സ്ഥാനമൊഴിയാന്‍ തയ്യാറാവാതെ ആഫ്രിക്കയ്ക്ക് പുരോഗതിയുടെ പാതയിലെത്താനാവില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ പുഴുക്കുത്തായിമാറിയ അഴിമതി കര്‍ശനനടപടികളിലൂടെ തടയണമെന്നും 54 ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ യൂണിയന്റെ ആസ്ഥാനമായ എത്യോപ്യയിലെ അഡിസ് അബാബയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തെ …
സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഹാക് ചെയ്യാന്‍ ഒരു എസ്എംഎസ് മതിയെന്ന് പഠനം
സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഹാക് ചെയ്യാന്‍ ഒരു എസ്എംഎസ് മതിയെന്ന് പഠനം
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഹാക് ചെയ്യാന്‍ ഒരു എസ്എംഎസ് മതിയെന്ന് പഠനം. ലോകത്തെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡില്‍ പിഴവ് കണ്ടെത്തിയതായി അവകാശപ്പെടുന്നത് സൈബര്‍ സുരക്ഷ വിദഗ്ധരായ സിമ്പോറിയം മൊബൈല്‍ സെക്യൂരിറ്റിയാണ്. കേവലം ഒരു ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് ഫോണുകള്‍ ഹാക് ചെയ്യാമെന്നാണ് ഇതിന്റെ അനന്തര ഫലം. …
ക്രിസ്തുവാണെന്ന് അവകാശ വാദവുമായി ഓസ്‌ട്രേലിയക്കാരന്‍, ഒപ്പം അനുയായികളും
ക്രിസ്തുവാണെന്ന് അവകാശ വാദവുമായി ഓസ്‌ട്രേലിയക്കാരന്‍, ഒപ്പം അനുയായികളും
സ്വന്തം ലേഖകന്‍: ക്രിസ്തുവാണെന്ന് അവകാശ വാദവുമായി ഓസ്‌ട്രേലിയക്കാരന്‍, ഒപ്പം അനുയായികളും. ക്വൂന്‍സ്‌ലന്‍ഡിലുള്ള ടൂഗൂമിലെ ബ്രിയാന്‍ ലിയോണാര്‍ഡ് ഗോലിഗ്ലി മാര്‍ഷല്‍ ആണു ക്രിസ്തുവിന്റെ അവതാരമാണേന്നെന്ന അവകാശ വാദവുമായി രംഗത്തെത്തിയിട്ടുള്ളത്. ടൂറിനിലെ തിരുക്കച്ചയെയാണു തന്റെ വാദം തെളിയിക്കാന്‍ ഇദ്ദേഹം ആശ്രയിക്കുന്നത്. തന്നെ വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും എഴുപത്തൊന്നുകാരനായ ബ്രിയാന്‍ അവകാശപ്പെടുന്നു. ടൂറിനെ തിരുക്കച്ചയില്‍ പതിഞ്ഞ രൂപത്തെ അടിസ്ഥാനമാക്കിയാണു ബ്രിയാന്റെ പ്രചാരണം. …